“മൈ…” എന്നും പറഞ്ഞ് അവൻ തുടങ്ങിയപ്പോഴാണ് അവനെ അവൾ അവിടെ ഇരിക്കുന്ന കാര്യം ഓർമ്മ വന്നു. പിന്നെ ഒന്നും മിണ്ടാതെ അവൻ ചായ കുടിച്ചു.
“ഈ ചായ അത്ര രസം ഇല്ലാലോ, പിന്നെ ഈ കടിയും. നമുക്ക് പുറത്ത് എവിടേലും പോയാലോ” ശ്രുതികാ ചോദിച്ചു.
“അത് വേണോ… ആരെങ്കിലുമൊക്കെ അറിഞ്ഞാൽ അത്…” അവൻ നിർത്തി.
“അതാണോ… ഞങ്ങൾ ബ്രേക്ക് അപ്പ് ആയി” ഇത് കേട്ടതും ഹൃതിക് മുഖത്ത് ഒരു ചിരി വിടർന്നു.
“കുഴപ്പമില്ല ഒരു മാസം കഴിഞ്ഞാൽ ശരിയായിക്കോളും… ഞങ്ങൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്പ് ആവാർ ഉള്ളതാണ്” അത് പറഞ്ഞതും അവൻ പിന്നെയും പഴയ പോലെ ആയി.
“എന്നാൽ ഞാനെന്റെ ഫ്രണ്ടിനെ ഒന്ന് വിളിച്ചു നോക്കട്ടെ അവന്റെ കയ്യിലാണ് ബൈക്ക് ഉള്ളത്… ബൈക്കിൽ പോകുന്നത് കൊണ്ട് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ” ചോദിച്ചതിന് അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി.
ഇതേ സമയം ലോഹിത്…
അവൻ തിരിച്ച് ക്യാമ്പസിൽ നിന്നും ഹോസ്റ്റലിലേക്ക് നടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും താഴെ വീണ ചാർട്ട് പേപ്പറുകൾ എല്ലാം എടുക്കുന്ന ഒരു സ്ത്രീയെ കണ്ടത്. അവരുടെ തൊട്ടടുത്തുതന്നെ രണ്ടുമൂന്ന് ലഗേജുകളും ഉണ്ടായിരുന്നു. ഒരു 35-40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അത്. അവൻ അവിടേക്ക് പോയി അവരെ ചാർട്ട് പേപ്പർ എടുക്കാൻ സഹായിച്ചു.
“ഹോസ്റ്റൽ ഫോർ സ്റ്റാഫ് ഈസ് ഓൺ ദാറ്റ് സൈഡ്” അവൻ അവരോട് പറഞ്ഞു. അവർ ഇവനെ അടിമുടി ഒന്നു നോക്കി.
“ഐ ജസ്റ്റ് വാറ്റഡ് ട്ടൂ ഹെല്പ്” അവൻ പറഞ്ഞു. ഇത് സ്റ്റുഡൻസിന് മാത്രമുള്ള ലേഡീസ് ഹോസ്റ്റൽ ആണെന്നും വെറുതെ ഇത്രയും ബാഗുമായി കയറണ്ടല്ലോ എന്ന് കരുതിയായിരുന്നു അവൻ അങ്ങനെ പറഞ്ഞത്.
കഥയിലേക്ക് ഇപ്പോഴും എത്തിയില്ലല്ലോ
കഥയിലോട്ട് ഇപ്പോഴും എത്തിയിട്ടില്ലല്ലോ???
Bro vegam adutha part idane😭😭 enne pole janmana singlesinu e kadha ok anu oru ആശ്വാസം