പെൺകരുത്ത് [PK] 386

രാവിലെ കോളേജു ഗേറ്റിനു മുന്നിലെത്തുമ്പോൾ ശിവാനിയുടെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. മനസ്സിൽ സംഭരിച്ച ധൈര്യം ചോർന്നു തുടങ്ങി എന്ന് മനസ്സിലായ നിമിഷം അവൾ ഫോൺ എടുത്ത് ആദിയുടെ നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്തു

” എന്തായി മോളെ … കോളേജിലെത്തിയോ നീ “

മറുതലയ്ക്കൽ ആദിയുടെ ശബ്ദം കേൾക്കേ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി അവൾക്ക്

” ഏട്ടാ .. എനിക്ക് വല്ലാതെ പേടിയാകുന്നു … ശരീരമാകെ വിറയ്ക്കുന്നു … ഒന്നും വേണ്ട ഏട്ടാ.. എന്നെകൊണ്ട് കഴിയില്ല ഏട്ടൻ ഇങ്ങ് വന്നാൽ മതി “

സംസാരിക്കുമ്പോൾ അവളുടെ ശബ്ദമിടറി മിഴികളിൽ നീർ പൊടിഞ്ഞു

” ശിവാനി …. മോളെ ഇപ്പോൾ നീ പ്രതികരിച്ചില്ലെങ്കിൽ ഇനിയും ശല്യമേറും … ധൈര്യമായി അകത്തേക്ക് ചെല്ല് നീ പോലുമറിയാതെ നിനക്ക് ചുറ്റും ആൾക്കാരെ നിർത്തിയിട്ടുണ്ട് ഞാൻ ഒന്നും പേടിക്കാനില്ല …. ഇനി അവനിട്ട് പൊട്ടിച്ച ശേഷമേ എന്നെ നീ വിളിക്കാവൂ കേട്ടല്ലോ ….”

മറുത്തൊരു വാക്ക് പറയുവാൻ അവസരം നൽകാതെ ആദി കാൾ കട്ടു ചെയ്തപ്പോൾ ഒടുവിൽ ധൈര്യം സംഭരിച്ചവൾ അകത്തേക്ക് കയറി

കോളേജു ക്യാന്റീനിനു മുന്നിൽ കൂട്ടുകാരുമൊത്ത് നിൽക്കുന്ന ആകാശിനെ കാൺകെ അറിയാതെ തന്നെ അവളുടെ മിഴികളിലേക്ക് രോക്ഷം ഇരച്ചു കയറി. രണ്ടും കൽപ്പിച്ച് അവനു നേരെ വീറോടെ നടന്നടുക്കുമ്പോൾ ചുറ്റും പലരും തന്നെ ശ്രദ്ധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ആദിയുടെ വാക്കുകൾ മനസിലോർക്കവേ ധൈര്യം ഇരട്ടിയായി.
തൊട്ടു മുന്നിൽ ശിവാനിയെ കാൺകെ ഒരു നിമിഷം ആകാശൊന്നു സംശയിച്ചു

” നിനക്ക് എന്റെ അടി വസ്ത്രത്തിന്റെ അളവെടുക്കണം അല്ലേടാ നായേ …”

അതൊരു ഗർജ്ജനമായിരുന്നു മറുപടി പറയുവാൻ ആകാശിന് അവസരം ലഭിച്ചില്ല. അതിനു മുന്നേ ശിവാനിയുടെ വലതു കാൽമുട്ട് അവന്റെ അടി വയറ്റിലമർന്നു.
അപ്രതീക്ഷിത പ്രഹരത്തിന്റെ വേദനയാൽ കുമ്പിട്ടുപോയ അവന് അടുത്ത നിമിഷം കിട്ടി ചെകിടു പൊട്ടുമാറ് ഒരെണ്ണം കൂടി. ഇത്തവണ പിടിച്ചു നിൽക്കുവാൻ ആകാശിനു കഴിഞ്ഞില്ല. നിലത്തേക്കവൻ വീഴുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പകച്ചു പോയി. അപ്പോഴേക്കും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒരു കൂട്ടം തന്നെ അവർക്ക് ചുറ്റും കൂടിയിരുന്നു. അതോടെ ശിവാനിക്ക് ആവേശമായി.

” പെൺപിള്ളേരെ കണ്ണിനു മുന്നിൽ കാണുമ്പോൾ കാമം മൂക്കുന്ന എല്ലാ അവന്മാർക്കും ഇതൊരു പാഠമാകണം. എന്നോട് ഇന്നലെ ഇവൻ കാട്ടിയ ചെറ്റത്തരത്തിന്റെ മറുപടിയാണ് ഇന്നിപ്പോൾ ഞാനീ നൽകിയത്… ഇനി ഇതിനു പ്രതികാരമായി വീണ്ടും എന്റെ പിന്നാലെ കൂടിയാൽ ഓർത്തോ … ഒരേട്ടൻ എനിക്കുമുണ്ട്… പിന്നെ നിന്നെയൊക്കെ കാണുവാൻ വരുന്നത് എന്റെ ഏട്ടനാകും “

നിലത്തു കിടക്കുന്ന ആകാശിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം പിൻതിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ നിന്നുമെന്തോ വലിയൊരു ഭാരമകന്ന പോലെ തോന്നി അവൾക്കു.അപ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്തു. സ്‌ക്രീനിൽ ആദിയുടെ നമ്പർ കാൺകെ ആവേശത്തോടെ ശിവാനി കോൾ ബട്ടൺ അമർത്തി.

” ഏട്ടാ… ഞാൻ അങ്ങട് വിളിക്കുവാൻ തുടങ്ങുകയായിരുന്നു കൊടുത്തു ഞാൻ അവന് ഏട്ടൻ പറഞ്ഞ പോലെ രണ്ട് ഡയലോഗും വച്ചു കാച്ചി ഇപ്പോൾ മനസ്സു തണുത്തു … വല്ലാത്തൊരു ധൈര്യം തോന്നുന്നുണ്ട് എനിക്ക് ഏട്ടന്റെ ആൾക്കാർ കൂടെയുണ്ടെന്നുള്ള ധൈര്യത്തിലാ ഞാൻ ….. താങ്ക്സ് ഏട്ടാ “

The Author

PK

www.kkstories.com

4 Comments

Add a Comment
  1. ഒരു കോപ്പി പേസ്റ്റ് അപാരത…

  2. എഫ് ബി യിൽ വായിച്ചിട്ടുണ്ട് അവിടെ നിന്നും ചൂണ്ടിയതാണോ അതോ താങ്കൾ തന്നെയാണോ അവിടെയും എഴുതിയത്.

  3. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഇത് കഴിഞ്ഞ ദിവസം FBയിൽ വായിച്ചതാണല്ലോ

  4. കിടു. ഇങ്ങിനെയൊക്കെ പ്രതികരിക്കാൻ തയാറായാൽ ഒരു പരിധിവരെ പീഡനങ്ങൾ ഇല്ലാതാക്കാൻ കഴിയും എന്നാൽ എല്ലാവരും ഇങ്ങിനെ ഒന്നും ചെയ്യാറില്ല എല്ലാവര്ക്കും പേടിയാണ് .

    മനോഹരം ആയിട്ടുണ്ട്

    ശ്രീ

Leave a Reply

Your email address will not be published. Required fields are marked *