“ഇല്ല പറഞ്ഞില്ല എന്റെ ഒരേയൊരു പെങ്ങൾ അല്ലെ അവളുടെ കെട്ടിയൊന് ഒരു ബൈക്കു വാങ്ങി കൊടുത്ത അവൾക്ക് സന്തോഷം ആകുമല്ലോ എന്ന് കരുതി വാങ്ങിയതാ… ഇപ്പൊ എനിക്കായി കുറ്റം…”
“കുറ്റമല്ല എനിക്കും ഓടിക്കാൻ പറ്റുന്ന ബൈക്ക് വാങ്ങിയാൽ മതിയായിരുന്നു….”
“അതിന് ആ തെണ്ടിയല്ലേ പറഞ്ഞത് പൾസർ മതി എന്ന്….”
“വേണ്ടട്ടോ…. ഏട്ടനെ ചീത്ത വിളിച്ചാൽ ഉണ്ടല്ലോ…??
“അപ്പോ നമ്മ പുറത്ത് …. ആയിക്കോട്ടെ….”
“പ്രകശേട്ട…. ങ്ഹും…..ങ്ഹും….. ഞാനെല്ലാവരോടും പറഞ്ഞു ചേട്ടൻ വന്ന ബൈക്കു വാങ്ങുമെന്ന്…”
“എന്നെ അങ്ങു കൊല്ലടി…”
“എന്ന വേണ്ട…”
“ഇനി അതിന് മുഖം വാട്ടണ്ട വാങ്ങാം… അല്ല എന്നിട്ട് എന്തിനാ നിനക്ക് കാണാനോ…??
“പഠിക്കണം….”
“എന്ന പഠിച്ചിട്ട് പോരെ വാങ്ങൽ….??
“ചേട്ടൻ എത്ര മാസം ഉണ്ടാവും ഇവിടെ…??
“രണ്ട് എന്തേ…??
“രാത്രി കള്ള്കുടി പകൽ എനിക്ക് പഠിപ്പിച്ചു തരുന്നു എന്തേ….??
“ആ ബെസ്റ്റ്…. ലീവേ രണ്ട് മാസം തന്നെ കിട്ടിയത് കാൽ പിടിച്ചിട്ട…. കയ്യോ കാലോ ഒടിഞ്ഞാൽ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണം ശരിയാവാൻ…. മോള് വേറെ വല്ല വഴിയും നോക്ക്….”
“നോക്കിയതാ രഞ്ജിത്തേട്ടൻ പറഞ്ഞത് ചേട്ടൻ പഠിപ്പിക്കുക ആണങ്കിൽ നോക്കാം എന്ന വേറെ ഒരു വഴിയും നോക്കണ്ട എന്ന്…”
“എന്റെ പൊക കണ്ടിട്ടേ നിങ്ങൾ അടങ്ങു അല്ലെ….??
“എന്ന ശരി ഞാനിത് എല്ലാവരോടും പറയട്ടെ…”
എന്റെ മറുപടി കേൾക്കാൻ ഒന്നും നിൽക്കാതെ അവൾ ഫോൺ വെച്ചു ഓടി…. എന്റെ ഒരേയൊരു പെങ്ങളുട്ടി ആണ് കാർത്തിക അച്ഛൻ ഇല്ലാത്ത അവൾക്ക് എല്ലാം ഞാനായിരുന്നു ഒന്നര കൊല്ലം മുൻപ് അവളുടെ കല്യാണത്തിന് വന്നതാ ഞാൻ … അളിയൻ നാട്ടിൽ തന്നെ തയ്യൽ ഷോപ്പ് ആണ് .. ഈ കാര്യം വന്നപ്പോ പ്രവാസി അല്ലെന്ന് അറിഞ്ഞ ഉടനെ കെട്ടിക്കോ ഒന്നും നോക്കണ്ട എന്ന് പറഞ്ഞത് ഞാനാ… അതിന് വീട്ടിൽ മറുവാക്ക് ഇല്ലായിരുന്നു…
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ..
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ……
ഒരു രക്ഷയും ഇല്ല കലക്കി കിടുക്കി ത്തിമർത്തു