ആ ഹോസ്റ്റലിൽ അന്ന് താമസിച്ചിരുന്നവരിൽ വിഷ്ണുവും ഉണ്ടായിരുന്നോ? അതോ ആ രാഷ്ട്രീയക്കാരുടെ മക്കളോടൊപ്പം വിഷ്ണുവിനും ഈ കേസിൽ പങ്കുണ്ടോ?
ആ ഹോസ്റ്റൽ നശിപ്പിക്കാൻ ബസ്സുമായി വന്ന ‘കള്ളൻ’ ശിവനാണെങ്കിൽ, ”ദൈവമേ… അപ്പോൾ ആ ഹോസ്റ്റൽ തകർത്തത് ഈ ബസ് തന്നെയായിരുന്നു!” നിരഞ്ജൻ മന്ത്രിച്ചു.
ആ പഴയ ബസ്സിലെ ക്രൂരതയും, ഹോസ്റ്റലിലെ നിഗൂഢതയും തമ്മിൽ എവിടെയോ ഒരു ബന്ധമുണ്ട്. ലയയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചത് കണ്ടക്ടറും ഡ്രൈവറും ആണെങ്കിൽ, അതിനു മുൻപ് അവളെ ആ ചുവന്ന പാടുകൾ സമ്മാനിച്ച ആ ‘സംഘം’ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ആണോ?
…
നിരഞ്ജൻ ഒരു വിറയലോടെ ആ തകർന്ന ബസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ആ പോലീസുകാരൻ പറഞ്ഞ വാക്കുകൾ അവന്റെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വിഷ്ണുവിന്റെ വീടിന് പിന്നിൽ താൻ കണ്ട ആ തകർന്ന ദൈവങ്ങൾക്കിടയിലെ ബോയ്സ് ഹോസ്റ്റൽ… അത് തകർത്തത് ഈ ബസ്സ് തന്നെയാണെന്ന സത്യം അവനെ വല്ലാതെ അസ്വസ്ഥനാക്കി.
അവിടെ ഒരു നിമിഷം പോലും വെറുതെ നിൽക്കാൻ അവനായില്ല. ചുറ്റുമുള്ളതെല്ലാം ഒരു വലിയ കെണിയാണെന്ന് അവന് മനസ്സിലായി. നിരഞ്ജൻ വേഗത്തിൽ തന്റെ ജിപ്പിലേക്ക് ഓടിക്കയറി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ലയയുടെ കേസും, ആ ഹോസ്റ്റലും, വിഷ്ണുവും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴമുള്ളതാണെന്ന് അവൻ ഭയത്തോടെ ചിന്തിച്ചു.
ജിപ്പിലിരുന്ന ഫോൺ അവൻ കൈയ്യിലെടുത്തു. വിഷ്ണുവിനെ ഇപ്പോൾ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തണം. കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയണം.

ni polikk enta aanie muthe❣️
അവൾ കിരണിന് വഴങ്ങി കൊടുക്കും എന്ന് കരുതിയില്ല.! ഭീഷണിക്ക് വഴങ്ങി ഗതികേട് കൊണ്ട് കിരണിന് വഴങ്ങി കൊടുത്തതാരുന്നേൽ പിന്നേം കുഴപ്പമില്ലായിരുന്നു, ഇതിപ്പോൾ കിരണും മരിച്ചുപോയ സാമും ഫ്രണ്ട്സും നക്ഷത്രയും തമ്മിൽ എന്ത് വ്യത്യാസം, എല്ലാവരിലും ചതി മാത്രം, ഇനിയും അവളെ ഒരു പതിവ്രതയായി ചിത്രീകരിക്കരുത്.. (കർണ്ണൻ അസോസിയേഷൻ ടീംസ് അത് സമ്മതിക്കില്ല🤭😜)
അതുപോലെ ഇനി ശിവയുടെ കാര്യം എന്താകും.?, നക്ഷത്ര ശിവയെ അടിച്ച് വീഴ്ത്തിയത് കിരൺ കണ്ടൊ.? ഇനി എന്താകും എന്നറിയാതെ ഒരു സമാധാനവും ഇല്ല….. അടുത്ത part പെട്ടന്ന് തരണെ..
thriller+ Paranormal Vishyam 👏🔥 Annie waiting for the next part
എന്റെ പൊന്ന് കിടിലം ഭാഗം തന്നെ ഇതും കാത്തിരിപ്പ് വെറുതെ ആയില്ല എപ്പോഴത്തെ പോലെ തന്നെ ഗംഭീരം ഓരോ ഭാഗം കഴിയും തോറും ആകാംഷ കൂടി കൊണ്ടേ ഇരിക്കുവാണ് ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു ഈ പാർട്ട് വരാൻ കുറച്ച് സമയം എടുത്തു അത് എന്തായാലും വെറുതെ ആയില്ല ഇത്ര ഗംഭീരം ആയി എഴുതിയ ആനിക് അഭിനന്ദങ്ങൾ