“ഹിയർ ഈസ് യുവർ ബ്രേക്ഫാസ്റ്റ്”
മരിയ ഡൈനിൻ ടേബിളിലേക്ക് ഭക്ഷണം കൊണ്ടുവന്നു. നൂഡിൽസും ടൊമാറ്റോ ചാറ്റും ആയിരുന്നു വിഭവം. അവൻ വേണ്ടുവോളം കഴിച്ചു, കൈ കഴുകി പുറപ്പെടാൻ തയ്യാറായി.
“മോം,ഐ വിൽ ക്യാച്ച് യു ലേറ്റർ ലവ് യു”
“ലവ് യു ടൂ മൈ സൺ, ഗോഡ് ബ്ലെസ് യു” മനസ്സിലെ ഭാരം പ്രകടിപ്പിക്കാതെ മരിയ പറഞ്ഞു.
അമ്മയെ കെട്ടിപ്പിടിച്ച്, യാത്രപറഞ്ഞു അവൻ ഇറങ്ങി. ഇനി ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവൻ പാരിസിലെ അപർട്ട്മെന്റിലേയ്ക്ക് വരുകയുള്ളു. ബാക്കി സമയം മുഴുവൻ തന്റെ ക്രൂ മെമ്പേഴ്സിന്റെ കൂടെ യാത്രയിലോ, അല്ലെങ്കിൽ പാരിസിലെ തന്നെ മറ്റേതെങ്കിലും അപർട്ട്മെന്റിലൊ ആയിരിക്കും.
അപാർട്മെന്റ് വിട്ട് പുറത്തിറങ്ങിയപ്പോൾ മനസ്സിൽ ജീവിതത്തിൽ പുതുപ്രതീക്ഷകൾ നാമ്പിടാൻ പോകുന്നത് പോലെ അവന് തോന്നി.ടാക്സിയിൽ കയറി അവൻ ആലോചനയിൽ ആണ്ടു.താൻ വർക്ക് ചെയ്യാൻ പോകുന്നത് പാരിസിലെതന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫർമാർ അടങ്ങിയിട്ടുള്ള കമ്പനിക്ക് വേണ്ടിയാണ്. അവരിപ്പോൾ ഫാഷൻ മാഗസിൻ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വന്നിരുന്ന വാർത്തകൾ അങ്ങനെയെങ്കിൽ അവർ തന്നെയും ഫോട്ടോഗ്രാഫർ ആയി മാഗസിൻ വർക്കിലേയ്ക്ക് പരിഗണിചേക്കാമെന്ന് അവന് തോന്നി .ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികളായ മോഡലുകളുടെ ഫോട്ടോ എടുക്കാൻ തനിക്കും അവസരം ലഭിക്കുമെന്ന് ആലോചിച്ചപ്പോൾ അവന്റെ മനസ്സിൽ കുളിരു കോരി. എങ്കിലും പെണ്ണുങ്ങളോട് എങ്ങനെ പെരുമാറണമെന്ന കാര്യം അവനറിയില്ല.
ടാക്സി നേരെ എത്തിയത് വലിയ കവാടത്തിന് മുൻപിൽ ആണ്.സെക്യൂരിറ്റി അഗസ്റ്റോയുടെ കാർഡ് പരിശോധിച്ച്, ടെലിഫോൺ വഴി വെരിഫിക്കേഷനുവേണ്ടി ഡീറ്റെയിൽസ് അന്വേഷിച്ഛ് ഉറപ്പുവരുത്തി. ശേഷം ആ വലിയ കവാടം അഗസ്റ്റോയുടെ മുന്നിൽ തുറന്ന് വന്നു. അഗസ്റ്റോ കയറി ചെന്നതും ഒരു സ്റ്റാഫ് ഗേൾ അവനെ സ്വാഗതം ചെയ്തു മാനേജരുടെ അടുത്തേക്ക് കൊണ്ടുപോയി.അയാൾക് പ്രായം ഒരു 47 കാണും.