” ഹലോ മേഡം “
” പറ സാജാ “
” ഞാൻ ഇപ്പോൾ റോഡിൽ ചെക്കിങ്കിൽ ആണ്. ഇവിടെ ഒരു വണ്ടിയിൽ ഒരു കേസ് മദ്യവും കുറച്ച് അൺ ഐഡന്റിഫീഡ് ഡ്രാഗ്ഗ്സ് മായി കുറച്ച് പേരെ കിട്ടിയിട്ടുണ്ട്. ചോദിച്ചപ്പോൾ മേഡത്തിന്റെ സുഹൃത്തുക്കൾ ആണെന്ന പറയുന്നത് “
” എന്റെ സുഹൃത്തുക്കളോ ……. ഞാൻ ഇവിടെ അടുത്ത് തന്നെ ഉണ്ട് ജയ ഞാൻ അങ്ങോട്ട് വരാം “
ഞാൻ സാജൻ പറഞ്ഞത് അനുസരിച്ച് അവിടേക്ക് ചെല്ലുമ്പോൾ മാത്തനും ജിബിരിശും അഖിലയും അവിടെ കയ്യും കേട്ടി നിൽപ്പുണ്ട്.
ജിബിരിഷ് ജന്മനാ ഊമയാണ്. പറയുന്നത് ഒന്നും മനസിലാക്കാത്തത് കൊണ്ട് ഞങ്ങൾ അവന് ഇട്ട പേരാണ് ജിബ്രിഷ്. അഖിൽ കൂട്ടത്തിലെ സുന്ദരൻ മുഖത്ത് ഒരു രോമം പോലും ഇല്ല ഒരു ഷാളും ചുറ്റി പൊട്ടും വെച്ചാൽ അഖില തന്നെ.
ഒരുപാട് നാളുകൾക്ക് ശേഷം ഇവരെ ഓകെ നേരിൽ കണ്ടതിൽ എനിക്ക് അതിയായ സന്തോഷം തോന്നിയെങ്കിലും യുണിഫോമിൽ ആയത് കൊണ്ട് മുഖത്ത് ഗൗരവം വരുത്തി അവരോട് സംസാരിച്ചു.
” എന്താടാ ഇത്…. മദ്യ കടത്ത് ആണോ….. എന്റെ പേര് എന്തിനാ ഇതിലേക്ക് വലിച്ചിടുന്നത് “
” നിവർത്തി കേടുകൊണ്ട് പറഞ്ഞതാ നീ
സഹായിക്കണം “
“ഇതിപ്പോൾ എന്താ പരുപാടി.”
” കുറച്ച് വർഷങ്ങൾക്ക് ശേഷമാ എല്ലാവരും നാട്ടിൽ ഒരുമിച്ച് ഉള്ളത് ഫാമിലിയെ ഓകെ ഒഴിവാക്കി… ഞങ്ങൾ ഡോണിന്റെ റിസോർട്ടിൽ കൂടനാ പ്ലാൻ പക്ഷെ അതിനിടക്ക് സാറമ്മാര് കൈ കാണിച്ചു “
” നിങ്ങൾ ഇപ്പോഴും തമ്മിൽ ഇപ്പോഴും കോണ്ടാക്ട് ഉണ്ടല്ലോ സന്തോഷം….. എന്നെ നിങ്ങൾ എല്ലാവരും മറന്നല്ലേ “
” അങ്ങനെ ഒന്നും ഇല്ല…. കോളേജ് കഴിഞ്ഞു കുറച്ച് വർഷം നീ മിസ്സിംഗ് ആയിരുന്നല്ലോ…. അതിനിടക്ക് ഞങ്ങൾ പല വഴിക്ക് പോയി.. പിന്നെ ഫോൺ വിളി മാത്രമായി…. പിന്നീട് നീ പോലീസ് ഗെറ്റപ്പിൽ തിരിച്ചു വന്നത് ടീവിയിൽ കണ്ടിരുന്നു…. നമ്മൾ എല്ലാവരും കൂടി നിന്നെ വന്ന് കാണാൻ പ്ലാൻ ചെയ്തതാ…. പിന്നെ ഇപ്പോൾ നീ അൽപ്പം തിരക്കിൽ ആണെന്ന് പത്രത്തിൽ വായിച്ചു. “
” മ്മ് നിങ്ങൾ പൊക്കോ…… കേസ് ഒന്നും എടുക്കുന്നില്ല “
” അല്ല കുപ്പികൾ “
” കുപ്പികൾ ഒന്നും ഇല്ല… വിട്ടോ “
” അല്ല…. “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?