“ഞാൻ അവളുടെ കോളേജിന്റെ അടുത്ത് ഉള്ള ഒരു ചായ കടയിൽ ആണ്, ലൊക്കേഷൻ ഞാൻ വാട്ട്സാപ്പിൽ ഇടാം.” എന്നും പറഞ്ഞ ഞാൻ ഫോൺ വെച്ചു, എന്നിട്ട് ലൊക്കേഷൻ അയച്ചു.
അപ്പൊ തന്നെ അവൻ എന്നെ തിരിച്ചു വിളിച്ചു “ഡാ ഹൃതിക്ക്, നീ പോസ്റ്റ് ഓഫീസ് വരെ ഒന്നു വരുമോ?”
“എന്താടാ എന്ത്പറ്റി !?”
“അല്ല എന്റെ അടുത്ത വണ്ടി ഇല്ല, നീ അയച്ച സ്ഥലത്തേക്ക് വരാൻ ദൂരം ഇല്ലെങ്കിലും രണ്ട് ബസ് മാറി കേറി വരണം.”
“ഡാ ഡാ, വിളിച്ചപ്പോ തന്നെ ഞാൻ അങ്ങോട്ട് വരാം എന്നല്ലെടാ പൂ… മോനെ പറഞ്ഞത്, കളിയാകുന്നോടാ.”
“ഇവിടെ പോസ്റ്റ് ഓഫീസിൽ വന്നിട്ട് എന്ത് കാര്യം എന്ന് കരുതി പറഞ്ഞതാ, പിന്നെയാണ് ബുദ്ധി ഉണർന്നത്. ഒന്നു ഇങ്ങോട്ട് വാടാ മോനെ.”
“ആ ആ, അവിടെ തന്നെ നിക്ക് നീ.”
ഞാൻ പിന്നെ അങ്ങോട്ട് പോയി അവനെയും കൊണ്ട് അടുത്തുള്ള ബേക്കറിയിൽ കയറി.
“ചേട്ടാ 2 ലൈമ്.” ഞാൻ ഓർഡർ കൊടുത്തു.
“നീ എന്തായാലും എന്നെ വിളിച്ചത് നന്നായി, ഞാൻ ഇനി ബസിൽ തൂങ്ങി പിടിച് പോണ്ടേ എന്ന് ആലോചിച്ചു വിഷമിച് ഇരിക്കയായിരുന്നു അപ്പോഴാണ് നീ…” എന്നും പറഞ്ഞ് അവൻ എന്നെ നോക്കി ഇളിച്ചു.
“അയ്യടാ ഞാൻ ആരാ നിന്ടെ ഡ്രൈവറോ.”
“അല്ല ഇത് പറഞ്ഞ് ഇരിക്കാൻ അല്ലാലോ , നിനക് വേറെ എന്തോ പറയാൻ ഇല്ലേ” കിച്ചു പറഞ്ഞു.
“എടാ അതെ, ഞാൻ അവളുടെ കോളേജ് കണ്ടുപിടിച്ചു എന്നല്ലാതെ പിന്നെ ഒന്നും സംഭവിച്ചിട്ടില്ല. സംസാരിക്കാൻ എനിക്ക് അവളെ കിട്ടുന്നില്ല. നീ എന്തെക്കിലും ഒരു വഴി പറഞ്ഞ് തരണം എനിക്ക്.”
“നിനക് സംസാരിക്കാൻ പേടി ആണ് എന്നാണോ അവളെ കിട്ടുനെ ഇല്ല എന്നാണോ.”
“കോളേജ് കഴിഞ്‍ വരുമ്പോ കൂറേ ആൾകാർ ഉണ്ടാവും കൂടെ, അതിന്ടെ ഇടയിൽ കേറി ഇവളോട് മാത്രം ഒറ്റക് സംസാരിക്കണം എന്ന് ഏതോ ഒരുത്തൻ വന്ന് പറഞ്ഞ ആരും വരാൻ ഒന്നും പോവുന്നില്ല. അപ്പൊ അവൾ ഇങ്ങോട്ട് എന്തെകിലും ഒന്ന് സംസാരിച് തുടങ്ങിയ പിന്നെ കുഴപ്പം ഇല്ല.”
❤️?
❤️❤️
സഹോ.. സൂപ്പർബ്.. ഇത്രക്കും നീട്ടികൊണ്ട് പോകണോ.. ഇനിയെങ്കിലും അവരെ തമ്മിൽ ഒന്ന് കൂട്ടിമുട്ടിപ്പിക്കു….
തുടരൂ ????
എഴുതി experience ഇല്ലാത്തത് കൊണ്ട് സംഭവിച്ചത് ആണ് sorry
Part 4 ആയി ഇപ്പോളും കാഥയിലോട്ട് വന്നിട്ടിലല്ലോ
Sorry bro, കഥ എഴുതി പരിചയം ഇല്ലാത്തത് കൊണ്ട് സംഭവിച്ചു പോയതാണ്. നായകൻ തീരുമാനങ്ങൾ എടുക്കാൻ late ആവുന്ന ആൾ ആണ് എന്ന് കാണിക്കാൻ വേണ്ടി എഴുതിയപ്പോ പറ്റി പോയത് ആണ്.
❤️❤️❤️❤️
❤️❤️