കിരണിന്റെ വാക്കുകൾ കേട്ട് വിഷ്ണുവിന് തല കറങ്ങുന്നത് പോലെ തോന്നി.
താൻ ഒരു മാസം കൂടെ താമസിച്ചത്, തന്റെ സുഹൃത്തുക്കളുടെ നടുവിൽ നാണമില്ലാതെ വന്നിരുന്ന ആ പെണ്ണ് തന്റെ നക്ഷത്ര തന്നെയാണോ? അതോ അവളുടെ രൂപത്തിൽ വന്ന മറ്റാരെങ്കിലുമാണോ?
പെട്ടെന്ന് മുകളിൽ നിന്ന് ഒരു ചെറിയ ചിരി കേട്ടു. ഒരു പുരുഷന്റെ നേർത്ത ചിരി! വിഷ്ണുവും കിരണും ഒരേസമയം മുകളിലേക്ക് നോക്കി.
“ആരാടാ അവിടെ?”
വിഷ്ണുവിന്റെ ആക്രോശം ആ ഒഴിഞ്ഞ ഫ്ലാറ്റിൽ പ്രതിധ്വനിച്ചു.
മുകളിൽ കണ്ട ആ രൂപം പതുങ്ങിക്കൂടി നിന്നിരുന്ന ഇരുട്ടിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് ഓടാൻ തുടങ്ങി. മുഷിഞ്ഞ വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന മുടിയുമുള്ള ഒരു ഭിക്ഷക്കാരനായിരുന്നു അത്. അവൻ പടികൾ ചാടിക്കടന്ന് ഫ്ലാറ്റിന്റെ പിന്നിലെ കാടുകയറിയ ഭാഗത്തേക്ക് ഓടി.
”കിരൺ , വിടരുത് അവനെ!”
വിഷ്ണു ഷാൾ കൈയ്യിൽ ചുരുട്ടിപ്പിടിച്ച് അവന്റെ പിന്നാലെ പാഞ്ഞു.
ചെളിയും കല്ലും നിറഞ്ഞ ആ പ്രദേശത്ത് കൂടി അവർ ആ ഭിക്ഷക്കാരനെ പിന്തുടർന്നു. മഴ കഴിഞ്ഞ് നനഞ്ഞു കിടക്കുന്ന മണ്ണിൽ തെന്നിവീഴാൻ നോക്കിയെങ്കിലും വിഷ്ണു തന്റെ വേഗത കുറച്ചില്ല. തന്റെ നക്ഷത്രയുടെ ജീവിതം തകർത്ത ആ രഹസ്യം അറിയാവുന്ന ഒരേയൊരാൾ ഇതാണെന്ന് അവന് തോന്നി.
ഫ്ലാറ്റിന്റെ പിന്നിലെ വലിയൊരു മരത്തിന് പിന്നിൽ അയാൾ ഒളിക്കാൻ ശ്രമിച്ചു. പക്ഷേ, കിരൺ മറുവശത്തു കൂടി ഓടിച്ചെന്ന് അയാളുടെ വഴി തടഞ്ഞു. വിഷ്ണു ആഞ്ഞുചെന്ന് അയാളുടെ തോളിൽ പിടിച്ചു വട്ടം കറക്കി നിലത്തിട്ടു.

നല്ല interesting story തന്നെ… വായിച്ചപ്പോൾ തന്നെ അടുത്തത് എന്ത് ആകും എന്ന് ഒരു ആകാംഷ…എന്തായാലും ഇങ്ങനെ horror ഒള്ള കഥ വായിച്ചിട്ട് തന്നെ കൊറേ ആയി… തുടരുക…
താങ്ക്സ് ബ്രോ പിന്നെ ഇതൊരു horror ഒന്നുമല്ല കേട്ടോ
ഹൊറർ ആഡ് ചെയ്ത് ബോർ ആകല്ലേ ബ്രോ. ട്വിസ്റ്റ് കൊണ്ടുവാ
ചെയ്യാം
പണി തുടങ്ങിയല്ലേ. ഹൊറർ ഫാൻ്റസി ജോണറിൽ രക്തവും രതിയും കലരുന്നത് കഥയെ മാരകമാക്കും. തുടക്കത്തിൻ്റെ ടെംപോ ഈ പാർട്ടിലും നിലനിർത്താൻ കഴിഞ്ഞു.
വിഷ്ണുവിന് അവളോട് എന്തുകൊണ്ട് തുറന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നില്ല എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകാം. എത്ര ദമ്പതിമാർക്കിടയിൽ തുറന്നു പറച്ചിലുകൾ സാധ്യമാണ്, പ്രത്യേകിച്ചും പങ്കാളി നിഗൂഡമായി പെരുമാരുമ്പോൾ. ഒറ്റ ചോദ്യം മതി ചിലപ്പോൾ ദാമ്പത്യ ജീവിതം തന്നെ തകരാൻ. അത്ര അനായാസമല്ല ദാമ്പത്യം അവസാനിപ്പിക്കുക. പരസ്പ്പര ഇഷ്ടം മാത്രല്ല ദാമ്പത്യത്തിൽ, പരസ്പ്പര ഉടമസ്‌ഥതാബോധവും ബോധ്യവും കൂടെയുണ്ട്.
കാര്യങ്ങൾ കൂടുതൽ മുറുകട്ടെ..സെക്സ് അതിൻ്റെ ഭീകരരൂപം പുറഞ്ഞെടുക്കട്ടെ.
ഇന്നലെ തന്നെ കഥയുടെ മൂന്നാം ഭാഗം പോസ്റ്റ് ചെയ്തു കഴിഞ്ഞു വിഷ്ണുവിനു അതൊരിക്കലും അവളോട് ചോദിക്കാൻ കഴില്ല കാരണം അവൻ അവളെ അത്രമേൽ സ്നേഹിക്കുന്നുണ്ട് വിധി വിളയാടും പണിയേലേക്ക് തങ്ങൾക്ക് സ്ഥാഗതം, താങ്ക്സ് rex നിങ്ങളുടെ നല്ല കമെന്റ് തന്നതിന് അതാണെന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്
ഇവൾ വിഷ്ണുവിനെ അറിഞ്ഞുകൊണ്ട് ചതിക്കുവാണോ.? അതൊ, അവൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചതാണൊ..?
നല്ലവരായ ആ കൂട്ടുകാർക്ക് വിഷ്ണുവിന്റെ തിരിച്ചടികൾ കിട്ടട്ടെ..
next part wating..
ചതിച്ചതും വിധിച്ചതിനും അയാൾ പകരം ചോദിച്ചിരിക്കും കർണ്ണൻ പക്ഷെ അയാൾ തന്നെയാകും ആരാച്ചാരും