“പിന്നെ ഇവിടെ ആരോടും പറയല്ലേ അല്ലങ്കിലെ എന്നെ കണ്ടൂടാ….”
“ഇല്ലടോ താൻ എന്തുവാന്ന് വെച്ച വാങ്ങിച്ച് വാ പെട്ടി കെട്ടണം നാളെ രാവിലെ സമയം കിട്ടില്ല….”
“അതൊക്കെ റെഡിയാ…”
“എന്ന എടുത്ത് വെച്ചോ എന്റെ പെട്ടിയിൽ….”
“ആഹ്. “
അവൻ പോകുന്നതും നോക്കി ഞാൻ ചിരിച്ചു… പാവം ചെക്കാനാണ് കല്യാണം കഴിഞ്ഞ പുതുമോഡി കഴിയും മുൻപ് തിരിച്ച് ഗൾഫിൽ വന്ന് കരച്ചിലും പിഴിച്ചിലും ആയിരുന്നു രണ്ട് മാസം…..
പിറ്റേന്ന് യാത്രയാക്കാൻ വരുന്ന സമയത്ത് അവനോട് ഞാൻ ആരും കേൾക്കാതെ ചോദിച്ചു..
“ടാ എന്താ നീ വാങ്ങിയത്… സത്യം പറഞ്ഞോ….”
“ഒന്നുല്ല ഏട്ടാ… അതൊരു മേക്കപ്പ് സെറ്റ് ആണ് പിന്നെ ഒരു ഡ്രെസ്സും…”
“എന്ന ഇത് നേരത്തെ പറഞ്ഞൂടെ….”
അവനെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു…
“ചേട്ടന് ഞാൻ നമ്പർ അയച്ചിട്ടുണ്ട് പോകുമ്പോ വിളിക്കണം അവരെ..”
“ആ വിളിക്കാം…”
എല്ലാവരും കൂടി സന്തോഷത്തോടെ എന്നെ എയർപോർട്ടിൽ അയച്ച് തിരിച്ചു പോയി… എല്ലാം ഒക്കെ ആയതിന് ശേഷം ഞാൻ വീട്ടിലേക്ക് വിളിച്ചു ….
“ഹാലോ…..”
“ടീ നീ എപ്പോ വന്നു….??
അമ്മയുടെ ഫോൺ കാർത്തിക എടുത്തപ്പോ ഞാൻ ചോദിച്ചു…
“ഞാനിന്ന് രാവിലെ…. ഏട്ടൻ കയറിയോ…??
“ഇതാ എല്ലാം ഒക്കെയായി അരമണിക്കൂർ അതിനുള്ളിൽ പോരും…”
“ഞങ്ങൾ എപ്പോഴാ എത്തേണ്ടത്….??
“ഞാൻ അഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവൻ വരുമ്പോ കയറിപോരെ….”
“ഓഹ്…. ഇക്കുറി ഞാൻ പറഞ്ഞത് വാങ്ങി തരണം ട്ടാ…..”
“എന്തോന്ന്….??
“ബൈക്ക്….”
“നിന്റെ കെട്ടിയോൻ ഇല്ലേ അവന് വാങ്ങികൊടുത്ത ബൈക്കിന്റെ അടവ് ഇപ്പോഴാ കഴിഞ്ഞത്….”
“രഞ്ജിത്തേട്ടന് വാങ്ങി കൊടുക്കാൻ ഞാൻ പറഞ്ഞോ….??
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ..
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ……
ഒരു രക്ഷയും ഇല്ല കലക്കി കിടുക്കി ത്തിമർത്തു