കൺഗ്രാറ്റ്സ് ശ്രീസുധ….ഡിബേറ്റ്ൽ വിജയിച്ചതിന്….. പക്ഷെ…. അവൾ ഒന്ന് നിർത്തി … ബ്രദറിനെ രക്ഷിക്കാൻ ഇത്ര അഭിനയമൊന്നും വേണ്ട… ഞങ്ങളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല…. ഓകെ ….? പിന്നെ ഗോവർദ്ധൻ… ഗോ ആൻഡ് എൻജോയ് യുവർ സിസ്റ്റേഴ്സ് വിക്ടറി…. ബട്ട് ഡോണ്ട് ഫോർഗെറ്റ് ദാറ്റ് ഷി ഈസ് നോട്ട് ബിലോങ്‌സ് ടു അവർ സ്‌കൂൾ…. അവൾ തിരിഞ്ഞ് നടന്നു…. ഷെയിം ലെസ്സ് പീപ്പിൾ …. അവളും കൂട്ടുകാരികളും ചാടിത്തുള്ളി പോയി…. ചുറ്റും നിന്നവരും പിരിഞ്ഞുപോയി….. ഞാനും സുധയും അച്ഛനും മാത്രം ശേഷിച്ചു…..
സോറി ഉണ്ണി…. സുധ എന്റെ കയ്യിൽ പിടിച്ചു ….. ഞാൻ കുതറി കൈ വിടീച്ചു ….
അത് നീ കാരണമല്ല സുധ…. എനിക്കറിയാം… ഇതെന്റെ വിധിയാണ്…. ഞാൻ ശബ്ദമില്ലാതെ കരഞ്ഞു….
മോനെ… അച്ഛന്റെ കൈ എന്റെ തോളിൽ വീണു…. നിനക്കെന്താണ് പറ്റിയത്… നിന്റെ അറിവുകൾ പുറത്തെടുക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് നീ പഠിക്കുന്നത് ….
അറിയില്ല…. എന്റെ ശബ്ദം ഉയർന്ന് ഒരു അലർച്ച പോലെ ആയി… എനിക്കറിയില്ല…. മൂന്നാം ക്ലാസ്സിലെ ആ ഉച്ചക്ക് ശേഷം ഞാനാരാണ്…. എന്തിനാണ്… എന്നെനിക്കറിയില്ല… ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി അറിയില്ല… എന്നിട്ടും ഞാൻ കുറ്റക്കാരനായി… നാട്ടുകാരുടെ മുൻപിൽ …. ബന്ധുക്കളുടെ മുൻപിൽ… സഹോദരങ്ങളുടെ മുൻപിൽ…. എല്ലാം…. …….എല്ലാത്തിൽ നിന്നും ഒളിച്ചോടി…. അല്ല എന്നെ ഇങ്ങോട്ട് മാറ്റി നിർത്തി അച്ഛനും എന്നെ ഒഴിവാക്കി…. ഇപ്പോൾ ഞാനറിയാത്ത തെറ്റിന്… ഇവിടെയും… ഞാൻ പൊട്ടിക്കരഞ്ഞു…. ശരിയാണ് എനിക്ക് അറിയില്ല മറ്റുള്ളവരുടെ മുൻപിൽ എനിക്കെന്താണ് പറ്റുന്നത് എന്ന് ….. പക്ഷെ …. അതിനേക്കാൾ ഭയങ്കരമാണ് ഈ അപമാനം…. എനിക്കെന്റെ വിഷയം അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നത് എന്റെ മാത്രം പരാജയമാണ്… പക്ഷെ അവിടെയും നിങ്ങളുടെ സാന്നിദ്ധ്യം ….എന്തിനാണിതെല്ലാം….
ഞാൻ കുഴഞ്ഞ് നിലത്തേക്കിരുന്നു…..
അച്ഛൻ വീണ്ടും എന്നെ പിടിക്കാൻ വന്നു… നിറഞ്ഞ മിഴികൾ കൂർപ്പിച്ച് ഞാൻ അച്ഛനെ നോക്കി… എന്റെ മുഖം വലിഞ്ഞ് മുറുകി….
വേണ്ട…. വേണ്ട.. എന്നെ തൊടേണ്ട…. അറിയിയ്ക്കാതെ വന്നവർക്ക് പോകാം…. എന്നെ ഒന്ന് ഒറ്റക്ക് വിടൂ…. അച്ഛൻ പിടിവിട്ടു….. ഞാൻ മുട്ടുകാലിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു…. എത്ര സമയം എന്നറിയില്ല… എന്റെ തോളിൽ ഒരു കര സ്പർശം ഞാനറിഞ്ഞു….
മോനെ…. ചെവിയിൽ മന്ത്രിക്കുന്ന സ്വരം…. ‘അമ്മ…. അമ്മയുടെ സ്വരം ….വർഷങ്ങൾക്ക് ശേഷം….
അമ്മേ …. ഞാൻ പിടഞ്ഞെണീറ്റു…. അമ്മേ …. ഞാൻ ചുറ്റും പരതി… ഇല്ല… ആരുമില്ല…
മുൻപിൽ കാതറീൻ മിസ്സ് ….
മോനേ …. അതെ…… അതവരാണ് വിളിച്ചത്…. ഞാൻ അവരെ തുറിച്ച് നോക്കി…
വരൂ… അവർ എന്റെ കൈയിൽ പിടിച്ച് വലിച്ച് നടന്നു…. ആ ശബ്ദത്തിന്റെ ആകർഷണത്തിൽ ഞാനറിയാതെ അവരെ പിന്തുടർന്നു…. പോർച്ചിൽ അവരുടെ കാറിന്റെ പിൻവാതിൽ തുറന്ന് എന്നെ അകത്തേക്ക് തള്ളി…. ഞാൻ കയറി…. ഒപ്പം അവരും….. ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു ….
