പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan] 215

കത്ത് എന്ന് പറയുമ്പോ വളരെ ചെറുത്, പരീക്ഷക്ക് തുണ്ട് വെക്കുന്ന പോലത്തെ ഒരു പേപ്പർ. ഗിഫ്റ് കണ്ടുകഴിഞ്ഞ എന്തായിരിക്കും അവളുടെ എന്ന് അറിയാൻ വേണ്ടി ഞാൻ കുറച് അങ്ങോട്ട് മാറി നിന്നു.

ചെറിയ രീതിയിൽ കാറ്റ് അടിച്ച അവിടെ ഉള്ള ചെടികൾ എലാം ചലിക്കുന്നുണ്ടായിരുന്നു, ഇലകൾ വീഴുന്നു, സദ്യ സമയത് ഉള്ള വെളിച്ചവും ആ കോളേജ് ഇടവഴികൾ സുന്ദരമാക്കി. എന്റെ കണ്ണുകൾ പരിചിതമായ രണ്ട് കണ്ണുകൾ കണ്ടു,

കൂട്ടുകാർക്കൊപ്പം നടന്ന വരുന്ന എന്റെ പേരില്ലാത്ത സുന്ദരിയെ. മറ്റുള്ളവരുടെ തമാശക്ക് മറുപടി ആയി അവളുടെ അവളുടെ തല പുറകോട്ട് ചരിഞ്ഞു, ചുണ്ടിൽ ചിരി വിരിഞ്ഞു. ചുറ്റുപാട് മുഴുവനും മങ്ങിതുടങ്ങിയത് പോലെ എനിക്ക് തോന്നി. അവൾ സ്കൂട്ടർ എടുത്ത് കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് പോയി , വണ്ടിയിൽ ഉണ്ടായിരുന്ന കവർ അവൾ ശ്രെദ്ധിച്ചില്ല. അവൾ ഗിഫ്റ് ശ്രേധിക്കാത്ത പോയ കാര്യം ഞാൻ കുറച്ച കഴിഞ്ഞാണ് ശ്രേധിച്ചത്‌. ഞാൻ തലയിൽ കൈയും വെച്ച അവിടെ തന്നെ നിന്ന് പോയി. വീട്ടിൽ എത്തുമ്പോ എങ്കിലും അവൾ കാണുമായിരിക്കും എന്ന് വിചാരിക്കാം, അല്ലാതെ ഇപ്പൊ എന്താണ് ഞാൻ ചെയ്യാ.

*a**i*a യുടെ വീട്ടിൽ അവൾ സ്കൂട്ടർ പാർക്ക് ചെയ്ത് വീട്ടിലേക് നടന്ന് കയറാൻ തുടങ്ങുമ്പോ ആണ് പുറകിൽ നിന്നും ഒരു വിളി

“മോളെ വണ്ടിയിൽ ഉള്ള കവർ വേണ്ടേ.” ഒരു സ്ത്രീ ചോദിച്ചു.

അപ്പോഴാണ് അവൾ വണ്ടിയിൽ ഉള്ള കവർ ശ്രേധിച്ചത്. അവൾ വണ്ടിയിൽ നിന്നും കവർ എടുത്തു, ഈ കാര്യം പറഞ്ഞു തന്ന സ്ത്രീ അവിടെ ചെടിക്ക് വെള്ളം ഒഴിക്കുക ആയിരുന്നു. അവരെ നോക്കി കൈ കാണിച്ചിട്ട് അവൾ വീട്ടിലേക് കേറി. ടേബിളിൽ രണ്ട് ചായ കപ്പും കുറച്ചു സ്‌നാക്‌സും ഉണ്ട്. അവൾ ഒരു കപ്പ് എടുത്തു ചായയും കുടിച് കുറച് സ്‌നാക്‌സും കഴിച് മുകളിൽ അവളുടെ റൂമിലേക്ക് പോയി. കുളിച്ചു ഫ്രഷ് ആയിട്ട് വന്നതിനെ ശേഷം അവൾ ലാപ്ടോപ്പ് എടുത്തിട്ട് ടൈപ്പ് ചെയാൻ തുടങ്ങി.

രാത്രി ആണ് പിന്നെ അവൾ ലാപിന്റെ മുൻപിൽ നിന്നും എണീറ്റത്, അവൾ ഒറ്റക് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു, ലിവിങ് റൂമിൽ ടി വി യുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു. കഴിച്ച കഴിഞ്ഞതിന് ശേഷം ലിവിങ് റൂമിൽ ഇരുന്ന ആൾക്കാരുടെ അടുത്ത് അവൾ ഉറങ്ങാൻ പോവാൻ എന്നും പറഞ്ഞ് അവൾ റൂമിലേക്ക് പോയി.

The Author

Malini Krishnan

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️?

    1. Malini Krishnan

      ❤️❤️

  2. നന്ദുസ്

    സഹോ.. സൂപ്പർബ്.. ഇത്രക്കും നീട്ടികൊണ്ട് പോകണോ.. ഇനിയെങ്കിലും അവരെ തമ്മിൽ ഒന്ന് കൂട്ടിമുട്ടിപ്പിക്കു….
    തുടരൂ ????

    1. Malini Krishnan

      എഴുതി experience ഇല്ലാത്തത് കൊണ്ട് സംഭവിച്ചത് ആണ് sorry

  3. റോക്കി

    Part 4 ആയി ഇപ്പോളും കാഥയിലോട്ട് വന്നിട്ടിലല്ലോ

    1. Malini Krishnan

      Sorry bro, കഥ എഴുതി പരിചയം ഇല്ലാത്തത് കൊണ്ട് സംഭവിച്ചു പോയതാണ്. നായകൻ തീരുമാനങ്ങൾ എടുക്കാൻ late ആവുന്ന ആൾ ആണ് എന്ന് കാണിക്കാൻ വേണ്ടി എഴുതിയപ്പോ പറ്റി പോയത് ആണ്.

  4. കുഞ്ഞുണ്ണി

    ❤️❤️❤️❤️

    1. Malini Krishnan

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *