മുകളിലെങ്ങാനും പോയിരുന്നോളണം…. ഞങ്ങൾക്ക് വയ്യ മിണ്ടാതെ തപസ്സിരിക്കാൻ ….
ശരിയാ മുകളിലേക്ക് പോകാം…. പക്ഷെ ഒറ്റക്കല്ല … നിങ്ങളും വാ … നമ്മുടെ ശബ്ദം അച്ഛനെ ശല്യപ്പെടുത്തണ്ട ….
ഞങ്ങൾ മുകളിലേക്ക് പോയി … കളിയും ചിരിയുമായി അത്താഴ സമയം വരെ അവിടിരുന്നു…
*****
അത്താഴത്തിന് ഇരിക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തമായിരുന്നു…. എങ്കിലും ആരും ഒന്നും ചോദിച്ചില്ല…. ചപ്പാത്തിയും കറിയും വിളമ്പി ആന്റിയും കൂടി ഇരുന്നപ്പോൾ അച്ഛൻ ചോദിച്ചു….
ദേവി നിനക്കാ വന്നയാളെ മനസ്സിലായോ…?
ഇല്ല….
അതാണ് …. ടൗണിലെ ശ്രീമംഗലം ബിസിനസ്സ് ഗ്രൂപ്പുടമ ശ്രീധര മേനോന്റെ മരുമകൾ…. പത്മിനി….
പേരൊക്കെ പറഞ്ഞു… എങ്കിലും മനസ്സിലായില്ല… ആ മംഗല്യ ജൂവലറി ഒക്കെ അവരുടെ ആണോ….
ജൂവലറി മാത്രമല്ല…. അവർക്ക് ഒട്ടനവധി ബിസിനസ്സ് ഉണ്ടായിരുന്നു…. ഷോപ്പിംഗ് കോംപ്ലക്സ്…. ടെക്‌സ്‌റ്റൈൽസ് .. പെട്രോൾ പമ്പുകൾ … ട്രാൻസ്‌പോർട്ട് …സൂപ്പർ മാർക്കറ്റ്… ഹോൾസെയിൽ വ്യാപാരം അങ്ങിനെ പലതും…. വലിയ നിലയിലുള്ളവർ…. മംഗലത്ത് ശ്രീധര മേനോൻ …അയാളുടെ ബുദ്ധിയും കഠിനാധ്വാനവുമാണ് അതെല്ലാം…. ജോലി കിട്ടുന്നതിന് മുൻപ് ഞാനവിടെ അകൗണ്ട് സെക്ഷനിൽ ജോലി ചെയ്തിട്ടുണ്ട് ആറ് മാസം….
ഇപ്പൊ അതൊക്കെ വിട്ടു എനാണല്ലോ പത്മിനി പറഞ്ഞത്….
ഉം… ശ്രീധര മേനോന് രണ്ട് മക്കളായിരുന്നു…. ജയശ്രീയും ജയദേവനും…. ഭാര്യ മാധവി…. ഒരു പെങ്ങളുണ്ടായിരുന്നു….അവർക്കൊരു പെൺകുട്ടിയും…. ഭർത്താവ് മരിച്ച അവരെയും മേനോനായിരുന്നു സംരക്ഷിച്ചിരുന്നത്…. ജയദേവൻ ആക്സിഡന്റിൽ പെട്ടതൊന്നും ഞാനറിഞ്ഞില്ല…. എന്തായാലും വിവരം അറിഞ്ഞ നിലക്ക് ഒന്ന് പോകണം….
ഉണ്ണിയോടും വരാൻ പറഞ്ഞു പത്മിനി….
നീ വരുന്നോ ഉണ്ണീ….
എനിക്കറിയില്ല അച്ഛാ …. വേണമെങ്കിൽ …വരാം…
നീയും പോരെ… എല്ലാവരെയും കണ്ടിരിക്കാമല്ലോ…. ഒരു പരിചയമാകട്ടെ…. ആട്ടെ നീ നാളെ അമ്പലത്തിലേക്കുണ്ടോ ദേവി….
പോകണം… ഇവരുടെ പേരിലുള്ള പിറന്നാൾ വഴിപാടെല്ലാം രസീതാക്കേണ്ടതല്ലേ….
