“ഇന്ന് ലോഹിത് നാട്ടിൽ എത്തിയിട്ട് ഉണ്ട്. നാളെ രണ്ടവന്മാരോടും ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ, നിന്നെ ഒന്ന് പരിചയപെടുത്താൻ. അവനൊക്കെ ഞെട്ടുന്നത് എനിക്കൊന്ന് കാണണം” ഹൃതിക് പറഞ്ഞു.
“എനിക്കും കാണണം. എന്റെ അടുത്ത് കൂറേ ഡയലോഗ് അടിച്ചിട്ട് പോയതാ അന്ന്… അവന്മാരെ നോക്കി ഒന്ന് ശെരിക്കും ഇളിച്ച് കാണിക്കണം എനിക്ക്” അവൾ മറുപടി കൊടുത്തു. ഈ ഒരു കാരണം കൊണ്ടുതന്നെ അവൾ ഇന്നൊരു ദിവസം അവിടെ താമസിക്കാൻ തീരുമാനിച്ചു, അതും ശക്തമായ ചില നിബന്ധനങ്ങളോട് കൂടി.
(ഇതേ സമയം ലോഹിതിന്റെ വീട്ടിൽ…)
“എന്താടാ മുംബൈയിൽ നിന്നും നീ എനിക്ക് വേണ്ടി കൊണ്ടുവന്നത്” അവിടെ ഉണ്ടായിരുന്ന ഒരു ബാഗ് തുറന്ന് കൊണ്ട് സമീർ ചോദിച്ചു.
“മോൻ ഞാൻ കൂറേ ഫോറിൻ ചോക്‌ലേറ്റുകൾ കൊണ്ടുവന്നിട്ട് ഉണ്ട്. ഒന്ന് പോയെടാ, ഇനി നിനക്ക് സാധനങ്ങൾ ആയിട്ട് ഞാൻ വരാം…” ലോഹിത് മറുപടി കൊടുത്തു. ഒരു വഷളൻ ചിരി മാത്രം സമീർ അവന് ഒരു മറുപടി ആയി കൊടുത്തു.
“എടാ ഹൃതിക് വിളിച്ചിട്ട് ഉണ്ടായി, നാളെ…” സമീർ പറഞ്ഞ് തുടങ്ങി.
“എന്നെയും. അത്യാവിശ്യമായി നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, എന്തോ സർപ്രൈസ് ഉണ്ട് പോലും” ഇടയിൽ കേറി ലോഹിത് പറഞ്ഞു.
(അടുത്ത ദിവസം ഉച്ചക്ക്…)
സമീറിന്റെ കാറിൽ ആയിരുന്നു രണ്ടുപേരും കൂടി ഹൃതികിന്റെ അടുത്തേക്ക് പോവുന്നത്. സൈഡ് മിറർ എല്ലാം ശെരിയാക്കി, വഴി മുഴുവൻ വീക്ഷിച്ചുകൊണ്ട് സമീർ വണ്ടിയോടിച്ചു. തന്റെ ഒപ്പം തന്നെ മുന്നിൽ ഇരുന്ന ലോഹിത് റേഡിയോ ഡൈലുക്കൾ തിരിച്ചുകൊണ്ട് നല്ല ഒരു പാട്ട് കിട്ടുന്നത് വരെ ചാനൽ മാറ്റിക്കൊണ്ട് ഇരുന്നു.
Eyy part കലക്കിയിട്ടുണ്ട് കേട്ടോ
സംഭവം തകർത്ത്
പിന്നെ nxt part maximum നേരത്തെ എത്തിക്കാൻ try cheyy കേട്ടോ
katta waiting ആണ്
Gud