എല്ലാരും അവളെ തന്നെ നോക്കി വെള്ളം ഇറക്കുകയാണ്, ഞാൻ പതിയെ നോട്ടം മാറ്റി.. ?
വേറൊന്നും കൊണ്ടല്ല… അവളെ എക്കെ നോക്കിയാൽ അത്യാഗ്രഹം ആകും, ഞാൻ ഒരു 5 അടി 7 ഇഞ്ച് ഉയരത്തിൽ അല്പം വണ്ണവും കുടവയറും എക്കെ ഉള്ള ഇരു നിറത്തിൽ ഒരു ചെറുപ്പക്കാരൻ ആണ്. ?
കേരളത്തിലെ ഒട്ടു മിഖ്യ ആൺപിള്ളേരെ പോലെ ഞാനും ഒരു പത്തു വയസ്സ് വരെ എക്കെ വെളുത്തു ആണ് ഇരുന്നേ… പിന്നെ നാട്ടുച്ചക്ക് പാടത്തുള്ള ക്രിക്കറ്റ് കളിയും, നാട് തെണ്ടെലും എല്ലാം എനിക്ക് ഒരു ഇരുണ്ട നിറം സമ്മാനിച്ചു ?
അവൾ ഏറ്റവും മുന്നിലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു…
‘ പുതിയ കുറച്ചു മുഖങ്ങൾ ഉണ്ടെല്ലോ ക്ലാസ്സിൽ… ഞാൻ നിലാ, നിങ്ങളുടെ ക്ലാസ്സ് ഇൻചാർജ് ആണ്, നിങ്ങളെ ഞാൻ ആണ് സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ് പഠിപ്പിക്കുന്നത് … ശ്രുതിയെ പോലെ തന്നെ ആണ് എനിക്ക് നിങ്ങൾ ഓരോരുത്തരും.. അത് കൊണ്ട് എന്ത് പ്രശ്നം ഉണ്ടേലും നിങ്ങൾ എന്നോട് പറയണം കേട്ടോ ‘
മിസ്സ് ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂക്കി അത് പറഞ്ഞപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ തല ആട്ടി.. ?
അഖിലും, ഗ്ലാഡ്വിനും ശ്രുതിയെ കണ്ടു വണ്ടർ അടിച്ച് ഇരിക്കുക ആണ്.. ?
ഞാൻ അടുത്ത് ഇരുന്ന അഖിലിന്റെ കാലിൽ ഒരു ചവുട്ടു കൊടുത്തപ്പോൾ അവന്മാർ മിസ്സിനെ നോക്കി..
ക്ലാസ്സ് തുടങ്ങി, പതിവുപോലെ ഞങ്ങൾ തമ്മിൽ തെറി വിളിച്ചും, അവരാധം പറഞ്ഞും സമയം കളഞ്ഞു… ⏲️
ഞങ്ങളുടെ പുതിയ സംരമ്പത്തിലെ ആദ്യ മണിക്കൂർ തീർന്നപ്പോൾ ബെൽ മുഴംഗി..
രണ്ടാമത് ക്ലാസ്സിൽ വന്നത് ബിനു സാർ, ഒരു 28 വയസ്സ് തോനിക്കുന്ന ഒരു സാർ.
പുള്ളി ക്ലാസ്സിൽ വന്നതേ ഓരോ ഊള ചളി അടിക്കാൻ തുടങ്ങി ?
പിള്ളേര് എല്ലാം ആക്കിയ ചിരി സമ്മാനിച്ചു..
പുള്ളി ഫിസിക്സ് ആണ് പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു ?
ഹൗർ പകുതി ആയപ്പോൾ ആണ് പുള്ളി എന്നെ കണ്ടത്.. ?
‘ പുതിയ അഡ്മിഷൻ ആണോ ‘ അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു..
അടുത്തു എത്തിയപ്പോൾ പുള്ളി അഖിലിനേം, ഗ്ലാഡ്വിനേം ശ്രെദ്ധിച്ചു, അവരോടും ആ ചോദ്യം തന്നെ ഉയർത്തി പുള്ളി തിരികെ പോയി പഠിപ്പിക്കാൻ തുടങ്ങി…
ബെൽ മുഴങ്ങിയപ്പോൾ പിള്ളേര് എല്ലാം ക്ലാസ്സിനു വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി…
‘ടാ ഒന്ന് പോയി കത്തിച്ചിട്ടു വന്നാലോ? ‘ ഗ്ലാഡ്വിൻ ആണ് ആ ചോദ്യം ഉയർത്തിയത് ?
‘ലഞ്ച് ബ്രേക്കിനു മതി ‘ ഞാൻ ഉത്തരം നൽകി..
പുറത്തേക്കു നടക്കുമ്പോൾ ഒരു പെൺകുട്ടി എന്റെ തോളിൽ തോണ്ടി, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ.. ഇരു നിറത്തിൽ മെലിഞ്ഞ… സോറി സീറോ സൈസിൽ ഒരു പെൺകൊച്ചു, കാണാൻ ഒരു ഭംഗി എക്കെ ഉണ്ട്.. ഇനി എന്നോട് വെല്ല പ്രേമവും? …. ഏയ് എന്നോടോ ? നൊ ചാൻസ്… ഇനി ആണേൽ നീ ആക്സിപ്റ്റ് ചെയുവോ? ചെയ്യുവൊന്നോ…
ഇത് വരെ ഒരു പെണ്ണും എന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല, അത് കൊണ്ടു ഇവൾ അല്ലാ… ഇവളുടെ അമ്മ വന്ന് പ്രപ്പോസ് ചെയ്താലും ഞാൻ ആക്സിപ്റ്റ് ചെയ്യും… അത് വേറെ കാര്യം ?
‘ ഇവിടെ അടുത്ത് ആണോ വീട്? ‘ അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു…
‘ അതെ, രമണപുരത്തു.. ‘ ?
I am back
അണലി എന്ന എഴുത്തുകാരന്റെ കൃതികൾ ഒരുപാടിഷ്ടമാണ്.പാതിവഴിയിൽ നിർത്തിപ്പോയ കഥകൾ തുടരാനും ഒരുപറ്റം കഥകൾ സമ്മാനിക്കുവാനും താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Vayoooii
Vayooooooooooo
Vayooo vayyyo
Thirichu vayooo
Vallom update undo
bakki kadha endhai
oru update pls