“നിന്റെ രണ്ട് കൂട്ടുകാരും പഠിക്കാൻ വേണ്ടി നാട്ടിൽ നിന്നും മാറി നിൽക്കുന്നു. നീ നാട്ടിൽ നിന്നും മാറി നിൽക്കാൻ വേണ്ടി പഠിക്കാൻ വന്നു അല്ലെ… (H)” രാജ്‌വീർ തുടർന്നു.
“ആപ്പ്കോ യെ സബ് കൈസേ പത്താ ചെല്ലാ” ഒരു കൗതകത്തോട് കൂടി ഹൃതിക് ചോദിച്ചു.
“കിതനെ സിന്ദഗിയ ദേഖി ഹേ, തുമഹേ ദേഖത്തെ ഹി മുഘേ പത്ത ചല് ഗയ. അച്ഛേ സെ പടോ, ഗാവ് ജാകർ സബ് കുച്ച് ടീക്ക് കാർ ദേന. ഫിർ കൂപ്പ് സാറേ പൈസ ബനാകർ ഖുഷി സെ ജീ ലെ” അയാൾ പറഞ്ഞു.
“പൈസ ഒക്കെ അത്ര വല്യ കാര്യം ആണോ, സന്തോഷത്തോടെ ജീവിച്ച പോരെ (H)” ഹൃതിക് ചോദിച്ചു.
“ഇപ്പൊ എന്റെ കൂടെ ഉള്ള ആർക്കേലും എന്തേലും പട്ടിയാലോ, മൃഗങ്ങൾക്കോ എന്തേലും പറ്റിയാലോ, ഒന്ന് സഹായിക്കാൻ എന്റെ കയ്യിലോ അവരുടെ കയ്യിലോ ഒന്നും ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ഓർത്ത് ഭയപ്പെടാതെ ജീവിക്കണം എങ്കിൽ പൈസ വേണം. പൈസ ഉണ്ടെകിൽ എല്ലാം ആയി എന്നല്ല, പക്ഷെ അത് വേണം (H)” അയാൾ പറഞ്ഞു. അതെ സമയം തന്നെ ആയിരുന്നു മറ്റ് രണ്ട് പേരും ഇവരുടെ അടുത്തേക്ക് വന്നത്. അവരും കുറച്ച് വിശേഷങ്ങൾ എല്ലാം പറഞ്ഞ് ബ്രേക്ഫാസ്റ് എല്ലാം കഴിച്ചു.
ഇനിയും സമയം വൈകിയാൽ പരിപാടികൾ കാണാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഞങ്ങൾ ഇറങ്ങാൻ തീരുമാനിച്ചു. അവിടെ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ വണ്ടിയിൽ കേറി.
“കേരളത്തിലേക്ക് വരുമ്പോ ഞങ്ങളെ വിളിക്കണം. നിങ്ങളുടെ നമ്പർ തരുമോ ? (H)” ലോഹിത് രാജ്‌വീറിനോട് പറഞ്ഞു.
“മേരെ പാസ് ഫോൺ നഹി ഹേ, നാ മേ കേരള ആഊങ്ങാ. ലേക്കിന് മി തും ലോഗോ കാ ഇന്തസാർ കറുങ്ക” അയാൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങളും വരാം എന്ന് തിരിച്ച് പറഞ്ഞു. ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് മെല്ലെ യാത്രയായി. വെറും കുറച്ച് സ്ഥലങ്ങളും പരിപാടികളും കാണാൻ വന്ന ഞങ്ങൾക്ക് അതിന്റെ അപ്പുറത്തേക്ക് പല അനുഭവങ്ങൾ കിട്ടി…

Continue brother page increase chayuu broo
പഴേ നായികമാരെ കൂടി ഇതിലേക്ക് കൊണ്ടുവാ…
നെക്സ്ട് പാർട്ട് പെട്ടന്ന് പൊസ്റ്റ് ചെയ്യാമോ?
Kollam bro kidu katha paksha kurachu kudi page kuttamarunnu ennalum kidu story pettanu aduthu part idana