“നമുക്ക് ആ പഴയ ഫ്ലാറ്റിൽ ഒന്നുകൂടി പോകണം വിഷ്ണൂ. അവിടെ എന്തോ നടന്നിട്ടുണ്ട്. ഒന്നുകിൽ നക്ഷത്ര എന്തോ വലിയ അപകടത്തിൽ പെട്ടിരിക്കുകയാണ്, അല്ലെങ്കിൽ അവൾ നമ്മളിൽ നിന്ന് എന്തോ മറച്ചു വെക്കുന്നു. ഈ മാറ്റം വെറുമൊരു സ്വഭാവമാറ്റമല്ല എന്തോ കാര്യമായി അവിടെ നടന്നിട്ടുണ്ട് .”
വിഷ്ണു ആലോചനയിലാണ്ടു.
നക്ഷത്രയുടെ ആ പ്രകോപനപരമായ മാറ്റവും, സുഹൃത്തുക്കളുടെ ഇടയിലെ അവളുടെ അമിത സ്വാതന്ത്ര്യവും എല്ലാം വിരൽ ചൂണ്ടുന്നത് വലിയൊരു അപകടത്തിലേക്കാണെന്ന് അവൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു .
കിരണിന്റെ ആജ്ഞ അനുസരിച്ചു കൊണ്ട്
ആ വിജനമായ പാതയിലൂടെ കാർ ഓടുമ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ ആയിരം ചോദ്യങ്ങൾ തിരതല്ലുകയായിരുന്നു അന്ന് താന്റെ കാറിൽ എന്തുകൊണ്ടാണ് രണ്ട് എയർ ബാഗും വർക്ക് ചെയ്യാത്തെ ഇരുന്നത് നക്ഷത്ര ഇരുന്ന ഇടതു വശത്തെ എയർബാഗ് മാത്രമാണ് ഓപ്പൺ ആയിട്ടുള്ളത് അതിൽ തന്നെ എന്തോ ഒന്ന് ഉണ്ട് ഉറപ്പ് അവൻ മനസ്സിൽ ഊട്ടി ഉറപ്പിച്ചു…..
പണിതീരാത്ത ആ ഫ്ലാറ്റിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഒരു തണുത്ത കാറ്റ് അവരെ വന്ന് പൊതിഞ്ഞു. മഴ തോർന്നിരുന്നെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് വെള്ളം ഇറ്റുവീഴുന്ന ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം.
”വിഷ്ണൂ, പേടിക്കണ്ട… സത്യം എന്തായാലും നമുക്ക് അറിയണം നക്ഷത്രയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നെ പറ്റുള്ളൂ .”
കിരൺ ഫോണിലെ ടോർച്ച് തെളിച്ചുകൊണ്ട് മുന്നിൽ നടന്നു.

നല്ല interesting story തന്നെ… വായിച്ചപ്പോൾ തന്നെ അടുത്തത് എന്ത് ആകും എന്ന് ഒരു ആകാംഷ…എന്തായാലും ഇങ്ങനെ horror ഒള്ള കഥ വായിച്ചിട്ട് തന്നെ കൊറേ ആയി… തുടരുക…
താങ്ക്സ് ബ്രോ പിന്നെ ഇതൊരു horror ഒന്നുമല്ല കേട്ടോ
ഹൊറർ ആഡ് ചെയ്ത് ബോർ ആകല്ലേ ബ്രോ. ട്വിസ്റ്റ് കൊണ്ടുവാ
ചെയ്യാം
പണി തുടങ്ങിയല്ലേ. ഹൊറർ ഫാൻ്റസി ജോണറിൽ രക്തവും രതിയും കലരുന്നത് കഥയെ മാരകമാക്കും. തുടക്കത്തിൻ്റെ ടെംപോ ഈ പാർട്ടിലും നിലനിർത്താൻ കഴിഞ്ഞു.
വിഷ്ണുവിന് അവളോട് എന്തുകൊണ്ട് തുറന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നില്ല എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകാം. എത്ര ദമ്പതിമാർക്കിടയിൽ തുറന്നു പറച്ചിലുകൾ സാധ്യമാണ്, പ്രത്യേകിച്ചും പങ്കാളി നിഗൂഡമായി പെരുമാരുമ്പോൾ. ഒറ്റ ചോദ്യം മതി ചിലപ്പോൾ ദാമ്പത്യ ജീവിതം തന്നെ തകരാൻ. അത്ര അനായാസമല്ല ദാമ്പത്യം അവസാനിപ്പിക്കുക. പരസ്പ്പര ഇഷ്ടം മാത്രല്ല ദാമ്പത്യത്തിൽ, പരസ്പ്പര ഉടമസ്‌ഥതാബോധവും ബോധ്യവും കൂടെയുണ്ട്.
കാര്യങ്ങൾ കൂടുതൽ മുറുകട്ടെ..സെക്സ് അതിൻ്റെ ഭീകരരൂപം പുറഞ്ഞെടുക്കട്ടെ.
ഇന്നലെ തന്നെ കഥയുടെ മൂന്നാം ഭാഗം പോസ്റ്റ് ചെയ്തു കഴിഞ്ഞു വിഷ്ണുവിനു അതൊരിക്കലും അവളോട് ചോദിക്കാൻ കഴില്ല കാരണം അവൻ അവളെ അത്രമേൽ സ്നേഹിക്കുന്നുണ്ട് വിധി വിളയാടും പണിയേലേക്ക് തങ്ങൾക്ക് സ്ഥാഗതം, താങ്ക്സ് rex നിങ്ങളുടെ നല്ല കമെന്റ് തന്നതിന് അതാണെന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്
ഇവൾ വിഷ്ണുവിനെ അറിഞ്ഞുകൊണ്ട് ചതിക്കുവാണോ.? അതൊ, അവൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചതാണൊ..?
നല്ലവരായ ആ കൂട്ടുകാർക്ക് വിഷ്ണുവിന്റെ തിരിച്ചടികൾ കിട്ടട്ടെ..
next part wating..
ചതിച്ചതും വിധിച്ചതിനും അയാൾ പകരം ചോദിച്ചിരിക്കും കർണ്ണൻ പക്ഷെ അയാൾ തന്നെയാകും ആരാച്ചാരും