“ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോടാ… അപ്പൊ എല്ലാം പറഞ്ഞത് പോലെ, നിന്റെ കൂടെ ഉള്ള വർക്കിന്റെ അവസാന ദിവസം ഇന്നാണ്. ഭാഗ്യം ഉണ്ടെകിൽ ഇനിയും കാണാം…” എന്ന സമീർ പറഞ്ഞു, എന്നാൽ മനസ്സിൽ ഇനി ഒരിക്കലും കാണരുതേ എന്നായിരുന്നു അവൻ ആഗ്രഹിച്ചത്. പര്സപരം ഒന്ന് കെട്ടിപ്പിടിച്ച ശേഷം രണ്ടുപേരും പിരിഞ്ഞു.
സമീറും ലോഹിതും വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ മുമ്പോട്ട് നീങ്ങി. ആദ്യം പോയി സംസാരിച്ച ആഷികയുടെ അഹങ്കാരവും പ്രതികാര മനോഭാവവും കണ്ടപ്പോ ഹൃതിക്കിന് പറ്റിയ പെൺ അല്ല എന്ന് തോന്നിയ അവർക്ക്, ആഷികക്ക് ഇട്ടൊരു പണി കൊടുക്കാനും ഹൃതിക്കിന് ആരേലും കൈ പിടിച്ച് ഏല്പിക്കാനും പറ്റിയ ആൾ റാഷിക ആണ് എന്ന് തോന്നി. പക്ഷെ അതിന് വേണ്ടി ഒരു പാവം പിടിച്ച പയ്യനെ ബലിയാട് ആകേണ്ടി വന്നു, എന്നാലും ആ ലക്‌ഷ്യം സഹലമാവാൻ ഇനി വെറും ഏഴ് ദിവസം കൂടി, ഏഴാം നാൾ ഇരുവരുടെയും മുന്നിൽ വെച്ച് ഹൃദയം കൈമാറാൻ കഴിയാതെ പോയ രണ്ടാളെയും ഒന്നിക്കുക എന്ന സ്വപ്നമായി സമീറും ലോഹിതും കാത്തിരുപ്പ് തുടങ്ങി.
(വെള്ളിയാഴ്ച തൃശൂർ… ഹൃതികിന്റെ താമസ സ്ഥലം)
ഹൃതികിന്റെ മാറോട് ചേർത്ത് അവൻ ആഷികയെ കെട്ടിപിടിച്ച് ബെഡിൽ ചാറിയിരിക്കുക ആയിരുന്നു. ഒരു കൈയിൽ അവർ പരസ്പ്പരം വിരലുകൾ കോർത്ത് വെച്ചു, മറു കൈ വെറുതെ അവന്റെ കൈയിന്റെ മുകളിൽ വെച്ചു.
ആഷിക അവളുടെ അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയാനായി തീരുമാനിച്ചു, അതിന് മുന്നേ ഇന്റർവ്യൂവിന് ഒന്ന് സഹായിക്കാനായി ഹൃതികിന്റെ അടുത്തേക്ക് വന്നു.
“ഇൻട്രൊഡ്യൂസ് യൗർസെൽഫ്…” ഹൃതിക് ചോദിച്ചു.
Eyy part കലക്കിയിട്ടുണ്ട് കേട്ടോ
സംഭവം തകർത്ത്
പിന്നെ nxt part maximum നേരത്തെ എത്തിക്കാൻ try cheyy കേട്ടോ
katta waiting ആണ്
Gud