പെണ്ണൊരുത്തി 1 [Devil With a Heart] 747

 

“ഇങ്ങനൊക്കെ എന്തിനാ കുട്ടൂ നീ പറയണേ ..രാവിലെ തന്നെ എന്നെ വിഷമിപ്പിക്കാൻ ഇറങ്ങിയേക്കുവാണോ നീയ്..”

 

ആ വിഷയം മാറ്റാൻ ഞാൻ പറഞ്ഞു..

“എനിക്ക് വിശക്ക്ണ് ചേച്ചീ…”

 

“ഓ ധാ ആയി വാവേ ഒരു രണ്ടു മിനിറ്റ് ഇതിന് ഒന്ന് ആവി വന്നോട്ടെ..” പൊട്ടുപൊടി കൊണ്ട് എന്റെ മൂക്കിൽ ഒരു വിരൽ കൊണ്ട് തട്ടിയിട്ട് പൊടി നിറച്ചു പുട്ടുകുറ്റി ആവികയറ്റാൻ വെച്ചുകൊണ്ട് ചേച്ചി പറഞ്ഞു

 

അങ്ങനെ ആഹാരവും കഴിച്ച് ചേച്ചിയെ സ്കൂളിലും ആക്കി അവിടുന്ന് ബസ്സ് പിടിച്ച് ഞാൻ നേരെ കോളേജിലേക്ക് പോയി

 

കോളേജിലെത്തി അവിടെ സാറുമ്മാരുടെ കത്തിയും കേട്ട് ഇരുന്നു സമയം കളഞ്ഞു.. ഉച്ചക്ക് ലഞ്ച് ബോക്സ്‌ തുറന്നു കണ്ടപ്പോ തന്നെ വയറു പകുതി നിറഞ്ഞു..

 

പെട്ടെന്നൊരു കൈ എന്റെ അരികിലൂടെ വന്ന് ലഞ്ച് ബോക്സിലേക്ക് വന്നുപോയി

 

വേണി!

 

“ഹ്മ്…ഐവാ.. നിന്റെ ചേച്ചിക്ക് എന്ത് കൈപുണ്യമാടാ… അസാധ്യ ടേസ്റ്റ്!!” എന്റെ ലഞ്ച് ബോക്സിൽ നിന്ന് കയ്യിട്ടുവാരിയത് വായിലാക്കിയിട്ട് വിരല് നുണഞ്ഞുകൊണ്ട് അവൾ പറഞ്ഞു

 

“ഇനിയെടുത്ത നിന്റെ കൈ ഞാൻ ഒടിക്കും പെണ്ണേ നോക്കിക്കോ..” ഞാൻ അവളോടായി ചൂടായി

 

“എന്തൊരു സൊഭാവാടാ.. നീ ദിവസോം ഇതല്ലേ കഴിക്കാറ്…”

 

“അയിന്!!”

 

“നിന്റപ്പന്റെ…..!!!”

പെട്ടെന്നവൾ നിർത്തി.. അവളുടെ മുഖത്ത് രക്തവർണ്ണം ഇല്ലാത്തയവസ്ഥ

 

“സോറി സോറി അശ്വി… സോറി ടാ ഞാ… ഞാൻ.. ഞാനറിയാതെ… ആം സോറിട..”

 

“അയ്യേ പൊയ്ക്കെടീ അവിടന്ന്.. ഇതൊക്കെ ഫ്രണ്ട്സിനിടേല് വന്നു പോണതല്ലേ.. വിട്ടുകള നാവ് പിഴ അത്രോള്ളു… ഇങ്ങ്‌ വാ കഴിക്കാം…” അറിയാതെ സംഭവിച്ചതായത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാതെ പറഞ്ഞുകൊണ്ട് അവളെ ബെഞ്ചിൽ പിടിച്ചിരുത്തി

The Author

51 Comments

Add a Comment
  1. wow super bro nice story excellent 👌🏻👍🏻
    keep it up

Leave a Reply

Your email address will not be published. Required fields are marked *