പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax] 324

ഞാൻ: “നമ്മുടെ ഇപ്പോഴത്തെ കൂടിക്കാഴ്ചയുടെ ഉദ്ദേശം നിങ്ങളുടെ കല്യാണം ആണ്. ഉടൻ വേണം എന്നല്ല. ആവശ്യത്തിന് സമയം എടുക്കാം. പക്ഷേ ഇപ്പൊൾ ഒരു ചടങ്ങിന് ഉറപ്പ് നടത്തി വക്കാം. എന്റെയും എന്റെ കുടുംബത്തിന്റെയും വക എല്ലാ ഒരുക്കങ്ങളും നടത്താം.”

അവൻ: ” മിഥുൻ, എനിക്കറിയാം നീ നല്ലവനാനെന്ന്. പക്ഷേ ആരുമില്ലാത്ത ഇവളെ കല്യാണം കഴിക്കാൻ എന്റെ വീട്ടുകാർ സമ്മതിക്കില്ല. ഇത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നത്. ഇത് കൊണ്ട് മാത്രമാണ് ഞാൻ ഇവളെ വിലിക്കഞ്ഞതും.”

ഞാൻ: “വാ കൃപെ. നമ്മുക്ക് പോകാം. നട്ടെല്ലില്ലാത്ത ഇവനൊക്കെ പ്രേമിക്കാൻ നടക്കുന്നത്.

കൃപ തല താഴ്ത്തി എന്റെ കൂടെ വന്നത് ഉള്ളൂ. ഞങ്ങൽ വണ്ടിയിൽ കേറി നേരെ ബീച്ചിലേക്ക് പോയി.

കൃപ: ” ഡാ മിഥുൻ, എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്”

” ഇപ്പൊൾ അതിന്റെ ആവശ്യമില്ല.”

“അങ്ങനല്ലടാ ഞാൻ അവിടെ നിന്നാൽ നിങ്ങൾക്കൊരു ശല്യമാകുകേ ഉള്ളൂ. അതിനേക്കാൾ നല്ലത് എന്റെ വീട്ടിൽ നിക്കുന്നതാ.”

“നിനക്ക് എന്റെ ചിലവിൽ നിക്കാൻ പറ്റില്ലെങ്കിൽ നീ ജോലിയ്ക്ക് പോക്കോ. എന്നാലും അവിടുന്ന് എങ്ങോട്ടും പോകാൻ ഞാൻ സമ്മതിക്കില്ല.”

“ഇത്രയും പ്രശ്നം ഉണ്ടായിട്ടും ഇനിക്കിത്ര വിഷമം ഉണ്ടായിട്ടും കൂടെ നീ അല്ലേ ഉണ്ടായുള്ളൂ. പിന്നെന്തിനാ എന്നെ അവന്റെ അടുത്തേക്ക് കൊണ്ട് പോയത്.”

“അത് പിന്നെ നീ അവനെ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ”.

“ഇഷ്ടമായിരുന്നു. പക്ഷേ അവനെന്റെ ചേട്ടൻ ഉണ്ടാക്കുന്ന ക്യാഷ് മതി. അവന്റെ വീട്ടിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് എനിക്കുറപ്പാണ്. അവന് ക്യാഷ് കിട്ടാതെ വന്നപ്പോൾ എന്നെ ഒഴിവാക്കി തുടങ്ങിയതാ. അതുകൊണ്ടല്ലേ എനിക്കൊരു ആവശ്യം വന്നപ്പോൾ ഞാൻ നിന്നെ മാത്രം വിളിച്ചത്..

ഞാനും അപ്പോഴാണ് ആ കാര്യം ആലോചിച്ചത്.

ഞാൻ കുറച്ചു നേരം തിര തീരത്തെ പുൽകി തിരിച്ചു പോകുന്നതും നോക്കി ഇരുന്നിട്ട് വീട്ടിലേക്ക് പോയി.വീട്ടിൽ എത്തിയപ്പോഴേക്കും സമയം രാത്രി ആയിരുന്നു.

കാരണം കോട്ടയത്തു നിന്നും ഞാൻ പഠിച്ച കോളജിലേക്ക് പോകാൻ 100km ഇന് മുകളിൽ ദൂരം ഉണ്ടായിരുന്നു. അവിടുത്തുകാരിയായ അവളുടെ വീട്ടിൽ പോകാൻ അതിലും ദൂരം യാത്ര ചെയ്യണം.രണ്ട് സൈഡും കൂടെ ഏകദേശം 5 മണിക്കൂർ യാത്ര തന്നെ ഉണ്ടായിരുന്നു.

വീട്ടിലെത്തിയ ഉടൻ തന്നെ ഞാൻ ഒന്ന് മയങ്ങി. എണീറ്റത് കൃപ വിളിച്ചിട്ടായിരുന്നു. നേരം 8 മണി കഴിഞ്ഞു. രാത്രിയിലെ ഫുഡ് കഴിക്കാനുള്ള വിളി ആയിരുന്നു അത്.

