വന്നിട്ടില്ല… ഇനി അവൾ വന്നാൽ തന്നെ ഞാൻ ഇവിടെ ഉള്ളപ്പോൾ അവളെ ആരും തന്നെ സുമതി ആയി കാണില്ല… ”
പ്രതിരൂപം : അതുകൊണ്ട് നീ ഇയാളുടെ ഭാര്യ ആയി ജീവിക്കാൻ പോവണോ… അപ്പൊ നിന്റെ പണം… നിന്റെ കാറുകൾ… നിന്റെ മോഡേൺ ഡ്രസ്സ്… നിന്റെ സ്വപ്നങ്ങൾ…
” എന്ത് സ്വപ്നങ്ങൾ… ഞാൻ എല്ലാം ദിവസം പോലെ കാർ എടുത്തു ഷോപ്പിംഗിന് പോവും…. അത് കഴിച്ച് രാത്രി പാർട്ടി… ഇതാണോ സ്വപ്നം… അതിനേക്കാൾ സുഖം ഈ പറമ്പിൽ നടക്കുമ്പോൾ കിട്ടുന്നുണ്ട്…. പിന്നെ ഈ പണവും കാറുകളും… ഇതെല്ലാം എന്റെ കാശ് അല്ല… ആ അറബിയുടെ കാശ് ആണ്… പിന്നെ അവിടെ നിന്നു കിട്ടാത്ത പലതും ഇവിടെ നിന്ന് കിട്ടുന്നുണ്ട്… ”
പ്രതിരൂപം : അവിടെന്ന് കിട്ടാത്ത എന്താണ്…
” സ്നേഹമുള്ള ഒരു ഭർത്താവ്… ആ അറബിയുടെ അത്ര പണക്കാരൻ അല്ലെങ്കിലും… രാജേട്ടനും പണക്കാരൻ ആണ്… ”
” പണക്കാരനോ ഇയാളോ… ”
” അതേ…. ഈ ഏക്കർ കണക്കിന് സ്വത്ത് രാജേട്ടന്റെ പേരിൽ ആണ്… എന്നാൽ അതിന്റെ അഹങ്കാരം ഒന്നുമില്ല… ആളുകളെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ആൾ… ”
പ്രതിരൂപം : ഇയാളോ… ഇതൊക്കെ നിന്റെ സ്വത്ത് തട്ടി എടുക്കാൻ ഉള്ള സൂത്രം ആണെങ്കിലോ…
” അങ്ങനെ ആണെങ്കിൽ മുന്നേഎന്നെ ബലം പ്രയോഗിച്ച് സ്വത്ത് തട്ടി ഇടുത്തേനെ… കൂടാതെ അദ്ദേഹത്തിന് പരിക്ക് പറ്റിയപ്പോൾ എത്ര പേരാണ് രാജേട്ടനെ നന്നായി നോക്കാൻ പറഞ്ഞത്… അങ്ങനെ ഉള്ള ഒരാളുടെ ഭാര്യ ആയി ഇരിക്കുന്നതിൽ എന്താ തെറ്റ്… ”
പ്രതിരൂപം : (അല്പം സമയം മൗനം ആയി ഇരുന്നിട്ട് ) അപ്പൊ നിന്റെ ശരിക്കുള്ള ഭർത്താവോ…
” അയാളോട് ഞാൻ എന്റെ കൂടെ വരാൻ പറഞ്ഞു… പക്ഷേ അയാൾ കേട്ടില്ല… ഇത്ര നാൾ
വ്യത്യസ്തമായ കഥ നല്ല അവതരണം keep going
Wow interesting???keep countinue bro
Please continue