പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2
Perillatha Swapnangalil Layichu 2.2 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
സ്വപ്ന യാത്ര
ഗുവാഹത്തി സ്റ്റേഷൻ എത്താൻ ഇനി എതാനും നിമിഷങ്ങൾ മാത്രം. ട്രെയിനിൽ നിന്ന് തന്നെ പല ആൾക്കാരെയും പല ജീവിതങ്ങളും ഞങ്ങൾ കണ്ടിരുന്നു.
ചുറ്റും ഉള്ളതൊന്നും ശ്രേദ്ധികാതെ പുസ്തകം വായിച്ചുകൊണ്ടിരുന്ന ചിലർ, കാലങ്ങൾക്ക് ശേഷം ജോലി സ്ഥലത്തിന് ലീവ് കിട്ടി വീട്ടിലേക്ക് പോകുന്ന ആൾകാർ, ക്ഷിണിതൻ ആണെകിലും അതൊന്നും വക വെക്കാതെ സ്നാക്സ് ഉള്ള ട്രേ ചുമന്ന് നടക്കുന്ന ചേട്ടന്മാരും വൃദ്ധന്മാരും, വിറക്കുന്ന തീവണ്ടിയിൽ കൈകൾ വിറകാതെ സൂചി കോർക്കുന്ന മുത്തശ്ശി, പേടിമറന്ന് വാതിൽപ്പടിയിൽ ചിൽകുന്ന ചിലപേര്, ഉറങ്ങന്ന ആൾകാർ, പര്സപരം കൈകൾ പിടിച്ച് സ്വപ്‍നം കാണുന്ന യുവമിധുനങ്ങൾ, ആദ്യമായി തീവണ്ടിയിൽ കേറി കൗതകത്തോടെ പുറത്തേക്ക് പോകുന്ന കുട്ടികൾ, അങ്ങനെ പലരും.
സ്റ്റേഷനിൽ എത്തിയതും, ബാഗുമായി നിൽക്കുന്ന ഞങ്ങളെ വരവേൽക്കാൻ എല്ലാ വണ്ടിക്കാരും വന്നു. അവിടെ ഉണ്ടായിരുന്ന ഒരു സൈക്കിൾ റിക്ഷയിൽ ഞങ്ങൾ കയറി.
“ഇനി നമക്ക് പോവാൻ ഉള്ള സ്ഥലത്തേക്ക് എത്ര ദൂരം ഉണ്ട്” ലോഹിത് ചോദിച്ചു.
“ഏകദേശം ഒരു 100 കിലോമീറ്റരോളം ഉണ്ടാവും” ഹൃതിക് മറുപടി നൽകി.
“100 കെ.എം. ഈ സൈക്കിളിൽ പോകാൻ ആണോ ഉദ്ദേശം”
“ഒന്ന് വെയിറ്റ് ചെയ്യടാ, നമക്ക് പോകാൻ ഉള്ള വണ്ടിയുടെ അടുത്തേക്ക് ആണ് ഇപ്പൊ പോവുന്നത്. അങ്ങനെ ചുമ്മാ ആപ് ഊപ്പ വണ്ടി ഒന്നും അല്ല, നല്ല കിടിലൻ റൂഫ് ലെസ്സ് വണ്ടി, നിങ്ങൾ കണ്ട് നോക്ക്” ഹൃതിക് പറഞ്ഞത് കേട്ട് അവർ ആകെ ആവേശത്തിൽ ആയി. ഒരു ചെറിയ ഗാര്ഗിന്റെ മുന്നിൽ ഞങ്ങൾ ഇറങ്ങി. അവിടെ ഉണ്ടായിരുന്ന ഒരാളുമായി ഹൃതിക് ഹിന്ദിയിൽ സംസാരിക്കുന്നത് മറ്റവന്മാർ നോക്കി നിന്നു. ഹൃതിക് അവരോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് വന്നതും രണ്ട് പേരും ഒന്ന് ഞെട്ടി. ഞെട്ടൽ പെട്ടന് തന്നെ ചിരിയായി മാറി, ശ്വാസം കിട്ടാതെ ആവുന്നത് വരെ രണ്ട് പേരും ചിരിച്ചു.


Continue brother page increase chayuu broo
പഴേ നായികമാരെ കൂടി ഇതിലേക്ക് കൊണ്ടുവാ…
നെക്സ്ട് പാർട്ട് പെട്ടന്ന് പൊസ്റ്റ് ചെയ്യാമോ?
Kollam bro kidu katha paksha kurachu kudi page kuttamarunnu ennalum kidu story pettanu aduthu part idana