ബൈക്ക് എടുത്ത് അവൻ നേരെ അവൾ പറഞ്ഞ ആ കഫേയിലേക്ക് വിട്ടു, ജീവിതളിലെ ഒരുപിടി നല്ല നിമിഷങ്ങളും ഓർമകളും സമ്മാനിച്ച ഒരിടം. അവൾ എപ്പോ എത്തും എന്ന് വല്യ നിശ്ചയം ഇല്ലാത്തത് കൊണ്ട് ആയിരുന്നു അവൻ ഇത്രെയും നേരത്തെ അവിടെ വന്ന ഇരുന്നത്. അവിടെ ഇരുന്നതും അവൻ പഴയ കാര്യങ്ങൾ എല്ലാം അവിടെ കാണാൻ തുടങ്ങി, അവന്റെ മുഖത് ഒരു പുഞ്ചിരി വിടർന്നു. കാർമേഘങ്ങൾ മൂടി തുടങ്ങി, മെല്ലെ മഴയും വീണു തുടങ്ങി, കാണാൻ നല്ല രസം ഉള്ള രീതിയിൽ ചാറ്റൽ ആയിട്ട് ആയിരുന്നു പെയ്ത്‌കൊണ്ടിരുന്നത്. ഹൃതിക് അവിടെ ഏകദേശം ഒരു മണിക്കൂറാളം ആയി കാത്തിരിക്കാൻ തുടങ്ങിട്ട്, അവൻ നേരത്തേ വാങ്ങിച്ച ചായ കുടിച്ച് തീർത്ത് പുറത്തേക്ക് തന്നെ നോക്കിയിരുന്നു, മെല്ലെ അവന്റെ കണ്ണുകൾ ആ വാതിലിലേക്ക് ഓടി ചെന്നു. ഒരു ഓറഞ്ച് ടി-ഷർട്ടും അതിന്റെ മെല്ലെ ഒരു വെള്ള ഷർട്ടും പിന്നെ ജീൻസുമായിരുന്നു അവളുടെ വേഷം. ഇത്തവണയും അവൾ ചെറുതായി നനഞ്ഞിട്ട് ഉണ്ടായിരുന്നു. അവളുടെ കണ്ണുകളും അവനെ തേടി, അവൻ കൈ വീശി കാണിച്ചു, അത് കണ്ട് അവൾ അവന്റെ നേരെ നടന്ന് നീങ്ങി. അവൾ അവിടെ വന്ന് ഇരുന്നു, ഇപ്പോഴും അവൾ അവനെ നോക്കുന്നില്ല, താഴത്തേക്കും ചുറ്റും തന്നെ ആയിരുന്നു നോക്കിയിരിക്കുന്നത്. അവളുടെ രണ്ട് കൈകളും അവൾ ടേബിളിന്റെ മെല്ലെ വെച്ചു. രണ്ട് പേരും അവിടെ വന്ന് ഇരുന്ന് ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും ആർക്കും ആ നിശബ്ദത മുറിച്ചു കടക്കാൻ സാധിച്ചില്ല.
അവൾ ആകെ ക്ഷീണിത ആണ്, വാടിയ മുഖം, ഉറക്കം തൂങ്ങിയ കണ്ണുകൾ, അതിന്റെ അടിയിലെ കറുപ്പ്.
Sad ending

ദിൽ ചാഹ്താഹെ കൂട്ട് പിടിച്ച് എഴുതിയ പോലെയുണ്ട് വായിച്ചിട്ട്. എന്തായാലും എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണത്. ഒരു Happy ending പ്രതീക്ഷിക്കുന്നു♥️
Nyzz
waiting for next part 
കഴിഞ്ഞാ partine engane like kitti enna sathyam ippozhum avyaktham
ഇതിപ്പോ ആകെ തിരിഞ്ഞല്ലോ

കഥ നന്നായി ബ്രോ. നല്ല സസ്പെൻസ്. കുറച്ച് സംശയവും തോന്നിയിരുന്നു. അത്സ അടുത്ത പാർട്ടിൽ നന്നാക്കുമെന്ന് കരുതുന്നു. തുടരുക. അടുത്ത പാർട്ട് എന്ന് വരുമെന്ന് ഒരു അറിയിപ്പ് തന്നാൽ നന്നായിരുന്നു. ഒരു എളിയ വായനക്കാരൻ.