“അവിടെ എടുക്ക് “
നിത്യ മാത്താൻ കൊടുത്ത കാർഡ് അവിടെ ഇരുന്ന ലാപ്ടോപ്പിൽ കണക്ട് ചെയ്തു പരിശോധിച്ചു. അവളെ ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് അവൾ അതിൽ കണ്ടത്. എല്ലാം കണ്ടു കഴിഞ്ഞ ശേഷം അവൾ ലാപ്പിൽ നിന്നും കാർഡ് ഊരി ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവൾ മാത്താനെ നോക്കി ചിരിച്ചു. എന്നിട്ട് ആ വീട്ടിന്റെ വെളിയിൽ ഇറങ്ങി. പുറത്ത് കത്തികൊണ്ടിരുന്ന തീയിലേക്ക് അവളുടെ കയ്യിൽ ഇരുന്ന മെമ്മറി കാർഡ് വലിച്ചു ഏറിഞ്ഞു. കാർഡ് തീയിൽ കത്തി നശിച്ചു. ജയൻ നിത്യയെ നോക്കി നിൽപ്പുണ്ടായിരുന്നു. നിത്യ ജയനോട് പറഞ്ഞു.
” വണ്ടി എടുക്കു “
” എന്താ മേഡം എന്താ അന്ന് സംഭവിച്ചത് “
” ഞാൻ പറയാം “
ജയൻ കാർ സ്റ്റാർട്ട് ചെയ്‌തു. കുറെ ദുരം പിന്നിട്ടപ്പോൾ നിത്യ ജയനോട് പറഞ്ഞു.
” ഞാൻ ഈ കുഞ്ഞിനെ പ്രേസവിക്കാൻ തീരുമാനിച്ചു… സമൂഹം എത്ര മുന്നോറി എന്നു പറഞ്ഞാലും ചുണ്ടികാണിക്കാൻ ഒരു അച്ചൻ ഇല്ലാത്ത കുട്ടികളുടെ ബാല്യം നരകതുല്യം ആയിരിക്കും…. പറയാൻ ഒരു പേര് എങ്കിലും വേണ്ടേ.. “
” മേഡം എന്താ പറഞ്ഞു വരുന്നത് “
” ജയന് എന്റെ കുഞ്ഞിന്റെ അച്ഛൻ ആകാൻ പറ്റുമോ “
” മേഡം എന്താ പറഞ്ഞത് “
” എന്നോട് എന്തോ ഒരിഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞത് …… അല്ല എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ….. ചോദിക്കുന്ന ക്യാഷ് ഞാൻ താരം “
” അയ്യോ പണം ഒന്നും വേണ്ട മേഡം …… മേഡത്തിന് ചുണ്ടി കാണിക്കാൻ ഒരു ആളിനെ അല്ലെ വേണ്ടത്….. എനിക്ക് സമ്മതം ആണ് “
” എനിക്ക് ചുണ്ടി കാണിക്കാൻ ഒരാളിനെ അല്ല ആവിശ്യം …. എന്റെ കുഞ്ഞിന് ഒരു അച്ഛനെ ആണ്…… വില്ല് യു മ്യാരീ മീ “
ജയൻ പെട്ടെന്ന് കർ ചവിട്ടി നിർത്തി നിത്യയെ നോക്കി.
” എന്താ ജയ വണ്ടി നിർത്തിയത് നമ്മുക്ക് കില്ലറിന് എതിരെ തെളിവ് സംഘടിപ്പിക്കണ്ടേ….. ഒരുപാട് പണി ഉണ്ട് .. വണ്ടി എടുക്ക് “
കുറച്ച് ദിവസമായി തന്റെ തന്റെ ഉറക്കം കളഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടിയ ആശ്വാസത്തിൽ നിത്യ സീറ്റിലേക്ക് ചാരി കിടന്നു. ഉറക്ക ഗുളിക ഇല്ലാതെ തന്നെ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.
**************
അവ്യക്തമായ ഓർമകളും മാത്താന്റെ ലാപ്പിൽ കണ്ട ദൃശ്യങ്ങളും വെച്ചു നിത്യ അവളുടെ ഓർമയിൽ ഇല്ലാത്ത ആ രാത്രി ഓർത്തെടുത്തു.
അന്ന് രണ്ടാമത്തെ കൊലപാതകം നടന്ന സമയം ക്രൈം സീനിൽ നിന്നും വീട്ടിലേക്ക് ഉള്ള യാത്രയിൽ പെട്ടെന്ന് നിത്യയുടെ ഫോൺ റിങ് ചെയ്‌തു.
” ഹലോ “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?