പണി 8 [ആനീ] 383

 

​ഹാളിലേക്ക് നടന്ന നിരഞ്ജൻ അവിടെ കണ്ട കാഴ്ചയിൽ ഒന്നുകൂടി ഞെട്ടി. ഹാളിലെ പൊടിപിടിച്ച തറയിൽ കൃത്യം നടുവിലായി ഒരു ചെറിയ ഹാർട്ട് ലോക്കറ്റ് കിടക്കുന്നു അത് നന്നായി തന്നെ തിളങ്ങുന്നുണ്ട് ! നക്ഷത്രയുടെ മാലയിൽ നിന്ന് നഷ്ടപ്പെട്ടതിന് സമാനമായ ഒന്ന്. അത് കയ്യിലെടുത്ത നിമിഷം, മുന്നിലെ ഇരുട്ടിൽ നിന്ന് ഒരു ഉഗ്രമായ എന്തോ ശബ്ദം കേട്ടു.

 

​നിരഞ്ജൻ തന്റെ റിവോൾവർ ഉയർത്തി ആ ദിശയിലേക്ക് ഫോക്കസ് ചെയ്തു. വിരൽ ട്രിഗറിൽ അമരാൻ തയ്യാറായി. പക്ഷേ ടോർച്ച് വെളിച്ചത്തിൽ തെളിഞ്ഞത് മുരണ്ടു നിൽക്കുന്ന രണ്ട് തെരുവ് നായ്ക്കളായിരുന്നു. അവയുടെ കണ്ണുകൾ ഭയം കൊണ്ട് ചുവന്നിരുന്നു.

 

​നായ്ക്കൾ ഓടി മറഞ്ഞപ്പോൾ നിരഞ്ജൻ ആ ലോക്കറ്റ് പതിയെ പോക്കറ്റിലാക്കി പിന്നെയും അവിടെ പരിശോധന നടത്തി..

 

​ആ നായ്ക്കൾ ഓടിമറഞ്ഞതോടെ ആ പഴയ കെട്ടിടം വീണ്ടും നിശബ്ദമായി. നിരഞ്ജൻ തന്റെ ടോർച്ച് വെളിച്ചം ഹാളിലെ തറയിൽ നിന്നും ചുവരുകളിലേക്ക് പതുക്കെ മാറ്റി. മുന്നോട്ട് നടക്കുന്തോറും ആ കെട്ടിടത്തിന്റെ തകർച്ചയുടെ സ്വഭാവം മാറുന്നത് അയാൾ ശ്രദ്ധിച്ചു.

​അതൊരു സ്വാഭാവികമായ തകർച്ചയല്ല!

​ഹാളിന്റെ പകുതിയോളം ഭാഗം വെറും ചിതലരിച്ചോ മഴ നനഞ്ഞോ വീണതല്ല. കരിങ്കൽ ഭിത്തികൾ പോലും തകർന്ന് തരിപ്പണമായിരിക്കുന്നു. നിരഞ്ജൻ ആ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ടോർച്ച് നീട്ടിപ്പിടിച്ചു നോക്കി. ഭിത്തിയുടെ ഉറപ്പുള്ള കല്ലുകൾ പോലും വശങ്ങളിലേക്ക് പിളർന്നു മാറിയിരിക്കുന്നു.

 

​ ഹാളിലേക്ക് എന്തോ ഒരു ഭീമൻ വസ്തു ഇടിച്ചു കയറിയതുപോലെയാണ് അവിടം കാണപ്പെടുന്നത്. തറയിലെ കരിങ്കല്ലുകളിൽ ലോഹം ഉരഞ്ഞതിന്റെ ആഴത്തിലുള്ള വരകൾ ഇപ്പോഴും മായാതെ കിടക്കുന്നു.

The Author

18 Comments

Add a Comment
  1. super continue 🙂

  2. നന്ദുസ്

    ഉഫ്. പൊളി…
    ആനി സഹോ.. ങ്ങളുടെ വിരലുകളുടെ മാന്ത്രികത.. അത് എടുത്തു പറയേണ്ടുന്ന ഒരു സ്പെഷ്യൽ എഫക്ട് ആണ്…. പറഞ്ഞറിയിക്കാൻ വയ്യാത്തൊരു വികാരം നിറഞ്ഞുനിൽക്കുന്ന വരികൾ… നക്ഷത്ര ഇത്രക്കും അധഃപതിക്കുമോ…
    മറഞ്ഞിരിക്കുന്ന അധിനഃശക്തിയുടെ നാവിൽത്തുമ്പിലൂടെ ചലിക്കുന്ന ഒരു പാവ മാത്രമാണ് ഇപ്പോൾ നക്ഷത്ര… പക്ഷെ അവൾ ഇപ്പോൾ അടിമപ്പെട്ടുകഴിഞ്ഞെന്നാണോ വിശ്വസിക്കേണ്ടത് കാമത്തിൽ…. അതോ ഇതും ഒരു വൈരാഗ്യ കാമ പ്ലേ ഗെയിം ആണോ…
    എല്ലാം കണ്ടുതന്നെ അറിയണം… കാത്തിരിപ്പ് ഇനി ആകാംഷയോടെ നീളുന്നു….

