സ്കൂളിന്റെ മുറ്റത്ത് ചേച്ചിയെ ഡ്രോപ്പ് ചെയ്തു ഞാൻ തിരികെ പോന്നു..
കോളേജിലെ ബോറൻ ക്ലാസുകൾക്കിടയിൽ ആശ്വാസം എന്ന് പറയാൻ വേണി മാത്രമേ ഉണ്ടായിരുന്നുള്ളു… ഇപ്പോഴും ഫ്രണ്ട് എന്ന് നിലയിലാണ് ഞാൻ അവളോട് ഇടപഴകുന്നതും പെരുമാറുന്നതുമെല്ലാം പക്ഷെ അവൾക്ക് കൊടുക്കുന്ന കെയറിങ്ങും പരിഗണനയും ഒക്കെ കാരണം പൊട്ടിപെണ്ണിന് ഇപ്പോഴും എന്നോട് മുടിഞ്ഞ പ്രേമമാണ്.. നടപ്പാവുന്ന കേസല്ലെന്ന് പറഞ്ഞിട്ടും അവൾക് ഒരു ഫ്രണ്ട് ആയിട്ടെങ്കിലും കൂടെ വേണമെന്ന് പറഞ്ഞെന്റെ കൂടെയാണ് എന്നാലുമെനിക്കറിയാം അവൾക്കെന്നോട് മുടിഞ്ഞ പ്രേമമാണെന്ന്… വെറുതെ അവോയ്ഡ് ചെയ്ത് വിഷമിപ്പിക്കണ്ടല്ലോ എന്നോർത്തു ഞാനും ഒഴിവാക്കി വിടാറുമില്ല
“അശ്വീ… ഉച്ചകഴിഞ്ഞു നമ്മക്കൊന്ന് കറങ്ങാൻ പോയാലോ?”
പാതി ഉറക്കത്തിൽ ക്ലാസ്സിൽ ഇരുന്ന എന്നോട് വേണി ചോദിച്ചു..
“ഇല്ല വേണി… ചേച്ചിയുമായൊന്ന് പുറത്ത് പോണം..”
അവളുടെ മുഖത്തൊരു വിഷമം പടർന്നു
“ഞാ…ഞാനും നിങ്ങടൊപ്പം വന്നോട്ടെ?” വേണി സംശയത്തോടെ ചോദിച്ചു
“വേണ്ട വേണി നീ വീട്ടി പോ..”
“പ്ലീസ് അശ്വീ…!” അവൾ വീണ്ടും കെഞ്ചി
“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ വേണീ… നീ എന്ത് ഉദ്ദേശിച്ചാ ഇങ്ങനൊക്കെ കാണിക്കുന്നേ? നമ്മടെ ഇടയ്ക്ക് അങ്ങനൊന്നും ഉണ്ടാവില്ല വെറുതെ ഇങ്ങനെ എഫർട്ട് ഇടണതെന്തിനാ നീ !!” ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി
വേണിയുടെ കണ്ണുകൾ നിറഞ്ഞു പക്ഷെ ഒരു വിഷമം അടക്കിയ ഒരു പുഞ്ചിരി മാത്രമുണ്ടായിരുന്നു ആ മുഖത്ത്..

wow super bro nice story excellent 👌🏻👍🏻
keep it up