പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan] 143

ഓൺലൈനിൽ രണ്ട് പാർട്ടിസിന്റെയും ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്ത ശേഷം ഒരു 30 ദിവസം നോട്ടീസ് പീരിയഡ് വരും, അത് കഴിഞ്ഞാ എപ്പോ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം” അയാൾ അവർക്ക് കാര്യം വിശദമായി പറഞ്ഞ് കൊടുത്തു.

“ഓ അപ്പൊ 30 ദിവസം കാത്തിരിക്കണം അല്ലെ” ഹൃതിക് ചോദിച്ചു.

“അല്ല സർ, ഈ നോട്ടീസ് പീരീഡിൽ ഞങ്ങൾ വേറെ എന്തേലും ചെയ്യണ്ടതായിട്ട് ഉണ്ടോ” ലോഹിത് അവന്റെ സംശയം ചോദിച്ചു.

“നിങ്ങൾ ഒന്നും ചെയ്യണ്ട, വേറെ ആരേലും എന്തേലും ചെയ്താൽ മാത്രമേ നോക്കേണ്ടത് ഉള്ളു”

“വ്യക്തമായില്ല സർ…”

“അതായത്, വിവാഹം രജിസ്റ്റർ ചെയ്യാൻ ആർകെങ്കിലും എതിർപ്പ് എന്തേലും ഉണ്ടെകിൽ ഈ 30 ദിവസത്തിന് ഉള്ളിൽ അറിയിക്കും. അങ്ങനെ ആണെകിൽ വിവാഹം നടക്കില്ല” എന്നും പറഞ്ഞ് അയാൾ ചിരിച്ചു കൊണ്ട് ഫയൽ നോക്കാൻ തുടങ്ങി.

“അപ്പൊ ആരെങ്കിലും വന്ന് എന്തേലും പറഞ്ഞ… അതായത് ഇവരുടെ വീട്ടുകാർ ആരെങ്കിലും വന്ന് സമ്മതം അല്ല എന്നൊക്കെ പറഞ്ഞ ക്യാൻസൽ ചെയ്യുമോ. അല്ല പ്രശ്നം ഒന്നും ഇല്ല കേട്ടോ വീട്ടിൽ, ഒരു അറിവിന്‌ വേണ്ടി ചോദിച്ചു എന്ന് മാത്രം” സമീർ അയാളോട് തിരക്കി.

“വ്യക്തമായ കാരണം സമ്മർപ്പിച്ച മാത്രമേ രജിസ്ട്രാർ ക്യാൻസൽ ചെയ്യുകയുള്ളൂ.

അതായത് പ്രായപൂർത്തി ആവാത്തവർ ആണെങ്കിലോ, മാനസികമായി എന്തേലും പ്രശ്നം ഉള്ള ആളാകർ ആണെങ്കിലോ അല്ലെങ്കിൽ മൂന്നേ വിവാഹം കഴിച്ചവരോ ആണെകിൽ മാത്രമേ രജിസ്റ്റർ നിർത്താൻ പറ്റു. അല്ലാതെ വീട്ടുകാരുടെ എതിർപ്പ് കൊണ്ടൊന്നും ഇത് ക്യാൻസൽ ചെയ്യാൻ പറ്റില്ല” ഓഫീസർ പറഞ്ഞു.

The Author

Malini Krishnan

4 Comments

Add a Comment
  1. Baakki illeee

  2. പൊളിച്ചു 🙌🏻. Next part eppo 👀

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️❤️

  4. കളിഭ്രാന്തൻ💦💨

    ❤️🔥
    Nice story..

Leave a Reply

Your email address will not be published. Required fields are marked *