    നന്ദുസ്…

    1. 😁😁 നന്തുസ് എല്ലാം കണ്ടറിയാം, താങ്ക്സ് ഇങ്ങനുള്ള കമെന്റ് കാണുമ്പോളാണ് വീണ്ടും എഴുതാൻ തോന്നുന്നത്

  3. എനിക്ക് നേരത്തെ കിരണിന് സംശയം ഉണ്ടായിരുന്നു, ഇപ്പം clear ayyi
    waiting for next part

    1. ഉടൻ വരും ബ്രോ ☺️

  4. ജോണിക്കുട്ടൻ

    ഒരു കാര്യം critical ആയി പറയാനുണ്ട്… വിഷ്ണുവിന്റെ വീടിന്ന് സമീപത്തുള്ള പൊളിഞ്ഞ കെട്ടിടം… ആ കെട്ടിടവും ആയി ബന്ധപ്പെട്ടുള്ള പഴയ ഒരു ബലഠത്സംഘ കേസ്… അതു മുപ്പതു വർഷം ആയ കേസ് ആണെന്ന് ആണ് പറഞ്ഞിരുന്നത്… എന്നാൽ പിന്നീട് 10 വർഷം ആയി കുറയുന്നുണ്ട്. ഏതാണ് ശരി എന്ന് വ്യക്തമാക്കാമോ?

    1. 10 വർഷം അതാണ് ശെരി മറ്റേതു ടൈപ് ചെയ്തപ്പോൾ പറ്റിയ തെറ്റാകം

  5. ഇമേജ് ഓപ്പൺ ആകുന്നില്ലല്ലോ 🤔

    1. അത് പുതിയ ഒരു ഇമേജ് ഹോസ്റ്റിംഗ് ആപ്പ് വഴി ചെയ്തതാ പണി പാളി 😁

  6. ശങ്കു

    ശ്ശോ….. പൊളിച്ചു….

    ശിവൻ വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയ നിമിഷങ്ങളാണ് അവസാനം ….

    വാക്കുകളുടെ ചടുലത പ്രശംസനീയം….

    ത്രില്ല് അടിച്ചിരിക്കുകയാണ്….

    1. താങ്ക്സ് ശങ്കു എപ്പളും സപ്പോർട് ചെയ്യുന്നതിന് ☺️

  7. wow superb ijathi

    seen waiting next part

    1. ijathi എന്നൊക്കെ പറയുന്നത് കണ്ണൂർകാരല്ലേ ബെൻസി അവിടാണോ? എന്തായാലും ❤️താങ്ക്സ്

  8. നക്ഷത്ര സ്വന്തമായി അങ്ങനൊക്കെ ചെയ്യുവോ??

    കിരൺ മരിക്കുമോ???

    എല്ലാത്തിനുമുള്ള മറുപടി വരും ഓവർ പ്രതീക്ഷിക്കല്ലേ മുത്തേ എന്നെകൊണ്ട് ചെറുതെക്കെയെ പറ്റുള്ളൂ മച്ചാ 😁😁😁

  9. ആനിയുടെ ആറാട്ട് 🔥🔥🔥

    1. രോമാഞ്ചകഞ്ചുകപുളകം 😁😁😁

  10. ഒറ്റപ്പെട്ടവൻ

    അങ്ങനെ ഈ ഭാഗവും അത്യധികം ആകാംഷനിറഞ്ഞത് ആയിരുന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും കിരൺ മരിക്കും എന്ന് കാര്യം ഉറപ്പ് ആയി അവസാനം വന്ന് വന്ന് നക്ഷത്ര സ്വയ ഇഷ്ടപ്രകാരം ചെയ്യുന്നപോലെ ആയി അടുത്ത ഭാഗത്തിൽ സസ്പെൻസ് എല്ലാം പുറത്തുവരും എന്ന് കരുതുന്നു എന്തായാലും അന്യായം എഴുത്ത് തന്നെ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു..

    1. അടുത്ത ഭാഗം എഴുതി തീർന്ന് ഉടൻ പോസ്റ്റ്‌ ചെയ്യും ഞാൻ ഒറ്റ പെട്ടവനു ഇട്ട കമെന്റാണ് മുകളിൽ ഉള്ളത് കേട്ടോ ❤️

Leave a Reply

Your email address will not be published. Required fields are marked *