“എന്നിട്ട് എന്തായി.”
“ഞാനും കൂറേ കാലം ഒരു പൊട്ടനെ പോലെ നടന്നു അവൾക്ക് എന്നോട് ഇഷ്ടം ഇണ്ടാവും എന്ന് കരുതി. ഒരു ദിവസം അവൾ എന്റെ അടുത്ത് വന്നു, ഞാൻ പരസ്യം ഒക്കെ പ്രിന്റ് അടിച്ച കൊടുക്കുന്ന വിഭാഗത്തിൽ ആയിരിന്നു. അവൾ വന്നിട്ട് എന്നോട് പറഞ്ഞു അടുത്ത ആഴ്ച അവളുടെ കല്യാണം ആണ് അപ്പൊ ഒരു പരസ്യം പ്രിന്റ് അടിക്കാൻ ഏകദേശം എത്ര രൂപ ആവും എന്ന് അറിയാൻ.” അച്ഛാച്ചൻ ഒരു ദീർകാശ്വാസം എടുത്തു പിന്നെയും തുടർന്നു, ലാസ്‌റ് ഉള്ള ഡയലോഗ് കേട്ടപ്പോ എനിക്കും ഇവനും ചെറുതായി ചിരി വന്നെങ്കിലും ഞങ്ങൾ മുഖത്തു ഭാവവ്യത്യാസം വരുത്താതെ ഇരുന്നു.
“പോയി പറയാൻ ധൈര്യം ഇല്ലാത്ത കൊണ്ട് അവളെ വേറെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊണ്ടുപോയി. ഒരാൾ മാത്രം പ്രേമത്തിൽ ആവുന്നതിനെ കാലും വല്യ കഷ്ടപ്പാട് വേറെ ഒന്നിനും ഇല്ല, ഇങ്ങനെ ഒരു പൊട്ടനെ പോലെ കിട്ടാത്ത പ്രേമം കിട്ടും എന്ന് വിചാരിച്ച നടക്കാം. അപ്പൊ മോൻ അവളുടെ പുറക്കെ പോവരുത് എന്നൊന്നും ഞാൻ പറയില്ല പക്ഷെ ഇത് പോലെ വീടിന്ടെ പരിസരത്തു ഉള്ള ചുറ്റിക്കളി ഒന്നും വേണ്ട, വേറെ എവിടേലും പോയി കാണണം, എന്നിട്ട് മെല്ലെ മെല്ലെ കാര്യം പറയണം. പേടിച്ച ഇരുന്ന് അവസരം കളയരുത്.” ഈ ഉപദേശങ്ങൾ ഞാൻ ശ്രേധിച്ച കേട്ട് ഇരുന്നു.
“മക്കളെ, പറഞ്ഞിട്ട് അവൾ ഇഷ്ടം അല്ല എന്ന് പറയുമോ എന്ന ഒരു പേടി നിനക്കു ഉണ്ടാവും പക്ഷെ, അതിനെ കാലും ബുദ്ധിമുട്ട് ആയിരിക്കും അവളോട് പറയാത്ത ഇരുന്നിട്ട് ആ അവസരം കളയുന്നത്. അപ്പൊ ഇനി തൊട്ട് അവളുടെ വീടിന്ടെ മുന്നിൽ ഉള്ള പരിപാടി ഒക്കെ നിർത്തിട്ട് വേറെ വഴി ആലോചിക്കാൻ നോക്ക്. ഹ്മ്മ്, രണ്ടാളും പൊക്കോ.” അച്ഛാച്ചൻ പറഞ്ഞ അവസാനിപ്പിച്ചു.
സിനിമയിൽ മാത്രമേ ഞാൻ ഇത് പോലെ ഉള്ള അപ്പുപ്പന്മാരെ കണ്ടിട്ട് ഉള്ളു. എനിക്ക് എണീറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കണം എന്ന് ഉണ്ടായിരുന്നു ആ മനുഷ്യനോട്. ഞാൻ ഇത്ര കാലം ചെയ്തത് അത്ര വല്യ ഒരു തെറ്റ് അല്ല എന്നും, ഇതിന് മാത്രം കുറ്റബോധം പിടിക്കണ്ട കാര്യവും ഇല്ല എന്ന് തോന്നി. എന്റെ ജീവിത്തൽ ഒരു കാര്യം ചെയാനും എനിക്ക് ഇത്ര മോട്ടിവേഷൻ കിട്ടിയിരുന്നില്ല.
♥️❤️
❤️
ഈ part അച്ചാച്ചൻ തൂകിയതായി അറിയിക്കുന്നു ?
അത് അത്രേ ഉള്ളു
സൂപ്പർ… തുടരൂ… അച്ചാച്ചനാണ് താരം… മോട്ടിവേഷൻ സൂപ്പർ…. ഇടയ്ക്കു ഇച്ചിരി അക്ഷരതെറ്റുകളൊക്കെ ഉണ്ട്.. അതൊന്നു ക്ലിയർ ആക്കിയാൽ സൂപ്പർ ആയിരിക്കും…തുടരൂ സഹോ…. ????
Sure ❤️❤️