പെൺകരുത്ത് [PK] 386

“പെൺകരുത്ത്”
*******************

PENKARUTHU AUTHOR PK

” ഏട്ടായി …. നാളെ എനിക്കൊപ്പം ഒന്ന് കോളേജിൽ വരാമോ ..”

പതിവില്ലാതെ രാത്രി ശിവാനി അരികിൽ വന്നിരിക്കുമ്പോൾ സംശയത്തോടെ ആദിയൊന്ന് തിരിഞ്ഞു

” എന്നാപറ്റി ശിവ… എന്തേ ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം എന്തേ എന്തേലും പ്രശ്‌നമുണ്ടോ കോളേജിൽ “

ആ ചോദ്യത്തിനു മറുപടി നൽകാതെ അവൾ പതിയെ ആദിയുടെ ചുമലിലേക്ക് മുഖമമർത്തി . ഷർട്ടിൽ നനവു പടർന്നപ്പോഴാണ് ശിവാനി കരയുകയാണെന്ന് അവൻ മനസ്സിലാക്കിയത്.

” എന്ത് പറ്റി ശിവാ… എന്തിനാ നീ കരയുന്നേ.. എന്താ എന്റെ അനിയത്തി കുട്ടിക്ക് പറ്റിയത് ഏട്ടനോട് പറയ് “

ആ മുഖം വാടിയപ്പോൾ ആദിയ്ക്ക് ആകെ വെപ്രാളമായി

” ഏട്ടാ.. കോളേജിൽ ഒരു പ്രശ്നം സെക്കൻഡ് ഇയറിലെ ഒരു ചെക്കൻ കുറച്ചു ദിവസായി എന്നെ വല്ലാണ്ട് ശല്യം ചെയ്യുന്നു. മടുത്തു എനിക്ക്.. ഏട്ടൻ ഒന്ന് വരാവോ കോളേജിലേക്ക്. “

നിസ്സഹായയായി അവൾ നോക്കുമ്പോൾ ആ നോട്ടം ആദിയുടെയുള്ളിൽ നോവായി

“എന്താ അവന്റെ പേര് എന്തേ നീ എന്നോടിത് മുന്നേ പറഞ്ഞില്ല “

” അവന്റെ പേര് ആകാശ് പേടിയായിരുന്നുഏട്ടാ.. ഞങ്ങളൊക്കെ ഫസ്ററ് ഇയർ അല്ലേ പരമാവധി ഒരു പ്രശ്നം വേണ്ടാന്ന് കരുതീട്ടാ ഞാൻ പക്ഷേ …”

“മ് …..”

അൽപസമയം ആദി നിശബ്ദനായി തന്നെ ഇരുന്നു.

” എന്താ അവൻ ചെയ്തേ ….”

ആ ചോദ്യത്തിനു മുന്നിൽ മറുപടി നൽകുവാൻ ശിവാനി പതറുന്നത് കാൺകെ ആദിയുടെ മിഴികൾ കുറുകി.

” മോളെ… എന്തേ… നിന്റെ ശരീരത്തിൽ തൊട്ടോ അവൻ “

നിശബ്ദയായി തല കുമ്പിട്ട് അവൾ
വീണ്ടും കരയവേ മാറോട് ചേർത്തു പിടിച്ചു ആദി

” പോട്ടെ ..ഇനി കരഞ്ഞിട്ട് കാര്യമില്ല … അവനുള്ളത്‌ നമുക്ക് നാളെ തന്നെ കൊടുക്കാം… പക്ഷേ ഏട്ടൻ നാളെ ഉണ്ടാകില്ല … അവനുള്ളത്‌ മോള് തന്നെയങ്ങ് കൊടുത്തേക്കണം “

ആ വാക്കുകൾ കേൾക്കേ സംശയത്തോടെ ശിവാനി തലയുയർത്തി ആദിയുടെ മുഖത്തേക്ക് നോക്കി

” ഞാനോ … ഞാൻ എന്ത് ചെയ്യാനാ ഏട്ടാ … എന്നെ കൊണ്ട് കഴിയില്ല ഏട്ടാ .. നിക്ക് പേടിയാ …”

” എന്തിനു പേടിക്കണം … ഏട്ടൻ ഇല്ലന്നേ ഉള്ളൂ … ആ കോളേജിൽ എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട് .. അവർ നിന്റെ ചുറ്റിനുമുണ്ടാകും.. മോള് നേരെ ചെന്ന് അവന്റെ കരണം അടിച്ചു പുകയ്ക്കണം… ഇനി ഈ തെണ്ടിത്തരം ആരോടും ചെയ്യരുത് എന്നും പറയണം തിരിച്ച് അവനൊന്നും ചെയ്യില്ല.. ചെയ്യാൻ മുതിർന്നാൽ നമ്മുടെ പിള്ളേര് കേറി മേഞ്ഞോളും ആ കാര്യം ഏട്ടനേറ്റു നീ ധൈര്യമായിരിക്ക് “

മനസ്സിൽ ഭയം അലയടിക്കുമ്പോഴും ആദിയുടെ വാക്കുകൾ ശിവാനിക്ക് ആശ്വാസമായി ഒപ്പം ആകാശിനോടുള്ള വെറുപ്പുകൂടി ചേർന്നപ്പോൾ പ്രതികരിക്കുവാൻ തന്നെ അവൾ ഉറച്ചു

The Author

PK

www.kkstories.com

4 Comments

Add a Comment
  1. ഒരു കോപ്പി പേസ്റ്റ് അപാരത…

  2. എഫ് ബി യിൽ വായിച്ചിട്ടുണ്ട് അവിടെ നിന്നും ചൂണ്ടിയതാണോ അതോ താങ്കൾ തന്നെയാണോ അവിടെയും എഴുതിയത്.

  3. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഇത് കഴിഞ്ഞ ദിവസം FBയിൽ വായിച്ചതാണല്ലോ

  4. കിടു. ഇങ്ങിനെയൊക്കെ പ്രതികരിക്കാൻ തയാറായാൽ ഒരു പരിധിവരെ പീഡനങ്ങൾ ഇല്ലാതാക്കാൻ കഴിയും എന്നാൽ എല്ലാവരും ഇങ്ങിനെ ഒന്നും ചെയ്യാറില്ല എല്ലാവര്ക്കും പേടിയാണ് .

    മനോഹരം ആയിട്ടുണ്ട്

    ശ്രീ

Leave a Reply

Your email address will not be published. Required fields are marked *