” ഡോൺ ബോസ്കോ “
നിത്യ മന്ത്രിച്ചു. അവൾ പെട്ടെന്ന് കാറിലേക്ക് തിരിച്ചു കയറി. കൂടെ ജയനും.
” എന്താ മേഡം “
നിത്യ പെട്ടെന്ന് ഫോൺ എടുത്തു മാത്തനെ വിളിച്ചു.
” ഹലോ നിത്യ “
” നീ ഇപ്പോൾ എവിടെ ഉണ്ട്. “
” ഞാൻ എന്റെ വീട്ടിൽ ഉണ്ട് “
” ഓക്കേ ഞാൻ ദാ വരുന്നു “
ഫോൺ കട്ട് ചെയ്ത ശേഷം നിത്യ ജയനോട് പറഞ്ഞു.
“വണ്ടി എടുക്കു “
നിത്യയുടെ മനസിലൂടെ പഴയ കാര്യങ്ങൾ മിന്നിമറഞ്ഞു. തന്റെ കോളേജ് ലൈഫ്. അവളുടെ പഴയ ഗാങ് ലാലു,ബംഗാളി ,ഓർത്തോ,ജിബിരിഷ്,ഡോൺ ബോസ്കോ ,മാസിലാളിയൻ,അഖില,ഫാറ്റ് പിജിയൻ പിന്നെ ഞാൻ.ഞങ്ങൾ ഒമ്പതു പേര് ആയിരുന്നു കോളേജിനെ വിറപ്പിച്ചിരുന്നത് ഞങ്ങളെ അറിയപ്പെട്ടിരുന്നത് ഹണി ബീസ് എന്നപേരിൽ ആയിരുന്നു. ഞാൻ ആയിരുന്നു ആ ഹണിബി കൂട്ടത്തിലെ ക്വീൻ. ഒരു തേനീച്ച കൂട്ടിൽ ഒരു റാണിയെ ഉണ്ടാകു അതുപോലെ ആണ് ഞങ്ങൾ എന്നാണു കോളേജിൽ ഞങ്ങൾക്ക് എതിരെ അപവാദം പറഞ്ഞു പരത്തിയിരുന്നത്. മറ്റുള്ളവർ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചു കളഞ്ഞതെ ഉണ്ടായിരുന്നുള്ളു പക്ഷെ കൂടെപ്പിറപ്പുകളും പെറ്റമ്മയും മുഖത്ത് നോക്കി ചോദിച്ചപ്പോൾ എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല.
” മേഡം ഈ മാത്താൻ എന്ന് പറയുന്നത് . നമ്മൾ പോലീസ് സ്റ്റേഷനിൽ വെച്ചു കണ്ട ആൾ ആണോ….. അയാൾ മേഡത്തെ ഈ അടുത്ത സമയത്ത് ഒന്നും കണ്ടിട്ടില്ലാത്ത രീതിയിൽ ആണല്ലോ പെരുമാറിയത് “
” അതാ എനിക്കും ഒന്നും മനസിലാകാത്തത്. “
” മേഡം അപ്പോൾ ഇവിടെ വന്നിട്ടുണ്ടോ “
” എനിക്ക് ഒന്നും മനസിലാവുന്നില്ല ജയ ….. കുറച്ചു നേരം എന്നെ ഒന്ന് വെറുതെ വീടു “
നിത്യയും ജയനും മാത്താന്റെ വീട്ടിൽ എത്തുമ്പോൾ മുറ്റത്ത് എന്തോ കുട്ടി ഇട്ട് കത്തിക്കുന്ന മാത്താനെ ആണ് കാണുന്നത്.
” എന്താ പിജിയൻ ഇത് “
” ഞാൻ ഇവിടെ നിന്ന് മാറാൻ പോകുകയല്ലേ അപ്പോൾ പഴയത് ഓകെ അടിച്ചു വാരി കത്തിക്കുക ആയിരുന്നു “
” മ്മ് … മാത്തനോട് ഒരു സഹായം ചോദിക്കാനാണ് ഞാൻ വന്നത് “
” എന്ത് സഹായം “
” ഞാൻ ഇപ്പോൾ ഇവിടെ അടുത്ത് ഒരു റിസോർട്ടിൽ പോയിരുന്നു. അപ്പോൾ അവിടുത്തെ മാനേജർക്ക് എന്നെ നല്ല പരിജയം .. ഞാൻ അവിടെ മുൻപ് ചെന്നിട്ടുണ്ട് എന്നക്കായ അയാൾ പറയുന്നത്. പക്ഷെ എന്റെ ഓർമയിൽ ഞാൻ ആദ്യം ആയിട്ട അവിടെ പോകുന്നത്.. അപ്പോഴാ അയാൾ നിന്റെ പേര് പറയുന്നത് .നീ എന്റെ കൂടെ വന്നിട്ടുണ്ട് എന്ന അയാൾ പറയുന്നത്. നിനക്ക് എന്തെങ്കിലും അറിയാമോ “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?