കണ്ണുരുട്ടി എന്തോ വലുത് കണ്ടുപിടിച്ച മട്ടിലവൾ വിളിച്ചു പറഞ്ഞു…
“ഫ്ളൈറ്റിൽ നിന്ന് രണ്ടെണ്ണം അതെന്താവന… അതിന് നീ കിടന്ന് കാറി അമ്മയെ അറിയിക്കണോ….??
എനിക്ക് കയറാൻ മുന്നിലെ ഡോർ തുറന്ന അളിയനോട് ഞാൻ പിന്നിലിരിക്കാം എന്ന് പറഞ്ഞു… അഖിൽ ആണങ്കിൽ മിണ്ടിയും പറഞ്ഞും പോകാം ഇത് അവന് ഓട്ടം ഉള്ളത് കൊണ്ട് വേറെ ആരെയോ ആണ് വിട്ടത്… അമ്മയും കാർത്തികയും ഇരുന്നപ്പോ തന്നെ ബാക്ക് ഫുൾ… എനിക്കിരിക്കാൻ വേണ്ടി കാർത്തിക ഒന്ന് ഒതുങ്ങിയപ്പോ അമ്മയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ടായി.. ഞാനൊരു വിധം കയറി ഇരുന്ന് ഡോർ അടച്ചു നടുവിൽ ഇരുന്ന കാർത്തിക ഒന്ന് മുൻപോട്ട് കയറി ഇരുന്ന് കുറച്ചു സ്ഥലം തന്നു… അതും സ്വിഫ്റ്റ് ഡിസയർ എങ്ങനെ ഇരിക്കാൻ പറ്റും മൂന്ന് പേർക്ക് സുഖമായി…. എന്തായാലും വേണ്ടില്ല രണ്ട് മണിക്കൂർ അല്ലെ എന്ന് കരുതി ഞാൻ സീറ്റിലേക്ക് ചാരി പുറത്തേക്ക് ഇറങ്ങിയ ഉടനെ തുടങ്ങി ഭയങ്കര മഴ കണ്ണ് കാണാൻ കൂടി പറ്റുന്നില്ല ഡ്രൈവർ ആണങ്കിൽ ഒരു കിളവനും എനിക്കാകെ പേടിയായി പതുക്കെ അയാൾ വണ്ടി എടുത്ത് മുന്നോട്ട് പോയപ്പോ ഞാൻ പറഞ്ഞു…
“ചേട്ടാ നമുക്ക് വല്ലതും കഴിക്കാം ഇപ്പൊ തന്നെ പന്ത്രണ്ട് മണി ആയി അപ്പോഴേക്കും മഴ കുറഞ്ഞലോ….??
അയാൾ അത് കേൾക്കേണ്ട താമസം വണ്ടി അടുത്ത ഹോട്ടലിൽ തന്നെ നിർത്തി…. ഫുഡ് കഴിച്ചു കഴിഞ്ഞിട്ടും മഴക്ക് ഒരു കുറവും ഇല്ല…. ഇനി പ്രളയം ആണോ എന്ന് ഞാൻ സംശയിച്ചു.. എന്ന ലീവ് മൂഞ്ചി…..
“അളിയാ ബാക്കിലിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ…??
“ഹേയ്… പിന്നെ കോല് പൊലിരുന്ന ചിലരിപ്പോ വീപ്പകുറ്റി പോലെ ആയതിന്റെ പ്രശ്നം ഉണ്ട് ഹ… അത് സാരമില്ല…”
കാർത്തിക ഓടി വന്നെന്റെ പുറത്ത് ഒരടി ആയിരുന്നു എന്നിട്ടവൾ അമ്മയുടെ കയ്യും പിടിച്ച് ബാത്റൂമിന്റെ അങ്ങോട്ട് കൊണ്ടുപോയി… പുറം തുടച്ച് നിന്ന എന്നോട് അളിയൻ കാര്യത്തിൽ വന്നു പറഞ്ഞു..
“പത്ത് മിനിറ്റ് കിട്ടും ഓരോന്ന് അകത്താക്കിയലോ….??
“ഓഹ്… എന്തിനാ ഒന്ന് രണ്ടെണ്ണം തന്നെ ആക്കാം…”
മഴയിലൂടെ അടുത്ത കടയിലേക്ക് ഓടി അളിയൻ ഗ്ലാസ്സും വെള്ളവും ഒപ്പിച്ചു വരുന്നതിന് മുന്നേ ഞാൻ ഹാൻഡ് ബാഗിൽ നിന്നും മുണ്ടെടുത്ത് മാറി … ജീൻസ് പാന്റ് ഇട്ട് കുറെ നേരം ഇരുന്ന തന്നെ എനിക്ക് ബുദ്ധിമുട്ട് ആണ്….
“അളിയൻ പാന്റ് മാറ്റിയോ….??
എന്റെ കോലം കണ്ട് രഞ്ജിത്ത് ചോദിച്ചു..
“അതിട്ട ശ്വാസം മുട്ടുന്നത് പോലയ…”
അവർ വരുന്നതിന് മുന്നേ ചടപടെ രണ്ടെണ്ണം വിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ ഞങ്ങളിരുന്നു….
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ..
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ……
ഒരു രക്ഷയും ഇല്ല കലക്കി കിടുക്കി ത്തിമർത്തു