“വേണിമോളെ വീട്ടിൽ കൊണ്ടുചെന്ന് വിട്ടിട്ട് വാ കുട്ടൂ…”
ബെഡിൽ ആലോചനയിൽ ഇരുന്ന എന്നോടായി ചേച്ചി വാതിൽക്കൽ വന്നു കൊണ്ട് പറഞ്ഞു
“ഏഹ്??”
“എന്താ മനസ്സിലായില്ലേ.. ആ കൊച്ചിനെ വീട്ടിൽ കൊണ്ടുചെന്ന് ആക്കിയിട്ട് വരാൻ !!” ചേച്ചിയുടെ വക ഓർഡർ അടിച്ച് കിട്ടി
“അവള് ബസ്സിൽ പൊക്കോളും ചേച്ചീ…” എനിക്ക് വയ്യെന്ന മട്ടിൽ പറഞ്ഞു
“ഇങ്ങോട്ട് ഒന്നും പറയണ്ട 10 മിനിറ്റു കൊണ്ട് നിനക്ക് പോയി വരാനുള്ളതല്ലേ ഉള്ളൂ… പോയിട്ട് വാടാ..”
മടിച്ചു മടിച്ചു ഞാൻ അവളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി
“ബൈ ചേച്ചീ..” വേണി പിറകിൽ ഇരുന്ന് വിളിച്ചു പറഞ്ഞു
“ബൈ മോളെ.. “ ചേച്ചി തിരിച്ചും ബൈ പറഞ്ഞു
സൈഡ് ചെരിഞ്ഞിരുന്ന വേണി എന്റെവയറിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ടിരുന്നു
ഞാനത് കൂടുതൽ ശ്രദ്ധിച്ചില്ല…
അൽപനേരം മൗനമായിരുന്നു ഞങ്ങൾക്കിടയിൽ
“ചേച്ചിയെ മറ്റൊരാൾ വിവാഹം ചെയ്‌താൽ നീ എന്ത് ചെയ്യും അശ്വി..?”
സഡൺ ബ്രെക്കിട്ട് ഞാൻ വണ്ടി നിർത്തി
“എന്താ അശ്വി പേടിച്ചുപോയോ?”
“എന്താ വേണി നിന്റെ ഉദ്ദേശം? എന്തിനാ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യണേ ഞാൻ പറഞ്ഞതല്ലേ എനിക്ക് സമയം വേണമെന്ന്? “
“അശ്വി…നിനക്ക് ചേച്ചി എങ്ങനെയാണോ അതുപോലെയാണ് എനിക്ക് നീയും!!”
“അ.. അല്ല.. നീ…നീയെന്തൊക്കെയാ പറയണെ…”ഞാൻ വിക്കി
“സ്വന്തം ചേച്ചിയോട് തോന്നുന്ന തരം സ്നേഹല്ലല്ലോ നിനക്ക് ചേച്ചിയോട്!!” അവളത് പറഞ്ഞപ്പോ എന്റെ നെഞ്ചിടിപ്പ് വല്ലാണ്ട് വർധിച്ചു..

wow super bro nice story excellent 👌🏻👍🏻
keep it up