“കുറച്ച് കഴിഞ്ഞ ഇവന്മാർ ഇങ്ങോട്ടേക്ക് നിന്നെ കൂട്ടാൻ വരും. ഞാൻ വീട്ടിൽ പോയി ഡ്രസ്സ് എല്ലാം മാറിയ ശേഷം ബൈക്കിൽ അങ്ങോട്ടേക്ക് എത്തികൊല്ലാം, കേട്ടോ’ ഹൃതിക് അവളോട് പറഞ്ഞു. അവൾ അതിന് ശെരിവെക്കുന്ന രീതിയിൽ തലയാട്ടി. ശേഷം അവർ വണ്ടി എടുത്ത് നേരെ ഹൃതികിന്റെ വീട്ടിലേക്ക് വിട്ടു, അവനെ വീട് എത്തുന്നതിന്റെ കുറച്ച് മുന്നേ ഇറക്കി വിട്ടു.
“എടാ പിന്നെ ആർക്കും സംശയം ഒന്നും തോന്നാത്ത രരീതിയിൽ വേണം കേട്ടോ പോയി വരാൻ” ലോഹിത് അവനോട് പറഞ്ഞു.
“അതൊക്കെ ഞാൻ എട്ടു, നിങ്ങൾ വിട്ടോ…” എന്നും പറഞ്ഞ് ഹൃതിക് നടന്ന പോയി.
വീട്ടിലേക്ക് കേറുമ്പോ തന്നെ എല്ലാവരും മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
“എവിടെ പോയതാടാ രാവിലെ തന്നെ ആരോടും പറയാതെ” അച്ഛൻ ചോദിച്ചു.
“ഞങ്ങൾ ഫ്രണ്ട് എല്ലാരും കൂടി ഒന്ന് അമ്പലം വരെ പോയതാ. അവിടെ എത്തിയപ്പോ പറയുവാ ജീൻസ് ഇട്ടോണ്ട് കേറാൻ പറ്റില്ല മുണ്ട് വേണം എന്ന്. അപ്പൊ അത് എടുക്കാൻ വേണ്ടി വന്നതാ” ഇങ്ങനെ ഒരു ചോദ്യം മുൻകൂട്ടി കണ്ടവൻ ആദ്യമേ ഉണ്ടാക്കി വെച്ച കള്ളം അങ്ങോട്ട് കാച്ചിയ ശേഷം ഉള്ളിലേക്ക് കേറി പോയി.
റൂമിൽ എത്തിയ അലമാരിയിൽ എടുത്ത വെച്ച ഡ്രസ്സ് എടുത്തിട്ട്, സ്പ്രൈ എല്ലാം അടിച്ച ശേഷം അവൻ താഴത്തേക്ക് ഇറങ്ങി. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അമ്മ കാണുന്നത് ഒരു വെള്ള കുർത്തയും കസവ് കര മുണ്ടും ഉടുത്ത് ഇറങ്ങി വരുന്ന തന്റെ ഇളയ മോനെ ആയിരുന്നു.
‘എന്ത് കോലം ആട ഇത്. എങ്ങോട്ടാ നീ, ആർടെല്ലും കല്യാണം വല്ലതും ഉണ്ടോ” അമ്മ ചോദിച്ചു. മനസ്സിൽ എന്റെ തന്നെ ആണ് അമ്മെ കല്യാണം എന്നും പറഞ്ഞ് കൊണ്ട് അവൻ അമ്മയെ നോക്കി ചിരിച്ചു.

Baakki illeee
പൊളിച്ചു 🙌🏻. Next part eppo 👀
❤️❤️❤️❤️❤️❤️❤️❤️
❤️🔥
Nice story..