പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1
Perillatha Swapnangalil Layichu 2.1 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
പുതിയ സ്വപ്‌നങ്ങൾ
ഈ കഥ തുടരണം എന്ന് വിചാരിച്ചത് അല്ല, എനിക്ക് ആകെ ഉള്ള ഒരു എന്റർടൈൻമെന്റ് ഇവിടെ വരുന്ന കഥ വായിക്കുന്നത് ഒക്കെ ആണ്. ഇപ്പൊ ഹോബി ആയിട്ട് ഒന്നും ഇല്ലാതെ ആയപ്പോ ആകെ ഒരു മടുപ്പ്. എന്റെ മൈൻഡ് ഒന്ന് റിലീസ് ആകാനും കഥക്ക് ഒരു ഹാപ്പി എൻഡിങ് കൊടുക്കാൻ വേണ്ടിയും ഞാൻ ഈ കഥ തുടരാൻ തീരുമാനിച്ചു. നിങ്ങളുടെ നല്ലതും മോശവുമായ എല്ലാ കമന്റ് ചെയ്യുക.
ഈ കഥ വായിക്കുന്നതിന് മുന്നേ മറ്റു ഭാഗങ്ങൾ വായിക്കുക, മെയിൻ ചരക്റ്റർ ആയ ഹൃതിക് പറ്റി ഒരു ഐഡിയ കിട്ടാൻ ആണ്, ബാക്കി എല്ലാം പുതിയ കഥാപാത്രങ്ങൾ ആയിരിക്കും. വായിക്കാൻ ഭയങ്കര മടി ആണെകിൽ, ഇതിനെ മുന്നേ എഴുതിയതിന്റെ ഒരു ചുരുക്കം ഞാൻ ഇവിടെ കൊടുക്കാം.
ഹൃതിക് അതികം ആരോടും സംസാരിക്കാത്ത ഒരാളായ നായകൻ. ഇതുവരെ പ്രേമിച്ചിട്ടില്ലാത്ത അവൻ ഒരിക്കൽ ഒരു കല്യാണ വീട്ടിൽ വെച്ച് ഒരു കുട്ടിയെ കാണുക ഉണ്ടായി. തെറ്റ് ആണ് എന്ന് അറിയാമായിരുനെകിലും അവളെ കണ്ടുപിടിക്കാനും പരിചയപ്പെടാനും വേറെ മാർഗം ഒന്നും ഇല്ലാത്തത് കൊണ്ടും അവളെ കോളേജിലേക്കും വീട്ടിലേക്കുമായി അവൻ പിന്തുടർന്നു. നേരിട്ട് സംസാരിക്കാൻ പേടി ആയത് കൊണ്ട് അവളുടെ വണ്ടിയിൽ കത്തുകളും സമ്മാനങ്ങളും വെച്ച് അവളെ രഹസയാമായി പരിചയപ്പെടാൻ തീരുമാനിക്കുന്നു,
വിചാരിച്ച പോലെ ഒന്നും നടന്നില്ലെന്ക്കിലും അവൻ അവളെ പരിചയപ്പെടുന്നു കൂടുതൽ അടുക്കുന്നു. ഇത്ര ഒക്കെ ആയിട്ടും അവളുടെ പേര് മാത്രം അവൾ വെളിപ്പെടുത്തിയില്ല. അവർ നന്നായി അടുത്തു, അവളുടെ വീട്ടിൽ അവൾ അത്ര സന്തുഷ്ട അല്ല എന്നും അവളുടെ പെങ്ങൾ ആയിട്ട് അത്ര രസത്തിൽ അല്ല എന്നും അവൻ മനസ്സിലാകുന്നു, പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞില്ല എന്ന് മാത്രം. രണ്ട് പേരുടെയും ചെറിയ തിരക്കുകൾ കഴിഞ്ഞിട്ട് ഇഷ്ടം ഓവറായാണ് എന്ന് അവർ തീരുമാനിക്കുന്നു.
കഥയിലേക്ക് ഇപ്പോഴും എത്തിയില്ലല്ലോ
കഥയിലോട്ട് ഇപ്പോഴും എത്തിയിട്ടില്ലല്ലോ???
Bro vegam adutha part idane😭😭 enne pole janmana singlesinu e kadha ok anu oru ആശ്വാസം