പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda] 439

 

അവളെ കണ്ട എന്റെ ബോധം മൊത്തം പോയിരുന്നു.. ഈ ഒരു അവസ്ഥയിൽ അവളെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല..

 

“”സഞ്ജു “” സന്തോഷത്തോടെ കണ്ണീർ പൊഴിച്ചു കൊണ്ടു അവളെന്നെ വിളിച്ചു.

 

ആ വിളികേട്ട് ഞാൻ അവളെയൊന്നു നോക്കി. അവളെന്നോട് ചിരിച്ചു. ഞാൻ ചിരിച്ചില്ല.

 

“”വണ്ടിയെടുക്ക് “” അവളുടെ മുഖത്തു നിന്നും നോട്ടം മാറ്റി ഞാൻ ഡ്രൈവറോട് പറഞ്ഞു. ആ പെൺകുട്ടി സംസാരിക്കാൻ ശ്രമിച്ചിട്ടും ഇവനെന്തെടാ മിണ്ടാതിരിക്കുന്നെ എന്ന ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു.

 

അയാൾ വണ്ടി എടുത്തു.

 

“”സഞ്ജു ….. സഞ്ജു … “” അവൾ കരഞ്ഞു കൊണ്ട് ഒരുപാട് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയില്ല. എന്നെ വിളിച്ചു കരഞ്ഞ അവളെ മറ്റൊരു സ്റ്റാഫ്‌ വന്നു സമാധാനിപ്പിക്കുന്നത് കാറിന്റെ കണ്ണാടിയിൽ കൂടെ ഞാൻ കണ്ടു.. എങ്കിലും അത് കാര്യമാക്കാതെ ഞാൻ മുന്നോട്ടു നോക്കി.

 

“”സർ അവർ നിങ്ങളെത്തന്നെയല്ലേ വിളിക്കുന്നത്‌ “” തന്റെ സംശയം മാറ്റാൻ ഡ്രൈവർ എന്നോട് ചോദിച്ചു.

 

“”അറിയില്ല.. നിങ്ങൾ വണ്ടി വിടൂ പ്ലീസ്‌ “” സീറ്റിൽ ചാരി കിടന്നു ഞാൻ കണ്ണടച്ചു.

 

അനിക!!! എന്റെ അമ്മായിടെ മോള്. എന്റെ മുറപ്പെണ്ണ്!!!. എന്റെ കളിക്കൂട്ടുകാരി.. അതിനുമപ്പുറം എന്റെ എല്ലാമായിരുന്ന നുണക്കുഴിയുള്ള കാ‍ന്താരി. സുന്ദരി പെണ്ണ്.. പക്ഷെ അന്നൊരു ദിവസം ആ ഒറ്റ ദിവസം എല്ലാം മാറി മറഞ്ഞു.. എന്റെ ജീവിതത്തിൽ നിന്നും അവളെ ഞാൻ മറന്നു കളഞ്ഞു. അവളെ മാത്രമല്ല വീടും തറവാടും എല്ലാം. ദുബായിൽ ബിസിനസ് ചെയ്യുകയാണ് ഞാനിപ്പോൾ. അവളെ കുറിച്ച് ഒരു ദിവസം പോലും ഞാൻ ഓർക്കാറില്ല.. അത്രെയും എനിക്ക് വെറുത്തിട്ടുണ്ട്.. കാർക്കിച്ചു തുപ്പിയിട്ടുണ്ട് അവളെ ഓർമ വരുമ്പോൾ..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

22 Comments

Add a Comment
  1. കഥയിലെ സ്കിപ് ചെയ്ത 6 വർഷങ്ങൾ തുടർക്കഥയായിട്ട് എഴുതാമോ

    1. ശ്രമിക്കാം ബ്രോ ♥️

  2. Neelimayum ayittullath ezhuthumo

  3. bro ithu sad ending ano? njan tag kandappo karuthi family kambi akunn. but korach vayichappo love story pole thonni pinne thaazhe ulla extra tagsil love tag kandappola love story anennu manasilaye… ithu avasanam sad ano? anenkil vayikkan thalparyam illathakonda.

