പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ] 457

വാ മോനെ പോകാം പോയിട്ട് വന്നിട്ട് വേണം കാപ്പി കുടിക്കാൻ…. താമസിച്ചാൽ വിശക്കും

ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു…. അധികം ദൂരമില്ല ….ക്ഷേത്രത്തിലെ പാട്ട് വീട്ടിൽ കേൾക്കാം…. ഞങ്ങൾ അമ്പലത്തിലെത്തുമ്പോൾ സാമാന്യം നല്ല പോലെ ആളുകൾ ഉണ്ടായിരുന്നു….. പരിചയമുള്ള ആരെയും പുറത്ത് കണ്ടില്ല… ആന്റി വഴിപാടുകൾ രസീത് ആക്കാൻ പോയി… ഞങ്ങളോട് പോയി തൊഴുതോളാൻ പറഞ്ഞു…. ഞങ്ങൾ പ്രദക്ഷിണ വഴിയിലൂടെ ഉപദേവതകളെ തൊഴാനായി നടന്നു… മനസ്സിൽ പാർവതീ പതിയുടെ ശ്ലോകങ്ങൾ തിരതല്ലി വന്നു… ഞാനതിൽ മുഴുകി ഏകാഗ്രമനസ്സോടെ നടന്നു…. പ്രാർത്ഥനകൾ എപ്പോഴും എനിക്കങ്ങിനെയാണ്… ചുറ്റുമുള്ളതെല്ലാം മറക്കും…. ഞാൻ ചുറ്റും തൊഴുത് കൊടിമരച്ചുവട്ടിൽ എത്തുമ്പോളാണ് കൂടെയുണ്ടായിരുന്നവരെ നോക്കിയത്… സുധയും ഒപ്പം സമപ്രായക്കാരിയായ ഒരാളും കൂടി സംസാരിച്ച് നടന്ന് വരുന്നുണ്ട്…. അത് പ്രിയയാണ്…. വല്യമ്മായിയുടെ ഷേപ്പ് ആയതിനാൽ തന്നെ തിരിച്ചറിയാൻ പാടില്ല…. പുറത്തിറങ്ങിയിട്ട് സംസാരിക്കാം എന്ന് കരുതി ഞാൻ അകത്ത് കയറിക്കോട്ടെ എന്ന് സുധയോട് ആംഗ്യത്തിലൂടെ ചോദിച്ചു…. അവൾ തലയാട്ടി… ഞാൻ ഷർട്ടഴിച്ച് നാലമ്പലത്തിലേക്ക് കയറി…. കൂവളത്തില ചൂടിയ ഭഗവാന്റെ രുപം വളരെ സുന്ദരമായിരുന്നു… പതിയെ മനസ്സിലേക്ക് ഭഗവത് ചിന്ത കടന്ന് വന്നു…. കണ്ണുകൾ അടഞ്ഞു… മനസ്സിലൂടെ ശ്രീനാരായണ ഗുരു രചിച്ച സദാശിവ ദർശനം ഒഴുകി വന്നു… അതിന്റെ ഈണത്തിൽ മുഴുകി ഞാൻ ലയിച്ച് നിന്നു …. കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ ഒരായിരം കണ്ണുകൾ എന്നിൽ തറഞ്ഞിരിക്കുന്നത് കണ്ടപ്പോളാണ് ഞാനുറക്കെയാണ് അത് ആലപിച്ചത് എന്ന് മനസ്സിലായത്… .സുധയും ദിവ്യയും പ്രിയയുമെല്ലാം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു…. ഞാൻ പെട്ടെന്നൊരു നേരിയ ചിരിയോടെ പ്രദക്ഷിണത്തിനായി നടന്നു….. തൊഴുത് വഴിപാടും വാങ്ങി പുറത്തിറങ്ങി …. മറ്റുള്ളവർക്കായി വെളിയിലെ ആല്മരച്ചോട്ടിലിരിക്കവേ ആണത് കണ്ടത്…

ചെറിയമ്മായിയുടെ ഒപ്പം അവൾ….. അതേ അതവൾ തന്നേ …. മയില്പീലിയുടെ നിറമുള്ള പട്ട് പാവാടായിട്ട് .. മുട്ടൊപ്പമുള്ള മുടിയുടെ തുമ്പ് കെട്ടിയിട്ട് …ഒരു കൈകൊണ്ട് പാവാടയുമൊതുക്കി നാലമ്പലത്തിൽ നിന്ന് പുറത്തേക്ക് വരുന്ന അവൾ…. കൈയിൽ ഇലച്ചീന്തിൽ പ്രസാദം…. പുറത്തിറങ്ങി അവൾ എന്റെ നേരെ നോക്കി…. അത്ഭുതത്തോടെ ആ കണ്ണുകൾ എന്നെ തുറിച്ച് നോക്കി….. എന്റെ സ്വപ്നത്തിലെ പെണ്ണ് … പക്ഷെ കുഞ്ഞമ്മായിയുടെ കൂടെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ….അത് അനുമോളാണ്…. എന്റെ കയ്യിൽ പിടിച്ച് നടന്ന കുറുമ്പുകാരി .. ഇപ്പോൾ പതിനാറിന്റെ നിറവിൽ…. എന്റെ ഉള്ളിൽ സന്തോഷമാണോ സങ്കടമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…. എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞ് നിന്ന ആ രൂപം ….