ഞാനും വരാം ആന്റി…. ഒത്തിരി നാളായി അമ്പലത്തിൽ പോയിട്ട്…
നീയും പൊയ്ക്കോ…. ഇവരെയും കൊണ്ടുപോയ്ക്കോ…. എനിക്ക് രാവിലെ വല്യ അളിയനെ ഒന്ന് കാണണം…
എന്താ … ഇത്രയും കാലത്തിന് ശേഷം…. പത്മിനി വന്നതുകൊണ്ടാണോ…?
നല്ല സൂപ്പർ എഴുത്ത്……..
????
Hi Anil,
It is a too long wait (as at date it is 15 days) for an interesting story.
So request to reduce the interval between episodes.. Please
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാ?
Bro പുതിയ പാർട്ട് എഴുതി കഴിഞ്ഞോ ??
എത്ര വരെ എഴുതി ???
Submit ചെയ്‌തോ ??
എന്ന സുബ്മിറ്റ് ചെയ്യും ???
എന്താ നേരം വായിക്കുന്നത് ??
നല്ല കഥ. ഇനി എന്നാണ് അടുത്ത പാർട്ട്
നല്ല ഫ്ലോ ഉണ്ട് കഥക്. ഒത്തിരി വൈകിക്കാതെ ബാക്കി കൊറേ കുടി പേജ് കുട്ടി എഴുതാൻ ശ്രമിക്കണം. ഒരു ആഗ്രഹം പറഞ്ഞു എന്നുമാത്രം. കാത്തിരിപ്പോടെ
സ്വന്തം
സഹോ
അടുത്ത ഭാഗം എപ്പോൾ ഇടും ബ്രോ
പൊന്നേ പൊളിച്ചു.. സത്യത്തിൽ ഞാൻ കധയുടെ തലക്കെട്ട് മറന്നു പോയിരുന്നു…പിന്നെ തുറന്നു വായിച്ചപ്പോളാണ് ഞാൻ കാത്തിരുന്നു ലൗ സ്റ്റോറിയാണെന്നെ… ഗംഭീരമായിട്ടുണ്ട്.. അടുത്ത ഭാഗം പെട്ടെന്നു വേണം..
ഈ ഭാഗവും ഗംഭീരമായി. അടുത്ത പാർട്ട് വേഗം ഇടണേ.
നന്നായിട്ടുണ്ട് ബ്രോ, ഇപ്പോഴാ കഥ കണ്ടത്, പിന്നെ ഒന്നും നോക്കിയില്ല മുഴുവനും വായിച്ചു തീർത്തു. പിന്നെ ഇനിയും വൈകിപ്പിക്കരുത് അടുത്ത പാർട്ട്, പെട്ടെന്ന് പോസ്റ്റ് ചെയ്യുമെന്ന വിശ്വാസത്തോടെ…….
?സോൾമേറ്റ്?
സൂപ്പർ ബാക്കി പെട്ടെന്ന് പോരട്ടെ
Nyz story
അപാരമായ രചന വൈദഗ്ധ്യം , ആഴമുള്ള വാക്കുകൾ , യഥാർത്ഥത്തിൽ ഇത് ഇവിടെ എഴുതേണ്ട കഥയല്ല . ഇടം മാറിയെങ്കിലും നന്നായി… വായിക്കാൻ കഴിഞ്ഞത് ഭാഗ്യം
നന്നായി വേറെ ഒരു ലെവലാണ് താങ്കൾ
മുത്തേ അടുത്തത് കാത്തിരിക്കുവ.. ഇന്നാണ് ഞാൻ ഇത് വായിച്ചത് അതിനു ക്ഷമ ചോദിക്കുന്നു. ഒറ്റ ഇരിപ്പ് തന്നെ മുഴുവൻ വായിച്ചു നല്ല അവതരണം അടുത്തത് വേണ്ടി കാത്തിരിക്കുന്നു സഹോ
അടിപൊളി 3 പാർട്ടും നന്നായിട്ടുണ്ട്
കീപ് ഗോയിങ്
Waiting next part
3 pattum ippola theerthe
കൊള്ളാം.. ഓരോ പാർട്ടുകളും ഒന്നിനൊന്നു നന്നായിട്ടുണ്ട്
എന്റെ പൊന്നോ …അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് , പൊളി പൊളി