    1. No sad, only love and kambi ♥️

  4. ബ്രോ ഇതിന്റെ തുടർ ഭാഗം എഴുതിക്കൂടെ നീലിമയെ വച്ചു സൂപ്പർ ആയിരിക്കും എന്തായാലും കഥ പൊളിച്ചു ഒരുപാട് ഇഷ്ട്ടപെട്ടു ❤️

  5. നീലിമ ayittu ullathu oru chru kada ayittu ezuthukuda

  6. Oru part koddi ezutham ayirunnu time undu egell bro onnu ezuthu just oru requt annu nokiyal mathi pattum agell ezuthu

  7. കഥ ഇഷ്ടായി ഒരു പാർട്ടിൽ ചുരുക്കി തീർക്കേണ്ട കഥ അല്ലായിരുന്നിത്
    ഒരു പെണ്ണിനെ വിളിച്ചുകേറ്റി എന്നുപറഞ്ഞു ഇത്രക്ക് തല്ലേണ്ട ആവശ്യം ഉണ്ടോ
    എന്തോ കൊടിയ പാപം ചെയ്തത് പോലെയാണല്ലോ അവന്റെ അമ്മ അവിടെ പെരുമാറിയത്
    അവൻ പ്രായപൂർത്തിയായ പയ്യനാണ്
    അഥവാ പിടിച്ചാലും അതിനിങ്ങനെ റിയാക്ട് ചെയ്യുമെന്ന് തോന്നുന്നില്ല
    ചൂടാകും ചിലപ്പോ ഒരു അടി അടിക്കും
    അല്ലാതെ പൊറുക്കാൻ കഴിയാത്ത തെറ്റ് ചെയ്തത് പോലെ അവനോട് പെരുമാറില്ല

    1. സുഹൃത്തേ ഇതൊരു കൂട്ടുകുടുംബമല്ലേ, ചെറിയ തെറ്റുകൾ പോലും മറ്റുള്ളവരുടെ മുമ്പിൽ വലുതായി തോന്നും, പിന്നെ ആ തറവാട്ടിൽ ആരും മദ്യപിക്കുക പോലുമില്ലെന്ന് പറഞ്ഞിരുന്നല്ലോ.. പിന്നെ എല്ലാ അമ്മമാരും ഒരുപോലല്ലോ ബ്രോ 😊.. നല്ലൊരു അഭിപ്രായത്തിനു നന്ദി ബ്രോ ♥️♥️ സ്നേഹം ♥️♥️

  8. സൂപ്പർബ് ശരികും കുട്ടിക്കാലത്തേക്ക് പോയി 🥰🥰🥰👌👌

    1. Thanks bro♥️😍

  9. appol neelimaye avan settaakki athalle avasaana varikalil

    1. അതേ ഇനി അവർ കളിക്കട്ടെ ♥️

      1. Super story continue

  10. Bro waiting for രണ്ടു മിഴികൾ and മായേച്ചി പെട്ടന്ന് വരും എന്ന് കരുതുന്നു.
    Bro നിങ്ങളുട കഥകൾക്ക് നല്ല ഫീൽ ആണ്🫠

    1. Very thanks ബ്രോ 😍♥️♥️♥️♥️♥️♥️ പെട്ടെന്ന് തരാം

  11. Bro devootty enthaayi

    1. ഉടൻ വരും ചെങ്ങാതി ♥️♥️

  12. കാങ്കേയൻ

    രണ്ടു മിഴികൾ എവിടെ 🤔അതിനായ് വെയിറ്റ് ചെയ്തു ഇരിക്കുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു 😔😭

    1. ചതിക്കില്ല കരളേ, തരും തന്നിരിക്കും ♥️

Leave a Reply

Your email address will not be published. Required fields are marked *