പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha] 353

അവള്‍ പിന്‍ സീറ്റിലേക്ക് നോക്കി.
“മോന്‍ ബാക്കില്‍ ഉണ്ട്..അവന്‍ ഒറങ്ങാന്നു വെച്ച് ദുസ്വാതന്ത്ര്യം ഒന്നും കാട്ടിക്കൂടാ…”
അവന്‍ അവളുടെ നേരേ മുഷ്ടിചുരുട്ടി.
“അയ്യോ നേരാവുമ്പോ…തരാം ഞാന്‍ എല്ലാം…”
“എല്ലാം?”
എതിരെ വന്ന ഒരു ട്രക്കിന് കടന്നുപോകാന്‍ ഓരത്തേക്ക് മാറ്റി ഡ്രൈവ് ചെയ്തുകൊണ്ട് അവന്‍ ചോദിച്ചു.
“ഈ ചെറുക്കന്‍! എപ്പ നോക്കിയാലും ഈയൊരു ചിന്തയേ ഒള്ളൂ…”
അവന്‍ കൃത്രിമമായി അനിഷ്ടം ഭാവിച്ച് അവളെ നോക്കി. അവളും.
അവന്‍ നോട്ടം തുടര്‍ന്നപ്പോള്‍ മുഖം അവന്‍റെ നേരെയടുപ്പിച്ച്, അവന്‍റെ കണ്ണുകളില്‍ നോക്കി അവള്‍ മന്ത്രിച്ചു.
“തരാം….എല്ലാം …”
പാരിജാതത്തിന്‍റെ ഗന്ധമുള്ള അവളുടെ മുടിയിഴകള്‍ കാറ്റില്‍ അവന്‍റെ മുഖത്തെ തൊട്ടു. അവന്‍ അവളില്‍ നിന്ന്‍ മുഖം മാറ്റാതെ കണ്ണുകളടച്ച് ദീര്‍ഘമായി അവളുടെ ഗന്ധം ഉള്ളിലേക്കെടുത്ത്.
“ദീപു….”
അവള്‍ ഉച്ചത്തില്‍ അലറി, പുറത്തേക്ക് ചൂണ്ടി.
വളവിനപ്പുറത്ത് നിന്ന്‍ ഇറങ്ങിക്കുതിച്ച് വരുന്ന ഒരു ട്രക്ക്!
ദീപക് പെട്ടെന്ന്‍ കാര്‍ വെട്ടിച്ചു.
പിന്‍സീറ്റില്‍ ഉറങ്ങിക്കിടന്ന മനു എഴുന്നേറ്റ് കരഞ്ഞു.
ഗ്ലാസ്സിനടുത്ത് കുത്തനെ വെച്ചിരുന്ന ദീപക്കിന്‍റെ മൊബൈല്‍ ഫോണ്‍ താഴെ വീണു.
ട്രക്ക് ഡ്രൈവറുടെ പുലഭ്യത്തിന്‍റെ അസഹീന ശബ്ദം കാറിനുള്ളിലേക്ക് കടന്നുവന്നു.
“ക്രിക്കറ്റ് ഗ്രൌണ്ടിലൂടെയല്ല ചെക്കാ നമ്മള് ഇപ്പപ്പൊണേ….വയനാടാ സ്ഥലം…ഓര്‍മ്മവേണട്ടൊ…”
“നീയിങ്ങനെ ഒരു ദേവതയെപ്പോലെ എന്‍റെ അടുത്ത് ഇരിക്കുമ്പോള്‍ എന്താപത്താ വരിക അശ്വതി?”
അവന്‍ പുഞ്ചിരിയോടെ ചോദിച്ചു.
എന്നിട്ട് മൊബൈല്‍ ഫോണ്‍ വീണ്ടും സ്വസ്ഥാനത്ത് നിവര്‍ത്തിവെച്ചു.
“മോബൈലെന്തിനാ അങ്ങിനെ കുത്തിച്ചാരി വെക്കുന്നെ? പിന്നെ വീണ്പോകില്ലേ?”
അവള്‍ കയ്യെത്തിച്ച് അത് ശരിക്ക് വെക്കാന്‍ തുടങ്ങി.
“വേണ്ട,”
അവന്‍ വിലക്കി.
“അതിന്‍റെ സ്ക്രീന്‍ സ്ക്രാച്ച് ആകും. തിരിച്ച് വെച്ചാ അതിന്‍റെ ക്യാമാറേലും സ്ക്രാച്ച് വീഴും. ക്യാമറ നല്ല സൂപ്പര്‍ ക്വാളിറ്റീല്‍ ഇല്ലേല്‍ ഈ സുന്ദരിക്കുട്ടീനെ എങ്ങനാ പകര്‍ത്തുക…?”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

119 Comments

Add a Comment
  1. aswathy oombi pokanamayirunnu avalude kettiyon ellam ariyanam avlku ittu pani kodukanamayirunnu ennu agrahikunnu endhinu deepaku mathram siksha anubhavikanam shiniku ulla siksha kitti athu pole kadha nayikakum pani kittanamayirunnu

  2. വളരെ മികച്ച കഥ?.അമ്പലക്കളി സൂപ്പർ. എന്നേലും ‘അവിഹിതബന്ധം’ വായിച്ചപ്പോളേ ദീപക്ക് വില്ലൻ ആക്കാതെ ഇരിക്കുന്ന ഒരു കഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ കഥ ആരെങ്കിലും എഴുതും എന്ന് പ്രതീക്ഷിക്കാം. Once again thanks for this wonderful story.keep rocking?

  3. നന്നായിത്തന്നെ അവസാനിപ്പിച്ചു മാഡം… ആ അമ്പലത്തിലെ സീൻ കലക്കി.

    അവസാന ഭാഗത്തേക്ക് വന്നപ്പോൾ… എന്താ പറയുക…??? ഇലക്കും മുള്ളിനും കേടില്ലാതെ അങ്ങോട്ട് അവസാനിപ്പിച്ചു എന്നതന്നെ പറയണം… നല്ലൊരു പര്യവസാനം. അശ്വതി ചെയ്യുന്നതായിരുന്നു കൂടുതൽ മനോഹരമെന്നു തോന്നുന്നൂട്ടോ…

  4. Hai smitha chechi ,how are you?
    Excellent story ..pinna pennugalumayee bhandhapatta sasham mobile pidichu bheeshini paduthunnavarkkoru messeage akate ee story ..eni adutha kadhakkayee kathirikkunnu chechi..

  5. അവസാനം നന്നായി എന്നാണ് അഭിപ്രായം. അമ്പലത്തിന്‍റെ മുംപ്പില്‍ വൃത്തികേട് ചെയ്തവന് അമ്പലത്തിന്‍റെ മുമ്പില്‍ വെച്ചു തന്നെ ശിക്ഷകൊടുത്തു. കൂവളം അരളി തുടങ്ങിയ ചെടികളുടെ സ്പിരിച്വല്‍ മീനിങ്ങും നന്നായി.

Leave a Reply

Your email address will not be published. Required fields are marked *