രാത്രി, ഇരുണ്ട വെളിച്ചം, ഒരു ലാംപ് ഓൺ ആക്കി ഓഫ് ആക്കി ചിന്തകളിൽ മുഴുകി ഇരിക്കുക ആയിരുന്നു റാഷിക. റൂമിൽ നിന്നും ലൈറ്റ് മിന്നികളിക്കുന്നത് ആഷികയുടെ ശ്രേദ്ധയിൽ പെട്ടു, അവൾ വാതിൽ തട്ടാതെ തന്നെ റാഷികയുടെ മുറിയിലേക്ക് എത്തിനോക്കി. അവിടെ വിഷമിച്ചിരിക്കുന്ന റാഷികയുടെ അടുത്തേക്ക് പോയി കാര്യം തിരക്കി.
“ഞാൻ നിന്നോട് ശ്രീഹരിയെ പറ്റി പറഞ്ഞിട്ടില്ലേ… ഞങ്ങൾ തെറ്റി” റാഷിക പറഞ്ഞു. പതിയെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എന്ന് കരുതിയ ആഷികക്ക് കാര്യങ്ങൾ കൈ വിട്ട് പോവുന്നു എന്ന് മനസ്സിലായി.
“എന്ത് പറ്റിയെടി. ഇങ്ങനെ ഉള്ള സൗന്ദര്യ പിണക്കങ്ങൾ ഒക്കെ ഇപ്പോഴും ഉണ്ടാവുന്നത് ആടി. എനിക്ക് പരിചയം ഒന്നും ഇല്ല എന്നാലും അങ്ങനെ ഒക്കെ ആണ് എന്ന് കേട്ടിട്ടുണ്ട്” ആഷിക് പറഞ്ഞു.
“ഈ ഒരു സങ്കടത്തിന്റെ പേരിൽ ബാറിൽ പോയി രണ്ട് കുപ്പി വാങ്ങിയാലോ എന്ന് വിചാരിച്ചതാ… പക്ഷെ ഒറ്റക് പോയി വാങ്ങാൻ പേടിയായി പോയി”തല ടേബിളിൽ വെച്ച് കൊണ്ട് റാഷിക പറഞ്ഞു. അത് കേട്ടതും അവൾ കാണാതെ ആഷിക് മുഖം പൊത്തി ചിരിക്കാൻ തുടങ്ങി. പക്ഷെ പെട്ടന് തന്നെ ആ ചിരി മാഞ്ഞ് പോവുകയും ചെയ്തു. അവൾ വേഗം തന്നെ റൂമിന്റെ പുറത്തേക്ക് പോയി ഹൃതികിനെ വിളിച്ചു.
അവനെ വിളിച്ചത് കാര്യങ്ങൾ എല്ലാം പറയാൻ ഒന്നും അല്ല, വെറുതെ വിശേഷങ്ങൾ എല്ലാം ചോദിച്ച്, അവന്റെ ശബ്ദം എല്ലാം കേട്ട്…
ഹൃതിക് : ഞാൻ ഇന്നലെ അച്ഛനെ വിളിച്ചിട്ട് ഉണ്ടായിരുന്നു…
ആഷിക : നീയോ… എന്ത് പറ്റി ഓരോ പുതിയ ശീലങ്ങൾ ഒക്കെ. ചിലപ്പോ അമ്മ വിളിച്ച് കൊണ്ടുകാൻ പറഞ്ഞിട്ട് ഉണ്ടാവും
Eyy part കലക്കിയിട്ടുണ്ട് കേട്ടോ
സംഭവം തകർത്ത്
പിന്നെ nxt part maximum നേരത്തെ എത്തിക്കാൻ try cheyy കേട്ടോ
katta waiting ആണ്
Gud