“സോറി… നിങ്ങൾ തമ്മിൽ തെറ്റിയ കാര്യം ഞാൻ അറിഞ്ഞില്ല. 2 ദിവസം മുന്നേ അവനെ കണ്ടപ്പോ കൂടി അവൻ ഒന്നും പറഞ്ഞില്ല…” അവൾക്ക് പിടിച്ച് കേറാനായി അവൻ ഒരു വള്ളി ഇട്ട് കൊടുത്തു.
“2 ദിവസം മുന്നേ… അവൻ താമസിക്കുന്ന സ്ഥലം ഒക്കെ അറിയോ നിനക്ക്. എനിക്ക് ഒന്ന് കാണിച്ച് തരുമോ…”
“ഞാൻ അവനെ കാണിച്ച് തരാൻ വേണ്ടി വന്നതല്ല. ശ്രീഹരി ഒരു നല്ല പൈയ്യൻ ഒക്കെ ആണ്, പക്ഷെ കുറച്ച്…”
“ഞാൻ ഒന്ന് പോയി ഹൃതികിനെ കാണുന്നു, ഒരു കാര്യം ചോദിക്കുന്നു, എന്റെ ഒരു കാര്യം തീരുമാനം ആകുന്നു, ഞാൻ തിരിച്ച് വരുന്നു” അവൾ പറഞ്ഞു.
സമീർ കുറച്ച് നേരം ഒന്നും മിണ്ടാതെ ചിന്തകളിൽ മുഴുകി, അവളെ എങ്ങനെയെങ്കിലും അവിടെ എത്തിച്ച ബാക്കി പണി ഹൃതിക് ചെയ്‌യേണ്ടി വരും, പക്ഷെ അവൻ ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. അടുത്ത ആഴ്ച ഇവൾ അവിടെ എത്തിയ താനും ലാഹിതും കൂടി വിചാരിച്ച വല്ലതും നടക്കും.
“അഡ്രസ്സ് തരാം പക്ഷെ അവൻ ഇപ്പൊ അവിടെ ഇല്ല, അടുത്ത ആഴ്ച, ശനി ആവുമ്പോഴേ എത്തുള്ളു…” സമീർ പറഞ്ഞു. അവൾ അതിന് ശെരി വെച്ചു. അവൻ അവൾക്ക് അഡ്രസ് കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി.
ഇതെല്ലാം ഒരു തൂണിന്റെ മറവിൽ നിന്ന് ശ്രീഹരി കാണുണ്ടായിരുന്നു, അവൻ ആകാംഷയോട് കൂടി സമീറിന്റെ വരവിനായി കാത്തിരുന്നു.
“എന്തായി സർ, അവൾ…”
“ഞാൻ ഏകദേശം എല്ലാം ശെരിയാക്കിട്ട ഉണ്ട്. നീ അവൾക്ക് ഒരാഴ്ച samayam കൊടുക്ക്, അത് കഴിഞ്ഞ വാല് തന്നെ നിന്റെ അടുത്തേക്ക് വരും”
“ഞാൻ എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് ജോലി ചെയ്യാൻ ഒരവസരം തന്നു, ഇപ്പൊ ഇതാ എന്റെ പ്രേശ്നങ്ങൾ എല്ലാം തീർത്ത് തന്നു…” ശ്രീഹരി സങ്കടത്തോടും കടപ്പാടോടും കൂടി പറഞ്ഞു.
Eyy part കലക്കിയിട്ടുണ്ട് കേട്ടോ
സംഭവം തകർത്ത്
പിന്നെ nxt part maximum നേരത്തെ എത്തിക്കാൻ try cheyy കേട്ടോ
katta waiting ആണ്
Gud