ജാസിർ ഒന്നും ഒന്നും മിണ്ടാതെ പൊട്ടി കരച്ചിലിൽ നിന്നും എങ്ങലുകളുടെ ഓളം വെട്ടുന്ന വീട് ലാക്കാക്കി നടന്നു..
ജാസിർ ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു..
കാലിൽ കിടന്ന ഷൂസ് അഴിച്ചു വെച്ച് ഉള്ളിലേക്ക് കയറി ഒരു ചെറിയ ഹാൾ.. തറ സിമ്മൻ്റ് കൊണ്ട് ഫിനിഷ് ചെയ്തിട്ടുണ്ട്.. ഒരു കുഞ്ഞ് ശോക്കേഴ്‌സ് നിറച്ച് കൊറേ ട്രോഫികളും സർട്ടിഫിക്കറ്റുകളും ഒക്കെ ഫ്രെയിം ചെയ്ത് വെച്ചിരുന്നു.. മക്കളുടേത് ആവും, ഇതിൽ നിന്നും വ്യക്തമാണ് അബൂബക്കർ എത്രത്തോളം മക്കളെ വിദ്യ സമ്പന്നരായി വളർത്തിയെന്നു..
ഏങ്ങൽ കേട്ട റൂമിലേക്ക് ജാസിർ നടന്നു ചെന്നു.. കട്ടിലിൽ ഇരിക്കുന്ന പാത്തുമ്മ മാമിയുടെ മടിയിൽ കിടക്കുന്ന പത്ത് മുപ്പതഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.. മാമിയുടെ തോളിൽ ചാരി കിടക്കുന്ന ഒരു പത്തൊമ്പത് വയസ്സ് കാരി, കട്ടിലിൻ്റെ താഴെ തറയിൽ മുട്ടും കെട്ടിപ്പിടിച്ചു തലയും കുമ്പിട്ട് ഇരിക്കുന്ന ഒരു പെൺകുട്ടി.. കാൽപ്പെരുമാറ്റം കേട്ട് അവള് തല ഉയർത്തി നോക്കി, വെളുത്തു തുടുത്ത അവളുടെ കവിളുകളിൽ തിണർത്തു കിടക്കുന്ന കൈ വിരൽ പാടുകൾ.. കരഞ്ഞ് കലങ്ങിയ കണ്ണുകൾ, അലക്ഷ്യമായി വാരി കെട്ടി വെച്ച മുടികളിൽ നിന്നും അങ്ങിങ്ങായി മുടിയിഴകൾ നെറ്റിയിലേക്കു വീണ് കിടക്കുന്നു..
ജാസറിനെ കണ്ട അവളുടെ കണ്ണുകളിൽ ഭയം ഇരച്ചു കയറി..
ഉമ്മാ.. എന്ന് വിളിച്ചു കൊണ്ടവൾ ചാടി എണീറ്റു അനിയത്തിയെ ചുറ്റി പിടിച്ചു കൊണ്ട് പാത്തുമ്മ മാമി യെ ചേർന്ന് നിന്ന് കൈകൾ കൂപ്പി കരഞ്ഞു തുടങ്ങി…

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super