Evide bakki
അതീ സൂപ്പർ ?????? katta whiting for balance
Class??
Exciting story. Please continue
Good story telling. Enjoyed
Appo ini anu kadha le…….
Katta waiting???
കൊള്ളാം. ഇതു പോലെ ഓർത്തിരി ആളുകൾ ഉണ്ട് നമുകിടയിൽ മുറിവേറ്റ മനസുമായി. ഒരു സ്വാന്തനമായി ഒരു തലോടലിനായി തളരുമ്പോൾ ചായനായി ഒരു തോളിനായി ആഗ്രഹിക്കുന്നു ആളുകൾ. പക്ഷെ അവനവനു പോലും കാര്യമില്ലത്ത കാര്യത്തിൽ തലയിടാനും കുത്തത്തിനോവിക്കാനും മാത്രം അറിയുന്നവർ ഇന്നത്തെ കാലത്ത് തെറ്റുകളിലേക്ക് വഴുതിവീഴുന്നവർ ഏറ്റവും നല്ലകഴിവുള്ളവരാണ്. നമ്മുടെ സമുഹത്തിന് നല്ല പങ്കുണ്ട് ഇവരുടെ വീഴ്ചയിൽ.
നല്ല ചിന്ത നാലുപേർക് നല്ല വഴികാട്ടി ആകും.
ബാക്കി പ്രതീക്ഷയോടെ
Vichoo vijay
നന്നായിട്ട് അവതരിപ്പിച്ചു
നല്ലൊരു ഫീലുണ്ടായിരുന്നു വായിക്കാൻ
പിന്നെ അടുത്ത പാർട്ട് വേഗം വേണം ഒരു അപേക്ഷയാണ്
എന്ന് സ്വന്തം……
മനസ്സിൽ ഓർത്തുവെക്കാൻ ഒരുമനോഹര കാവ്യം കൂടി.തകർത്തു ബ്രോ,ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് അസഹനീയം.
Exllnt writng and a very good of presentation. ഇത്ര മനോഹരമായ അവതരണം വളരെ കുറച്ചേ കണ്ടിട്ടുള്ളു. എത്ര നല്ല കഥാപാത്രങ്ങൾ ആണ് ഇതിൽ ഉണ്ണി ഞാൻ തന്നെയാണെന്ന് തോന്നിപ്പോകുന്നു.ബാല്യവും കൗമാരവും എല്ലാം അവന്റെ ജീവിതത്തിൽ വളരെ വേഗം പോയിക്കൊണ്ടിരിക്കുന്നു.ഒരുപാട് ഒരുപാട് ഇഷ്ടമായി പെരുമഴക്ക് ശേഷം മിസ്സ് എന്ന അമ്മയെ അതിലും ഇഷ്ടമയി പ്രസവിച്ചത് കൊണ്ട് ‘അമ്മ ആകുന്നു ഇല്ല പ്രസവിക്കാത്തത് കൊണ്ട് ‘അമ്മ ആകാതിരിക്കുന്നും ഇല്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് കർമ്മം ആണ് എല്ലാം നിശ്ചയിക്കുന്നത്.കാത്തിരിക്കുന്നു ഗോവർധൻ കൃഷ്ണന്റെ മുന്നോട്ടുള്ള വഴികളിലായി അവനെ ഒറ്റപ്പെടുത്തിയ ബാല്യത്തിന്റെ നാട്ടിലേക്കുള്ള അവന്റെ 10 വർഷത്തിന് ശേഷമുള്ള അവന്റെ തിരിച്ചു വരവിനായി അവനെ കാത്തിരിക്കുന്ന നല്ലത് ചീത്തയുമായ എല്ലാ കാര്യങ്ങൾക്കുമായ് ഞാനും കാത്തിരിക്കുന്നു…
With love Sajir?
നല്ലെഴുത്ത്….. തുടരുക.
????
അങ്ങനെ കാത്തിരിക്കാൻ ഒരു കഥ കൂടിയായി,
അനിൽ ബ്രോ കഥ സൂപ്പറാണ്,പോളിയാണ്, മസ്സാണ്. പിന്നെ ഈ കഥ വായിച്ചപ്പോ എവിടെയൊക്കെയോ ഞാനുമായി സാമ്യമുള്ളതു പോലെ. ഒറ്റപെട്ടവന്റെ കഥ ആയതോണ്ടായിരിക്കും.
അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ…
കാത്തിരിപ്പോടെ
സോൾമേറ്റ്
ഗംഭീരമായ ക്ലാസ്സിക് ടച്ച്. താങ്കളുടെ എഴുത്തിന് പിടച്ചിരുത്തുന്ന ഒരു ഫീലാണ്, വായിച്ച് തീരുന്നത് അറിയന്നേയില്ല. THANKS കാത്തിരിക്കാൻ ഒരു കഥ തന്നതിന്.
അടിപൊളി തുടർ കഥക്ക് കാതിരിക്കുന്നു
❤️❤️❤️????
Heavenly
suprooooo super
ഞാൻ ആദ്യമായ് ആണ് ഒരു കമന്റ് എഴുതുന്നത്…..
ഹർഷന്റെയും സാഗർ കോട്ടപ്പുറത്തെയും വായിക്കാൻ മാത്രമായിരുന്നു ഞാൻ ഈ ഗ്രുപ്പിൽ വന്നത് തന്നെ
വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു….
രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ….
മനോഹരമായ ഈ ശൈലി തന്നെ തുടരുക…
വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു….
രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ….
മനോഹരമായ ഈ ശൈലി തന്നെ തുടരുക…
Ee kadha njanum ayi Nalla samiyam und thanks for this story bai