അവൾ മൂകമായൊരു നോട്ടം എന്നെ നോക്കി
ഞങ്ങൾ രണ്ടുപേരും കൈകഴുകാൻ പോയി… ഒരുമിച്ചു നടക്കുന്നതിനിടയിൽ …
“വേണീ നിന്നെപ്പറ്റി ഒരു കുറവും എനിക്ക് പറയാനറിയില്ല… പറഞ്ഞാ ചിലപ്പോ അതൊരു കള്ളത്തരമാവും… നല്ലൊരു കുടുംബത്തീന്ന് വരണ കുട്ടിയാ നീ… എനിക്ക് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല… പറയുന്നത് നീ മനസ്സിലാക്കണം…..”
“എന്റെയശ്വിനെ… നീയെന്താ പറഞ്ഞു വരണതെന്ന് എനിക്കറിയാം.. ഇതൊന്നും എനിക്ക് ഒരു പ്രശ്നല്ലടാ നീയതൊന്ന് മനസ്സിലാക്ക്.. നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ വീട്ടിലുള്ളവരുടെ എണ്ണം നോക്കീട്ടല്ല… എനിക്ക് നീ മാത്രം മതി….”
“വേണീ നിനക്ക് ഭ്രാന്താണോ?… ഉള്ളത് പറഞ്ഞാ എന്റെ ജീവിതത്തിൽ ഒരാളോടും എനിക്ക് അതിരു കടന്നൊരു സ്നേഹവും തോന്നിയിട്ടില്ല… വേണ്ട വേണീ നമുക്കിതുപോലെ ഫ്രണ്ട്സ് ആയി തന്നെ ഇരുന്നാൽ പോരെ..?”
വേണിക്കത് വല്ലാതെ വിഷമമുണ്ടാക്കിയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… എന്നെയൊന്നു നോക്കി പുഞ്ചിരിച്ചിട്ട് കണ്ണുകൾ തുടച്ചുകൊണ്ടവൾ എന്നെയൊന്നു കുറ്റപ്പെടുത്തുക കൂടെ ചെയ്യാതെ എഴുന്നേറ്റ് നടന്നകന്നു
വീട്ടിലെത്തി ഞാനിക്കാര്യം ചേച്ചിയോട് പറഞ്ഞു
“നീയൊരു ദുഷ്ടനാ കുട്ടൂ!!”
“ചേച്ചീ…!!!”
“അതെ!!…പിന്നല്ലാതെ പാവമൊരു പെങ്കൊച്ചിന്റെ മനസ്സ് നോവിച്ചിട്ട് വന്നിരിക്ക്യാ ദുഷ്ടൻ…”
“പിന്നെ ഞാനെന്ത് ചെയ്യാനാ.. നല്ല കുടുംബത്തീന്ന് വരണൊരു കുട്ടിയാ വേണി… അച്ഛനും അമ്മേം ഒക്കെ നല്ല നിലേലൊള്ളോര…”

wow super bro nice story excellent 👌🏻👍🏻
keep it up