” സർ എനിക്ക് കുറച്ച് കൂടി സമയം വേണം ”
” എന്തിന് ഇനിയും ആളുകൾ മരിക്കുന്നത് വരയോ ”
” സർ ഇത് വരെ നമുക്ക് വ്യക്തയമായ ഒരു തെളിവും ഈ കേസിൽ കിട്ടിയിട്ടില്ല…. കൊലനടത്തിയ പാറ്റേൺ അല്ലാതെ ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധം ഉണ്ട് എന്ന് പോലും നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല…… എന്തിന്… വിക്ടിംസ് തമ്മിൽ പോലും ഒരു ബന്ധവും ഉള്ളതായി കണ്ടെത്തിയിട്ടില്ല….. റാണ്ടമായി വിക്ടിംസിനെ തിരഞ്ഞെടുക്കുന്നു എന്നാണു നമ്മൾ കരുതിയിരുന്നത്……… പക്ഷെ അത് അങ്ങനെ അല്ല ”
” പിന്നെ ”
” പ്രതിക്ക് വിക്ടിംസുമായി പോലും യാതൊരു കണക്ഷനും ഇല്ല ”
” എന്ത് ”
” സർ ഞാൻ ആദ്യം വിചാരിച്ചിരുന്നത് ഇത് ഒരെ പറ്റേണിൽ കൊല നടത്തുന്ന ഒരു വാടക കൊലയാളി ആണ് ഇതിന് പിന്നിൽ എന്നാണ് ”
” പിന്നെ ”
” ഇയാൾ ഒരു വിജിലൻറ്റി ആണ് സർ…….മറ്റുള്ളവരുടെ പ്രേശ്നങ്ങൾക്ക് അവസാനം ഉണ്ടാക്കുന്നയാൾ …….. മരിച്ച എല്ലാവരും പല പല മേഖലയിൽ പ്രേവർത്തിക്കുന്നവർ ആണെങ്കിലും അവരെല്ലാവരും ഒരു പോലെ കറപ്റ്റ് ആയിരുന്നു…. അവർ അവരുടെ ജോലി കൃത്യമായി ചെയ്യാത്തത് മൂലം ഒരുപാട് പേർ ദുരിതം അനുഭവിച്ചിരുന്നു….. പക്ഷെ മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഇവർ അവർ ചെയ്ത തെറ്റുകൾ തിരുത്തിയിട്ടുണ്ട്… അത് ചിലപ്പോൾ കില്ലാർ ഇടപെട്ടത് മൂലം ആയിരിക്കും അല്ലെങ്കിൽ അയാൾ അവരെ ബ്ലാക്ക്മെയിൽ ചെയ്‌തു കാണണം ”
” ആരാ കില്ലർ …. എനി ക്ലൂ ”
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?