അവൾ എന്റെ നേരെ ചൂണ്ടി അമ്മായിയോട് എന്തോ പറഞ്ഞു…. ഏതോ പരിചയക്കാരിയോട് സംസാരിച്ച് നിന്ന അമ്മായി അവളോടെന്തോ പറഞ്ഞു…. അവൾ വീണ്ടും എന്റെ നേരെ നോക്കി…. ഞാൻ ചെറുതായ് ചിരിച്ചു… അവളിലും ചിരി വിരിഞ്ഞു…. ഉണ്ണിയേട്ടാ…. ദിവ്യ എന്നെ വിളിച്ചുകൊണ്ട് ഓടി വന്നു… അവൾ തിരിഞ്ഞ് ദിവ്യയെയും ഞെട്ടി എന്നെയും നോക്കി….. അപ്പോൾ അവളുടെ ചിരി മാഞ്ഞിരുന്നു… പിന്നെ തലകുനിച്ച് താഴേക്ക് നോക്കി…. പിന്നെ അമ്മായിയെ വിളിച്ച് കൊണ്ട് നടന്ന് പോയി…. ഇടക്ക് അവളൊന്ന് തിരിഞ്ഞ് നോക്കിയെങ്കിലും ആ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല…. ഒന്നെനിക്ക് മനസ്സിലായി….. എന്റെ സ്വപ്നം….. അനുമോളാണെന്നറിഞ്ഞ് എനിക്ക് ഇനിയും അങ്ങിനെ കാണാൻ പറ്റുമോ എന്നറിയില്ല…. അത് മറയുകയാണ്…. നേടുവാൻ വിഷമമുള്ള ഒരു പരീക്ഷയാണത് …… അത് വിജയിക്കാനായി എനിക്ക്

The Author

50 Comments

Add a Comment
  1. പൊന്നു.?

    നല്ല സൂപ്പർ എഴുത്ത്……..

    ????

  2. Hi Anil,
    It is a too long wait (as at date it is 15 days) for an interesting story.
    So request to reduce the interval between episodes.. Please

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാ?

  4. Bro പുതിയ പാർട്ട് എഴുതി കഴിഞ്ഞോ ??

    എത്ര വരെ എഴുതി ???

    Submit ചെയ്‌തോ ??

    എന്ന സുബ്മിറ്റ് ചെയ്യും ???

    എന്താ നേരം വായിക്കുന്നത് ??

  5. നല്ല കഥ. ഇനി എന്നാണ് അടുത്ത പാർട്ട്‌

  6. നല്ല ഫ്ലോ ഉണ്ട് കഥക്. ഒത്തിരി വൈകിക്കാതെ ബാക്കി കൊറേ കുടി പേജ് കുട്ടി എഴുതാൻ ശ്രമിക്കണം. ഒരു ആഗ്രഹം പറഞ്ഞു എന്നുമാത്രം. കാത്തിരിപ്പോടെ
    സ്വന്തം
    സഹോ

  7. നാടോടി

    അടുത്ത ഭാഗം എപ്പോൾ ഇടും ബ്രോ

  8. കക്ഷം കൊതിയൻ

    പൊന്നേ പൊളിച്ചു.. സത്യത്തിൽ ഞാൻ കധയുടെ തലക്കെട്ട് മറന്നു പോയിരുന്നു…പിന്നെ തുറന്നു വായിച്ചപ്പോളാണ് ഞാൻ കാത്തിരുന്നു ലൗ സ്റ്റോറിയാണെന്നെ… ഗംഭീരമായിട്ടുണ്ട്.. അടുത്ത ഭാഗം പെട്ടെന്നു വേണം..

  9. കുളൂസ് കുമാരൻ

    ഈ ഭാഗവും ഗംഭീരമായി. അടുത്ത പാർട്ട് വേഗം ഇടണേ.

  10. ?സോൾമേറ്റ്?

    നന്നായിട്ടുണ്ട് ബ്രോ, ഇപ്പോഴാ കഥ കണ്ടത്, പിന്നെ ഒന്നും നോക്കിയില്ല മുഴുവനും വായിച്ചു തീർത്തു. പിന്നെ ഇനിയും വൈകിപ്പിക്കരുത് അടുത്ത പാർട്ട്‌, പെട്ടെന്ന് പോസ്റ്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ…….

    ?സോൾമേറ്റ്?

  11. സൂപ്പർ ബാക്കി പെട്ടെന്ന് പോരട്ടെ

  12. നിഹാരസ്

    Nyz story

  13. അപാരമായ രചന വൈദഗ്ധ്യം , ആഴമുള്ള വാക്കുകൾ , യഥാർത്ഥത്തിൽ ഇത് ഇവിടെ എഴുതേണ്ട കഥയല്ല . ഇടം മാറിയെങ്കിലും നന്നായി… വായിക്കാൻ കഴിഞ്ഞത് ഭാഗ്യം

    1. കിഷോർ

      നന്നായി വേറെ ഒരു ലെവലാണ് താങ്കൾ

  14. മുത്തേ അടുത്തത് കാത്തിരിക്കുവ.. ഇന്നാണ് ഞാൻ ഇത് വായിച്ചത് അതിനു ക്ഷമ ചോദിക്കുന്നു. ഒറ്റ ഇരിപ്പ് തന്നെ മുഴുവൻ വായിച്ചു നല്ല അവതരണം അടുത്തത് വേണ്ടി കാത്തിരിക്കുന്നു സഹോ

  15. അടിപൊളി 3 പാർട്ടും നന്നായിട്ടുണ്ട്
    കീപ് ഗോയിങ്

  16. Waiting next part

    3 pattum ippola theerthe

  17. ആദിത്യൻ

    കൊള്ളാം.. ഓരോ പാർട്ടുകളും ഒന്നിനൊന്നു നന്നായിട്ടുണ്ട്

  18. എന്റെ പൊന്നോ …അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് , പൊളി പൊളി

Leave a Reply

Your email address will not be published. Required fields are marked *