ഞാൻ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി കഴിക്കാൻ പോയി.

കഴിച്ചു കഴിഞ്ഞു ഞാൻ കുറച്ചു നേരം അമ്മയോട് സംസാരിച്ചുകൊണ്ട് ഇരുന്നു. അന്ന് നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് വിഷമം ആയതു പോലെ തോന്നി.

15 Comments

Add a Comment
  1. Valare eshtamayi machaneeee

  2. മച്ചാനെ കഥ സൂപ്പർ ആണ് കേട്ടോ ക്ലായ്മക്‌സ് അൽപ്പം സ്പീഡ് കൂടിപ്പോയോ എന്നൊരു തോന്നൽ പക്ഷെ നല്ല nice ending ആയിരുന്നു.മീനുവിന്റെ ഒരു entry പ്രതീക്ഷിച്ചിരുന്നു പിന്നെ അത് വേണ്ടെന്ന് തോന്നി നമ്മൾ സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെയല്ലേ കൂടെ നിർത്തേണ്ടത്.കൃപയും മിഥുനും ഒരുപാട് കാലം ഒന്നിച്ചു ഒരുമിച്ചു ജീവിക്കട്ടെ.ഈ കൊച്ചു മനോഹരമായ കഥ ഞങ്ങൾക്ക് തന്നതിന് താങ്ക്സ്.

    സ്നേഹപൂർവം സാജിർ????

  3. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️??????
    സ്നേഹം bro

  4. Ashok Nainan

    അതെ, ഇമോഷണൽ കഥകളിൽ സ്പീഡ് ഒരു കല്ലുകടിയാണ്. ഒപ്പം അക്ഷര തെറ്റുകളും. ഒരു വട്ടം പ്രൂഫ് വായിച്ചാൽ തീരുന്ന പ്രശ്‍നം. ഗൂഗിൾ മാമന്റെ ടൈപ്പിംഗ് കണ്ണടച്ച് വിശ്വസിക്കേണ്ട. ആളൊരു മണ്ടനാ. നല്ല കഥ, ഇടക്കൊക്കെ ഒഴുക്കിന്റെ സുഖം പോയ പോലെയുണ്ട്. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കില്ലേ?
    സസ്നേഹം അശോക്.

    1. അവളുടെ ബാകി

      ആദ്യമായിട്ട് എഴുതിയ കഥ ആയതുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ആണ്. അടുത്ത കഥ മുതൽ തെറ്റുകൾ തിരുത്തി എഴുതാം. പിന്നെ ഇത് എന്റെ ജീവിത കഥ ആണ്. ഓർമകളിൽ നിന്ന് എഴുതിയത്. അതുകൊണ്ടാണ് സ്പീഡ് കൂടിയെന്ന് തോന്നുന്നത്.

  5. കഥ നന്നായിട്ട് തന്നെ അവസാനിപ്പിച്ചു. ഹാപ്പി ending. പക്ഷെ ബ്രോ കഥ തീർക്കാൻ എഴുതിയ പോലെ തോന്നി. ക്ലൈമാക്സ്‌ ഒക്കെ കുറച്ചു സ്പീഡ് കൂടിയോ. ഏതായാലും superb. കിടിലൻ story. നന്നായിട്ട് ഇഷ്ടപ്പെട്ടു ?????. ഒരു പാട് സ്നേഹങ്ങൾ മാത്രം തിരികെ, ????

  6. Edo e part super fast aarunnu…… ah feel kittillaa…

  7. Ithinte oru partum koode ezhuth. Climaxinu appuram. Meenakshiyude asooya poornam aaya nashta bodhathode ulla situation, Kripa-Midhun happy life. Kurachu speed kurachu page kooti ezhuth…..

  8. Nalla kathayayirunnu but kurachu speed koodi poyo ennoru samshayam
    Iniyum nalla nalla kathakal prathekshikunnu
    JOKER

  9. Lesham speed koodi poyi. Page kooti vishadhamayi speed kurachezhutiyarunnel onnoode better aayene. Ithu aa feel kottam thattiiii……
    Anyway good story.

  10. Dear Midhun, നല്ല കഥ. ഈ ഭാഗവും നന്നായിട്ടുണ്ട്. അങ്ങിനെ കൃപയും മിഥുനും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി. അവർക്കൊരു നല്ല ജീവിതം ലഭിക്കട്ടെ. അടുത്ത കഥ ഉടനെ കാണുമല്ലോ.
    Regards.

    1. സ്വല്പം സ്പീഡ് ആയിരുന്നു. പക്ഷേ ഒന്നും പറയാനില്ല സൂപ്പർ കഥ ആയിരുന്നു. ബ്രോ ഇതിൻറെ ഒരു പാർട്ട് കുടെ എഴുതിക്കൂടെ ഒരു അപേക്ഷ ആണ്.

      1. അവളുടെ ബാകി

        ശ്രെമിക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *