ചുമര് വൃത്തിയായതും അനു ഒന്ന് കിതച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു.
“ഇനി മേലാൽ എന്റെ കയ്യിൽ നിന്ന് ജ്യൂസ് ചോദിച്ചു വരരുത്, കേട്ടല്ലോ?”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,
“പൈനാപ്പിൾ ലൈം വേണ്ട… പകരം ആ ഉരുണ്ട കണ്ണിലെ കുറച്ച് പുളി മതി, അതിന് നല്ല ടേസ്റ്റാ!”
അതുകേട്ടതും അവളുടെ മുഖം ഒന്ന് ചുവന്നു. ദേഷ്യം വന്നതാണോ അതോ നാണം വന്നതാണോ എന്ന് എനിക്ക് മനസ്സിലായില്ല. അവൾ വേഗം ബക്കറ്റും എടുത്ത് അടുക്കളയിലേക്ക് ഓടി.
സമയം പോയത് അറിയുന്നുണ്ടായില്ല..പുറത്തു ബിരിയാണി മണം മൂക്കിലേക്ക് അടിച്ചതോടെ എന്റെ വയറ്റിൽ ‘വിശപ്പിന്റെ വിപ്ലവം’ തന്നെ തുടങ്ങി.
പൈനാപ്പിൾ കറ കളഞ്ഞ ക്ഷീണം തീർക്കാൻ ഒരു വലിയ ലെഗ് പീസും നോക്കി ഞാൻ ബിരിയാണി ചെമ്പിന് അടുത്തേക്ക് നീങ്ങി.
അളിയൻ എനിക്കൊരു സ്പെഷ്യൽ പ്ലേറ്റ് തന്നെ തന്നു.
“കഴിക്ക് അളിയാ, നീ ഇന്ന് കുറെ കഷ്ടപ്പെട്ടതല്ലേ!”
അളിയന്റെ വാക്കുകളിൽ ഒരു വല്ലാത്ത ഗൂഢാർത്ഥം ഉണ്ടായിരുന്നു.
ഞാൻ ബിരിയാണി കഴിക്കാൻ ഇരുന്നതും, അതാ വരുന്നു അടുത്ത ബോംബ്!
അനു മെല്ലെ നടന്നു വന്ന് ടേബിളിന് മുന്നിലെ എന്റെ തൊട്ടടുത്ത കസേര വലിച്ചിട്ടു നേരെ എന്റെ അടുത്തു തന്നെ ഇരുന്നു. അവളുടെ മുഖത്ത് ഒരു വല്ലാത്ത നിഗൂഢമായ ചിരി ഉണ്ടായിരുന്നു.
“കൈകഴുകാതെ കഴിക്കാനിരുന്നത് കണ്ടില്ലേ.. ശെ….”
അവൾ എന്നെ നോക്കി വീണ്ടും ചൊറിയാൻ തുടങ്ങി..
“ഞാൻ കൈ കഴുകി ഇരുന്നതാണ്.. നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല..”
“അമൂമ്മേ.. നിങ്ങള് കണ്ടോ ഇവൻ കൈ കഴുകുന്നത്..”
“ഞാൻ കണ്ടില്ല മോളെ…”-അടുത്തിരുന്നു ഏതോ ഒരു അമ്മൂമ്മ ഉത്തരം കൊടുത്തു..
“ശെ.. ഇതെന്തോന്ന്..”
“പോയി കൈ കഴുകി ഇരുന്നോ..”
ഞാൻ വീണ്ടും കൈ കഴുകാൻ പോയി.. തിരിച്ചു വന്നിരുന്നു..
ആ അമ്മൂമ്മ ഇപ്പഴും എന്നെ നോക്കി ചിരിച്ചു ചിക്കൻ പീസ് കടിച്ചുവലിക്കുന്നുണ്ടായിരുന്നു…
”അടുത്തിരുന്നു കഴിക്കുന്നോ? സാരമില്ല, നമ്മുടെ ഡിസൈനർ അല്ലെ!”
എന്ന് അനു കൂടി പറഞ്ഞതോടെ എനിക്ക് ആകെ പന്തികേട് തോന്നി.അവൾ അടുത്തിരുന്നു കഴിക്കാൻ തുടങ്ങിയിരുന്നു..
ഞാൻ മെല്ലെ ബിരിയാണി കുഴയ്ക്കാൻ തുടങ്ങിയതും, അനു എന്റെ കാതിനടുത്ത് വന്ന് പതുക്കെ പറഞ്ഞു:
“കഴിച്ചോ… നന്നായി കഴിച്ചോ. പക്ഷേ ഇതിന് നിനക്കുള്ള പണി ഈ പ്ലേറ്റിന്റെ ഉള്ളിൽ തന്നെയുണ്ട്!”
എന്റെ ഉള്ളിൽ ഒരു തീപ്പൊരി പാഞ്ഞു.
ഇവളിനി ഇതിൽ പൈനാപ്പിൾ പിഴിഞ്ഞു ഒഴിച്ചോ? അതോ കല്ല് ഇട്ടോ? പേടിയോടെ ഞാൻ ഓരോ ഉരുളയും സൂക്ഷിച്ചു കഴിച്ചു.
പക്ഷേ സംഗതി ഉഷാർ! നല്ല നെയ്യ് ഒഴിച്ച ഒന്നാന്തരം ബിരിയാണി.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ കൈമുട്ടിൽ പതുക്കെ ഒന്ന് തട്ടി.
“ബിരിയാണി എങ്ങനെയുണ്ട്? കുറച്ചു കൂടി ചിക്കൻ വേണോ?”
എന്ന് ചോദിച്ചു കൊണ്ട് അവൾ ടേബിളിൽ നടുക്ക് കൊണ്ട് വച്ച ഒരു പാത്രം എടുത്തു എനിക്ക് വിളമ്പി.
ആ ഉരുണ്ട കണ്ണുകളിൽ അപ്പോൾ ദേഷ്യമല്ല, ഒരു വല്ലാത്ത കുസൃതിയായിരുന്നു.
പക്ഷേ ഞാൻ ഒരു വലിയ ഉരുള ബിരിയാണി വായിലേക്ക് വെച്ചതും സംഗതി പാളി!
ആ ബിരിയാണിയുടെ അടിയിൽ അവൾ പതുക്കെ ഒളിപ്പിച്ചു വെച്ച മൂന്നാല് പച്ചമുളക് എന്റെ പല്ലിനിടയിൽ പെട്ടു. കറ പറ യെന്നു കടിച്ചു!
എന്റെ കണ്ണ് തള്ളി, ചെവിയിലൂടെ പുക ഉയർന്നു.
മുഖം ആ ബ്രസീൽ മുറിയിലെ മഞ്ഞ ചുവരിനേക്കാൾ വലിയ മഞ്ഞയായി മാറി. എനിക്ക് വെള്ളം വേണം എന്ന് പറയാൻ പോലും പറ്റുന്നില്ല!
അനു പതുക്കെ എഴുന്നേറ്റ് ആ ടേബിളിന് നടുക്ക് വച്ചിരുന്ന പൈനാപ്പിൾ ലൈം ജ്യൂസിന്റെ ഗ്ലാസ് എന്റെ നേരെ നീട്ടി.
“എന്താടാ… എരിഞ്ഞോ? സാരമില്ല, ഈ പൈനാപ്പിൾ ലൈം കുടിക്ക്. എരിവ് മാറിക്കോളും!”
ഞാൻ അവളെയൊന്ന് രൂക്ഷമായി നോക്കി. അവൾ അടുത്തു വന്നു എന്റെ ചെവിയിൽ വീണ്ടും മന്ത്രിച്ചു:
“ഇത് നീ നേരത്തെ ആ ചുമരിൽ ഒഴുക്കിയ ജ്യൂസിന്റെ ബാക്കിയാ. ഇതിപ്പോ നിന്റെ വയറ്റിലേക്ക് തന്നെ പോകട്ടെ!”
ഞാൻ ആ ജ്യൂസ് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അവളുടെ ആ ഉരുണ്ട കണ്ണുകളിലേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു,
ഇവൾ എന്താ ഇങ്ങനെ.. എന്നെ മുന്നേ അറിയുന്നപോലെ ഉള്ള രീതിയിൽ ഉള്ള പ്രതികാരങ്ങൾ…!!
‘ഇവളെക്കൊണ്ട് ഞാൻ തോൽക്കില്ല… അടുത്ത പണി വരുന്നുണ്ട് മോളെ!’
പച്ചമുളകിന്റെ എരിവ് തലച്ചോറിലേക്ക് ഇരച്ചുകയറിയപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.
അനു അവിടെയിരുന്ന് ആസ്വദിച്ചു ചിരിക്കുകയാണ്.
“എങ്ങനെയുണ്ട്? ബിരിയാണി നല്ല സ്പൈസി ആണല്ലേ?”
അവൾ ചോദിച്ചു.
ഞാൻ മനസ്സിനെ നിയന്ത്രിച്ചു. മോനേ… ഇതിന് തിരിച്ചൊരു പണി കൊടുത്തില്ലെങ്കിൽ പിന്നെ നീ പച്ചവെള്ളം കുടിക്കില്ല! ഞാൻ പതുക്കെ എരിവ് അടക്കിപ്പിടിച്ച് ഒരു കള്ളച്ചിരി ചിരിച്ചു.
”അതൊന്നുമില്ല അനുവേ… എനിക്ക് എരിവ് ഭയങ്കര ഇഷ്ടമാ. പക്ഷേ ഈ ബിരിയാണിയിൽ ഒരു കുറവുണ്ട്. നല്ലോണം മധുരം കുറവാണോ എന്ന് ഒരു സംശയം.”
അവൾ നെറ്റി ചുളിച്ചു.
“ബിരിയാണിയിൽ എവിടെയാടാ മധുരം?”
”അതല്ല, ഈ സൈഡിൽ ഇരിക്കുന്ന പായസം കണ്ടോ? അത് അളിയൻ സ്പെഷ്യലായി ഉണ്ടാക്കിയതാ. പക്ഷേ അതിൽ പഞ്ചസാര ഇടാൻ മറന്നുപോയി എന്ന് തോന്നുന്നു. നീയൊന്ന് ടേസ്റ്റ് ചെയ്തു നോക്കിയേ…”
ഞാൻ എന്റെ അടുത്തുള്ള ചെറിയ ഗ്ലാസ്സിലെ പായസം പാത്രം അവളുടെ നേരെ നീക്കി.
അനുവിന് പാചകത്തിന്റെ കാര്യത്തിൽ വലിയ അഹങ്കാരമാണ്. അളിയൻ ഉണ്ടാക്കിയതിൽ കുറ്റം കേട്ടപ്പോൾ അവൾക്ക് സഹിച്ചില്ല.
അവൾ വേഗം ഒരു സ്പൂൺ എടുത്ത് ആ പായസം ഒരു വലിയ വായ കുടിച്ചു.
”അയ്യോ… തൂ…!!!”
അടുത്ത നിമിഷം അവൾ അത് പുറത്തേക്ക് തുപ്പി.
പായസത്തിന് പകരം അവളുടെ വായിൽ പോയത് ഞാൻ ആരും കാണാതെ ബിരിയാണിയിലെ ‘ഉപ്പും’ അല്പം ‘അച്ചാറും ‘ മിക്സ് ചെയ്ത ഒരു സ്പെഷ്യൽ മിശ്രിതമായിരുന്നു!
പായസത്തിന്റെ അതേ നിറമുള്ളതുകൊണ്ട് അവൾക്ക് തിരിച്ചറിയാൻ പറ്റിയില്ല.
”എടാ ദുഷ്ടാ… നീ ഇതിൽ എന്താ കലക്കിയത്?”
അവൾ കണ്ണുതള്ളി എന്നെ നോക്കി.
ഞാൻ പതുക്കെ ചായ കുടിക്കുന്ന സ്റ്റൈലിൽ ഇരുന്നു.
“പായസത്തിൽ കുറച്ചു ‘പുളി’ വേണമെന്ന് തോന്നിയപ്പോൾ ഞാൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തതാ. എങ്ങനെയുണ്ട്? നമ്മുടെ പൈനാപ്പിൾ ലൈം പോലെ തന്നെ സൂപ്പർ അല്ലെ?”
അവൾക്ക് ദേഷ്യം കൊണ്ട് വിക്കി.
ചുറ്റുമുള്ളവർ നോക്കുന്നത് കൊണ്ട് ശബ്ദമുണ്ടാക്കാനും പറ്റുന്നില്ല. അവൾ വേഗം വെള്ളം കുടിക്കാൻ ഗ്ലാസ് എടുത്തു. പക്ഷേ ഞാൻ അതിനു മുൻപേ ആ ഗ്ലാസ് കയ്യിലെടുത്തു മാറ്റി വെച്ചു.
”വെള്ളം കുടിക്കണ്ട അനുവേ… ആ മഞ്ഞ ചുവരിലേക്ക് ഒന്ന് നോക്കിയേ, അപ്പോൾ ആ പുളിപ്പ് താനേ മാറിക്കോളും!”
അവൾ പല്ലിറുമ്മിക്കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി വന്നു.
അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഇപ്പോൾ ശരിക്കും തീയുണ്ടായിരുന്നു. പക്ഷേ ആ തീയിനിടയിലും ഒരു ചെറിയ ചിരി ഒളിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു.
”നീ തീർന്നു… നീ ഇന്ന് ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല!”
അവൾ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.
ഞാൻ ചിരിച്ചുകൊണ്ട് തിരിച്ചു പറഞ്ഞു:
“പുറത്തിറങ്ങണ്ടല്ലോ… ഈ ബ്രസീൽ റൂമിൽ ഞാൻ അങ്ങ് കൂടിക്കോളാം. നീ വേണമെങ്കിൽ ഒപ്പം ജ്യൂസുമായി വന്നാൽ മതി!”
അനുവിന്റെ മുഖം വീണ്ടും ചുവന്നു. ഇത്തവണ അത് എരിവ് കൊണ്ടല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
പായസത്തിൽ ‘പുളി’ കലക്കിയ പണി കൊടുത്തതിന് ശേഷം അവൾ എന്നെ കടിച്ചു കീറുമെന്ന് കരുതിയ എനിക്ക് തെറ്റി.
അവൾ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകുമെന്നാണ് ഞാൻ കരുതിയത്, പക്ഷേ അവൾ അവിടെത്തന്നെ ഇരുന്നു. ഇടയ്ക്ക് എന്നെ നോക്കി ആ ഉരുണ്ട കണ്ണുകൾ ഒന്ന് മിഴിപ്പിക്കും, പിന്നെ ചുണ്ടിലൊരു കള്ളച്ചിരി.
ഞാൻ പതുക്കെ ബിരിയാണി കഴിക്കുന്നതിനിടയിൽ ആകെ വണ്ടർ അടിച്ചു പോയി.
ഇവളിതെന്താ ഇത്ര അടുപ്പം?
സത്യം പറഞ്ഞാൽ, ഇന്ന് ഈ വീട്ടിൽ വന്നത് മുതൽ തുടങ്ങിയതാ. ആദ്യത്തെ ആ പൈനാപ്പിൾ ലൈം ചോദ്യം മുതൽ, അടുക്കളയിലെ ആ വെള്ളം തെറിപ്പിക്കലും, ചുമര് തുടപ്പിക്കലും, ഇപ്പോൾ ഈ ബിരിയാണിയിലെ പച്ചമുളക് പണി വരെ!
സാധാരണ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഒന്നുകിൽ മിണ്ടില്ല, അല്ലെങ്കിൽ പരാതി പറയും. ഇതിപ്പോ ഇവൾ എന്റെ കൂടെ ഇരുന്നു ‘തമ്മിൽ തല്ലി’ ആഘോഷിക്കുകയാണ്.
ഒരു നിമിഷം ഞാൻ ഗൗരവത്തിൽ ചിന്തിച്ചു.
പെട്ടെന്ന് അനു എന്റെ അടുത്തേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. അവളുടെ കയ്യിലിരുന്ന ഫോണിൽ ഒരു ഫോട്ടോ കാണിച്ചു തന്നു.
”ഇത് കണ്ടോ…?”
ഞാൻ നോക്കിയപ്പോൾ ഞെട്ടിപ്പോയി! പണ്ട് എപ്പോഴോ ചേച്ചിയുടെ കൂടെ നിൽക്കുന്ന എന്റെ ഒരു പഴയ ഫോട്ടോ. അതിൽ ഞാൻ നല്ല ഒന്നാന്തരം ‘കോമഡി’ ലുക്കിലാണ്.
”ഈ ഫോട്ടോ കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ, ഈ കഥാപാത്രത്തിനെ ഒന്ന് കിട്ടിയെങ്കിൽ നന്നായി കളിയാക്കാം മായിരുന്നു എന്ന്. പക്ഷേ നേരിട്ട് കണ്ടപ്പോൾ ഫോട്ടോയേക്കാൾ വലിയ കോമഡിയാണല്ലോ താൻ!”
അവൾ ചിരിച്ചുകൊണ്ട് ആ ഫോട്ടോ ഫോണിൽ നിന്ന് മായ്ച്ചു കളയുന്നത് പോലെ കാണിച്ചു. എന്നിട്ട് എന്നെ നോക്കി കണ്ണ് ചിമ്മി.
എന്റെ വണ്ടർ അടി പിന്നെയും കൂടി. അളിയന്റെ പഴയ ആൽബത്തിൽ എന്നെ തപ്പിപ്പിടിച്ചു നോക്കിയെന്നുണ്ടെങ്കിൽ സംഗതിയിൽ എന്തോ ‘കെമിസ്ട്രി’ ഒളിഞ്ഞിരിപ്പുണ്ട്.
ഇവളുടെ ഈ തല്ലും കുസൃതിയുമൊക്കെ ഒരു പ്രത്യേകതരം സ്നേഹപ്രകടനം ആണോ?
പൈനാപ്പിളിന്റെ പുറംഭാഗം മുള്ള് നിറഞ്ഞതാണെങ്കിലും അകത്ത് നല്ല മധുരമാണെന്ന് പറയുന്നത് ഇവളെ ഉദ്ദേശിച്ചാണോ?
ഞാൻ ആലോചിച്ചു നിൽക്കുന്നത് കണ്ട് അവൾ മെല്ലെ ചോദിച്ചു:
“എന്താ… ആകെ വണ്ടർ അടിച്ചോ? സിലിംഗ് നോക്കി നിൽക്കുന്നത് പോലെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കണ്ട. കഴിച്ച് എഴുന്നേൽക്കാൻ നോക്ക്!”
അവളുടെ ആ വിളിയിൽ ഒരു വല്ലാത്ത അധികാരമുണ്ടായിരുന്നു. ഞാൻ വിചാരിച്ചതിനേക്കാൾ വലിയൊരു ‘ഡിസൈൻ’ ആയിട്ടാണ് അനു എന്റെ ജീവിതത്തിലേക്ക് കയറി വരാൻ പോകുന്നത് എന്ന് എനിക്ക് അന്നേരം തോന്നിത്തുടങ്ങി.
ബിരിയാണി കഴിച്ചു കൈ കഴുകി, എല്ലാവരോടും യാത്ര പറയാൻ നിൽക്കുമ്പോഴാണ് ചേച്ചി എന്റെ അടുത്തു വരുന്നത്.
അളിയന്റെ പുതിയ വീടിന്റെ വിശേഷങ്ങളും സിലിംഗും ഒക്കെ പറഞ്ഞു കഴിഞ്ഞു ചേച്ചി പതിയെ എന്റെ ചെവിയിൽ ചോദിച്ചു:
”നീ അവളെ തിരിച്ചറിഞ്ഞോടാ?”
”ആരെ? ആ പൈനാപ്പിൾ റാണിയെയോ?”
ഞാൻ അനുവിനെ നോക്കി ചോദിച്ചു. അവൾ ദൂരെ നിന്ന് എന്നെ നോക്കി ആ പഴയ കള്ളച്ചിരി ചിരിക്കുന്നുണ്ട്.
”അല്ലടാ… അവൾ നിന്റെ കൂടെ നാലാം ക്ലാസ്സിൽ പഠിച്ചതാ! പതിനാറ് വർഷം മുൻപ്.
നീ അന്ന് ക്ലാസ്സിലെ വലിയ തല്ലുകൊള്ളി ആയിരുന്നില്ലേ? അതേപോലെ നിന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ല് വാങ്ങിയിട്ടുള്ള ആളാ അനു.”
ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ശരിക്കും സ്റ്റക്കായിപ്പോയി!
16 വർഷം മുൻപ്… നാലാം ക്ലാസ്സ്… ആ പഴയ ഓർമ്മകൾ ഒരു സിനിമ പോലെ എന്റെ കണ്ണിലൂടെ മിന്നി മറഞ്ഞു.
അന്ന് ക്ലാസ്സിൽ എന്റെ ബെഞ്ചിന്റെ തൊട്ടു പുറകിലിരുന്നിരുന്ന, വലിയ കണ്ണുകളുള്ള, എപ്പോഴും എന്നോട് വഴക്കിട്ടിരുന്ന ആ കുസൃതിക്കാരി കുട്ടിയാണോ ഇത്?!!
സത്യം പറഞ്ഞാൽ എനിക്ക് ആകെ ഞെട്ടലായിരുന്നു. ആ പഴയ നീളൻ പാവാടക്കാരി കുട്ടി ഇത്രയും വലിയ ‘ബോംബ്’ ആയി മാറിയോ?!!
അന്ന് ഞാൻ അവളുടെ പെൻസിൽ ഒടിക്കുകയും ബാഗിൽ പല്ലിയെ ഇടുകയും ഒക്കെ ചെയ്യുമായിരുന്നു.
അതിനൊക്കെയുള്ള പകയാണോ അവൾ ഇന്ന് ഈ പൈനാപ്പിൾ ലൈമിലൂടെയും പച്ചമുളകിലൂടെയും തീർത്തത്?
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അപ്പോൾ അവൾ നടന്നു എന്റെ അടുത്തേക്ക് വന്നു.
”എന്താ… ചേച്ചി ഒക്കെ പറഞ്ഞു തന്നോ?”
അവൾ ചോദിച്ചു.
ഞാൻ ഒന്ന് വിക്കി,
“നീ… നീ ആ പഴയ അനുരാധയാണോ? മുടി രണ്ട് വശത്തും കെട്ടി നടന്നിരുന്ന ആ കാന്താരി?”
അവൾ ഉറക്കെ ചിരിച്ചു.
“അന്ന് എന്റെ പെൻസിൽ ഒടിച്ചതിന് നീ ഒരുപാട് അനുഭവിക്കാനുണ്ട്. ഇന്നത്തെ പൈനാപ്പിൾ ലൈം ഒരു തുടക്കം മാത്രമാണ്! പഴയ കണക്കുകൾ ഇനിയും ബാക്കിയുണ്ട് മോനേ…”
അളിയൻ അപ്പോഴേക്കും അങ്ങോട്ട് വന്നു.
“എന്താടാ… പഴയ ക്ലാസ്സ്മേറ്റിനെ കണ്ടപ്പോൾ ആകെ അന്തിച്ചു പോയോ? ഇനി മുതൽ ഇവൾ ഇടയ്ക്കിടെ നിന്റെ വീട്ടിലേക്കും വരും. അപ്പൊ തീർക്കാം ബാക്കി കണക്കുകൾ!”
യാത്ര പറഞ്ഞു കാറിലേക്ക് കയറുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. സിലിംഗിലെ ഡിസൈൻ മോശമാണെന്ന് കരുതിയ എനിക്ക് തെറ്റി.
ഈ വീട്ടിലേക്ക് വന്നത് വഴി ജീവിതത്തിലെ ഏറ്റവും വലിയ ‘ഡിസൈൻ’ ആണ് എനിക്ക് കിട്ടിയത്. കാർ നീങ്ങുമ്പോൾ കണ്ണാടിയിലൂടെ ഞാൻ നോക്കി… അവൾ ആ ഉരുണ്ട കണ്ണുകൾ കൊണ്ട് എന്നെ നോക്കി കൈവീശുന്നു.
പതിനാലാം ക്ലാസ്സിലെ ആ പഴയ ശത്രുത ഇപ്പോൾ ഒരു ‘പൈനാപ്പിൾ ലൈം’ പോലെ മധുരവും പുളിയും നിറഞ്ഞ പുതിയൊരു ബന്ധമായി മാറുന്നത് ഞാൻ അറിഞ്ഞു.
ബാംഗ്ലൂരിലേക്ക് തിരികെ പോകേണ്ട തിരക്കുള്ളതുകൊണ്ട് ഉച്ചക്ക് തന്നെ സ്ഥലം വിടാം എന്ന് ഞാൻ ഉറപ്പിച്ചു. ബാഗും എടുത്ത് ഇറങ്ങിയപ്പോഴാണ് ചേച്ചി ആ ‘ആറ്റം ബോംബ്’ എറിഞ്ഞത്.
”അപ്പു.. ഇവളെയും ഒന്ന് ഡ്രോപ്പ് ചെയ്യ്.ബാംഗ്ളൂറിലേക്ക് തന്നെയാ ഇവളും.. അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാ…”
സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി! ഈ ‘ഉണ്ടക്കണ്ണി’യെയും കൊണ്ട് ഡ്രൈവ് ചെയ്യുക എന്ന് പറഞ്ഞാൽ വനവാസത്തിന് പോകുന്ന അവസ്ഥയാകും എന്ന് എന്റെ മനസ്സ് പറഞ്ഞു. പക്ഷേ നോക്കിയപ്പോൾ ദാ വരുന്നു നമ്മുടെ നായിക!
ആ റഫ് ലുക്ക് ഒക്കെ മാറി, നല്ലൊരു നീല ധാവണി ഒക്കെ ഉടുത്ത്, മുടിയിൽ ഒരു തുണ്ട് മുല്ലപ്പൂവും വെച്ച് അതീവ സുന്ദരിയായിട്ടാണ് വരവ്.
പക്ഷേ ആ കണ്ണുകളിലെ കള്ളലക്ഷണം മാത്രം മാറിയിട്ടില്ല.
എന്റെ കാറിന്റെ അടുത്തെത്തിയതും ചോദിക്കാനും പറയാനും നിൽക്കാതെ അവൾ മുൻസീറ്റിലെ ഡോർ അങ്ങ് തുറന്നു.
ഒരു വല്ലാത്ത അവകാശത്തോടെ അവൾ സീറ്റിലേക്ക് അങ്ങ് ഇരുന്നു. സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടു കഴിഞ്ഞു എന്റെ നേരെ നോക്കി ആ പഴയ കള്ളച്ചിരി ചിരിച്ചു.
”എന്താടാ നോക്കി നിൽക്കുന്നത്? വണ്ടി എടുക്ക്… ബാംഗ്ലൂർ വരെ പോകാനുള്ളതല്ലേ, നമുക്ക് പഴയ കണക്കുകളൊക്കെ സംസാരിച്ചു തീർക്കാം!”
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. കാറിനുള്ളിൽ ഇപ്പോൾ പൈനാപ്പിളിന്റെയും മുല്ലപ്പൂവിന്റെയും മണം ഇടകലർന്നു നിൽക്കുന്നു. ഞാൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു.
”നീ എന്തിനാ ഈ ഡ്രസ്സ് ഇട്ടേ? കാറിൽ ഇരിക്കാൻ ഇതാണോ സൗകര്യം?”
ഞാൻ വെറുതെ ഒന്ന് ചൊറിഞ്ഞു.
അവൾ പതുക്കെ തല ചരിച്ചു എന്നെ നോക്കി.
“ഇത് നിനക്ക് വേണ്ടിയാണെന്ന് വിചാരിച്ചോ? അല്ല മോനേ… പോകുന്ന വഴിയിൽ എന്റെ പഴയൊരു ‘ക്രഷ്’ ഉണ്ട്, അവനെ ഒന്ന് കാണണം. അവൻ നിന്നെപ്പോലെ കോമഡി പീസ് ഒന്നുമല്ല, നല്ല ഹാൻഡ്‌സം ആണ്!”
അതുകേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു ചെറിയ കൊളുത്തി വലി.
ഇവൾ മനപ്പൂർവ്വം പറയുന്നതാണോ അതോ സത്യമാണോ?
ഞാൻ പതുക്കെ മിററിലൂടെ അവളെ നോക്കി. അവൾ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി പാട്ടു മൂളുന്നു.
”എന്താ… പുകയുന്നുണ്ടോ?”
അവൾ എന്നെ നോക്കാതെ തന്നെ ചോദിച്ചു.
പതിനാറ് വർഷം മുൻപുള്ള ആ പഴയ നാലാം ക്ലാസ്സുകാരി കാന്താരി ഇപ്പോൾ എന്റെ കാറിൽ ഇരുന്നു എന്നെ വട്ടം കറക്കുകയാണ്.
ബാംഗ്ലൂർ വരെയുള്ള യാത്ര അത്ര സുഖകരമാകില്ല എന്ന് എനിക്ക് ഉറപ്പായി.
”നമുക്ക് വഴിയിൽ എവിടെയെങ്കിലും നിർത്തി ഒരു പൈനാപ്പിൾ ലൈം കുടിച്ചാലോ?”
അവൾ ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു.
“ഇത്തവണ മധുരം ഞാൻ ഇടാം… പുളി നീ എടുത്തോ!”
അവൾ ഉറക്കെ ചിരിച്ചു. ആ ചിരി കേട്ടപ്പോൾ എനിക്ക് തോന്നി, ഈ യാത്ര അങ്ങ് അവസാനിക്കാതിരുന്നെങ്കിൽ എന്ന്….
ബാംഗ്ലൂറിലേക്ക് പോകുന്ന ഹൈവേയിലൂടെ എന്റെ ബ്ലാക്ക് ഹോണ്ട അമേസ് കുതിച്ചു പായുകയാണ്. പത്ത് ലക്ഷം രൂപ കഷ്ടപ്പെട്ട് ഉണ്ടാക്കി വാങ്ങിയതാണ്.
എന്റെ പ്രാണനാണ് ഈ വണ്ടി. പക്ഷേ തൊട്ടടുത്തിരിക്കുന്ന ‘പൈനാപ്പിൾ റാണി’ക്ക് അത് അത്ര പിടിച്ച മട്ടില്ല.
അവൾ വണ്ടിയുടെ ഡാഷ്‌ബോർഡിലും സീറ്റിലും ഒക്കെ ഒന്ന് തൊട്ടു നോക്കിയിട്ട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഒരു പുച്ഛം പാസാക്കി.
”എന്ത് കാറാടാ ഇത്? ഒരുമാതിരി ആണും പെണ്ണും കെട്ട ലുക്ക്!”
എന്റെ കൺട്രോൾ പോയി.
“എന്ത്…?”
അവൾ വിടുമെന്ന് തോന്നുന്നില്ല.
“അല്ലെങ്കിൽ പിന്നെന്താ? ഒരു സെഡാൻ എന്ന് പറയാൻ പറ്റില്ല, ഹാച്ച്ബാക്ക് എന്നും പറയാൻ പറ്റില്ല. ഇതിനിടയിൽ കിടക്കുന്ന ഈ സാധനത്തിന് നീ എന്തിനാ പത്ത് ലക്ഷം കളഞ്ഞത്? പോരാത്തതിന് ഈ കറുത്ത കളറും… ഒരു ഭംഗിയുമില്ല!”
എന്റെ ഉള്ളിൽ അപ്പോൾ ദേഷ്യം തിളച്ചു മറിയുകയായിരുന്നു.
പത്ത് ലക്ഷം മുടക്കി ഞാൻ പൊന്നുപോലെ നോക്കുന്ന കാറിനെ പറ്റിയാണ് ഇവൾ ഈ ‘ആണും പെണ്ണും കെട്ട ലുക്ക്’ എന്ന് പറയുന്നത്!
സത്യം പറഞ്ഞാൽ എനിക്ക് അപ്പോൾ തോന്നിയത് ‘മങ്കാത്ത’ സിനിമയിൽ തല അജിത് മറ്റവനെ കാറിൽ നിന്ന് ചവിട്ടി പുറത്തേക്ക് ഇടുന്ന ഒരു സീൻ ഉണ്ടല്ലോ,
അതേപോലെ ഡോർ തുറന്ന് ഇവളെ അങ്ങ് ഹൈവേയിലേക്ക് എറിയാനാണ്!
”ആണും പെണ്ണും കെട്ടത് നിന്റെ മീശയില്ലാത്ത തന്ത ആണെടി…”
എന്ന് ഉറക്കെ വിളിച്ചു പറയാൻ നാവിലെത്തിയതാ.
പക്ഷേ പഴയ 4-ാം ക്ലാസ്സിലെ ആ പെൻസിൽ ഒടിക്കൽ കേസും ചേച്ചിയുടെ ശുപാർശയും ഓർത്തു ഞാൻ കഷ്ടപ്പെട്ട് അത് വിഴുങ്ങി.
ഞാൻ സ്റ്റിയറിംഗിൽ മുറുക്കിപ്പിടിച്ചു കൊണ്ട് പല്ലിറുമ്മി ചോദിച്ചു,
“പിന്നെ നിനക്ക് ഏതാ ഇഷ്ടം? ആ പഴയ മഞ്ഞ ചുമരിന്റെ കളറുള്ള വണ്ടി വല്ലതും വേണോ?”
അവൾ ചിരിച്ചു.
“എന്റെ ടേസ്റ്റ് നീ അറിയാനിരിക്കുന്നതേയുള്ളൂ അപ്പു. വണ്ടി ഓടിക്കാൻ നോക്ക്. അല്ലാതെ എന്റെ കാറിലേക്ക് നോക്കി ഇരിക്കാതെ!”
അവളുടെ ആ ഇരുത്തം കണ്ടാൽ തോന്നും അവളാണ് ഈ വണ്ടിയുടെ ഉടമസ്ഥയെന്ന്.
പത്ത് ലക്ഷം പോയത് എനിക്ക്, വണ്ടിക്ക് കുറ്റം പറയുന്നത് അവൾ!
പക്ഷേ അവൾ അപ്പോഴും എന്നെ നോക്കി കണ്ണ് ചിമ്മുകയായിരുന്നു.
ഹൈവേയിലൂടെ കാർ പറക്കുകയാണ്.
പക്ഷേ എന്റെ ഉള്ളിലെ ചൂട് എൻജിൻ ചൂടിനേക്കാൾ അധികമായിരുന്നു. ‘ആണും പെണ്ണും കെട്ട ലുക്ക്’ എന്ന പ്രയോഗം ഏതായാലും എന്റെ നെഞ്ചിൽ തറച്ചു.
ഞാൻ ഗൗരവത്തിൽ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ആവേശം കൂടി. അവൾ സീറ്റിൽ ഒന്ന് കൂടി സുഖമായി ഇരുന്നിട്ട് അടുത്ത ബോംബ് ഇട്ടു.
”അല്ല അപ്പൂ, ഈ വണ്ടിയുടെ എസിക്ക് എന്താ ഒരു തണുപ്പില്ലാത്തത്?
നിന്റെ ഈ കറുത്ത വണ്ടി വെയിൽ മൊത്തം വലിച്ചെടുക്കുന്നത് കൊണ്ടാണോ അതോ ഇതിന്റെ കപ്പാസിറ്റി ഇത്രയേ ഉള്ളോ?
എന്റെ വീട്ടിലെ ഫ്രിഡ്ജിന് ഇതിനേക്കാൾ തണുപ്പുണ്ട്!”
ഞാൻ പല്ലിറുമ്മി.
“എടി, ഇത് ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആണ്. ഇതിൽ കൂടുതൽ തണുപ്പിച്ചാൽ നീ ഐസ് ആയിപ്പോകും.”
അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.
“ഐസ് ആയാലും കുഴപ്പമില്ല, ഈ വണ്ടിക്കുള്ളിലെ ഒരുമാതിരി ‘പഴയ പ്ലാസ്റ്റിക്’ മണം അങ്ങോട്ട് മാറിക്കിട്ടുമല്ലോ. നീ ഇതിൽ വല്ല ചീഞ്ഞ പൈനാപ്പിളും ഇട്ടു വെച്ചിട്ടുണ്ടോ?”
എനിക്ക് വണ്ടി എവിടെയെങ്കിലും ഇടിപ്പിക്കാൻ തോന്നി.
“നിനക്ക് മണം കൂടുതൽ ആണെങ്കിൽ ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്. എന്നിട്ട് ആ കാറ്റും കൊണ്ട് അവിടെ ഇരുന്നോ!”
അവൾ ചിരിച്ചു.
“അയ്യോ… ദേഷ്യം വന്നോ? ഈ വണ്ടിക്ക് സ്പീഡും കുറവാണല്ലോ. നമ്മൾ ബാംഗ്ലൂർ എത്തുമ്പോഴേക്കും അടുത്ത പാലുകാച്ചൽ ചടങ്ങ് വരും. ഒന്ന് അമർത്തി ചവിട്ടടാ ഡിസൈനർ അളിയാ…”
എന്റെ അമേസിനെ അവൾ ഒരു പഴയ പോത്തു വണ്ടിയോട് ഉപമിക്കുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ ഗിയർ മാറ്റി ആഞ്ഞു ചവിട്ടി. വണ്ടി 100 കടന്നു.
”ഓ… 100 എത്തിയപ്പോൾ തന്നെ വണ്ടി ഇങ്ങനെ വിറയ്ക്കുന്നത് കണ്ടോ? ഇതാണോ നിന്റെ പത്ത് ലക്ഷത്തിന്റെ അഹങ്കാരം? ഇതിനേക്കാൾ സ്പീഡിൽ എന്റെ പഴയ സ്കൂട്ടി പോകും!”
സത്യം പറഞ്ഞാൽ എനിക്ക് വണ്ടി നിർത്തി ഇറങ്ങി ഓടാൻ തോന്നി. 16 വർഷം മുൻപ് ഇവളുടെ പെൻസിൽ ഒടിച്ചതിന് അവൾ ഇന്ന് എന്റെ സമാധാനത്തിന്റെ ‘ടയർ’ അങ്ങ് പഞ്ചറാക്കുകയാണ്.
”നിനക്ക് വണ്ടിയെ പറ്റി വല്ലതും അറിയാമോടി ഉണ്ടക്കണ്ണീ?”
ഞാൻ അറിയാതെ വിളിച്ചു പോയി.
അതുകേട്ടതും അവൾ ഒന്ന് നിശബ്ദയായി. ഞാൻ വിജയിച്ചു എന്ന് കരുതിയതും അവൾ പതിയെ എന്റെ അടുത്തേക്ക് ചാഞ്ഞു.
ഉണ്ടക്കണ്ണിയെന്നോ? അന്ന് ക്ലാസ്സിൽ നീ എന്റെ പുറകെ നടന്നത് ഈ ഉണ്ടക്കണ്ണി കാണാൻ വേണ്ടിയിട്ടായിരുന്നല്ലോ അപ്പൂ… അതൊക്കെ മറന്നോ?”
അവളുടെ ആ ചോദ്യവും പെട്ടെന്നുള്ള ആ മാറ്റവും എന്നെ ഒന്ന് തണുപ്പിച്ചു. പക്ഷേ അടുത്ത സെക്കൻഡിൽ അവൾ വീണ്ടും തുടങ്ങി,
“എങ്കിലും ഈ വണ്ടിയുടെ ഗിയർ ലിവർ കണ്ടിട്ട് എനിക്ക് ഒരുമാതിരി…”
ബാക്കി കേൾക്കാൻ കാത്തു നിൽക്കാതെ ഞാൻ റേഡിയോ ഓൺ ചെയ്തു. വോളിയം കൂട്ടി. ഇവളോട് സംസാരിച്ചാൽ ഞാൻ വണ്ടി തോട്ടിൽ ഇറക്കും എന്ന് എനിക്ക് ഉറപ്പായി!
റേഡിയോയിലെ പാട്ടിന്റെ താളം പിടിച്ചാണോ അതോ വണ്ടിയുടെ ആ സ്മൂത്തായിട്ടുള്ള ഒഴുക്ക് കൊണ്ടാണോ എന്നറിയില്ല, കുറച്ചു കഴിഞ്ഞപ്പോൾ ആ ‘ചൊറിയൻ വർത്തമാനങ്ങൾ’ ഒക്കെ ഒന്ന് നിന്നു.
വശങ്ങളിലേക്ക് നോക്കിയപ്പോൾ കണ്ടു, നമ്മുടെ പൈനാപ്പിൾ റാണി പതുക്കെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുന്നു.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ അവൾ നല്ല ഉറക്കമായി.
ഞാൻ വണ്ടിയുടെ സ്പീഡ് പതുക്കെ ഒന്ന് കുറച്ചു.മെല്ലെ അവളെ ഒന്ന് നോക്കി.
”എന്തൊരു ഐശ്വര്യം!”
ഞാൻ മനസ്സിൽ പറഞ്ഞു.
നേരത്തെ വായ തുറന്നപ്പോൾ തമിഴ് സിനിമയിലെ വില്ലത്തിയെപ്പോലെ ആയിരുന്ന പെണ്ണാണോ ഇത്? ഉറക്കത്തിൽ അവൾ എത്ര ശാന്തയാണ്.
ആ ഉരുണ്ട കണ്ണുകൾ അടഞ്ഞു കിടക്കുന്നു,
കാറ്റിൽ പറക്കുന്ന മുടിയിഴകൾ അവളുടെ മുഖത്ത് വന്നു തട്ടുന്നുണ്ട്. ശരിക്കും ഒരു കൊച്ചു കുട്ടിയെപ്പോലെ തോന്നി.
16 വർഷം മുൻപ് നാലാം ക്ലാസ്സിലെ ആ ബെഞ്ചിൽ ഇരുന്നിരുന്ന അതേ നിഷ്കളങ്കത അവളുടെ മുഖത്ത് ഇപ്പോൾ തിളങ്ങുന്നുണ്ട്.
വായ തുറന്നാൽ പടക്കം പൊട്ടിക്കുന്നത് പോലെ സംസാരിക്കുമെങ്കിലും, ഉറങ്ങുമ്പോൾ ഇവൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്.
എന്റെ ‘ആണും പെണ്ണും കെട്ട’ ഹോണ്ട അമേസിനുള്ളിൽ ഇപ്പോൾ ഒരു മാലാഖ ഇരിക്കുന്ന പ്രതീതി. പത്ത് ലക്ഷം രൂപയുടെ വണ്ടിക്ക് ഇത്രയും ലുക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയത് ഇപ്പോഴാണ്!
ഞാൻ അറിയാതെ ഒന്ന് ചിരിച്ചു പോയി.
“ഉറങ്ങിയാൽ ഇത്രയും ഐശ്വര്യമുള്ള നീ എന്തിനാണെടീ വായ തുറക്കുമ്പോൾ ഇത്രയും കയ്പ്പ്?”
എന്ന് ഞാൻ പതുക്കെ മന്ത്രിച്ചു.
അവളുടെ തല പതുക്കെ എന്റെ തോളിലേക്ക് ഒന്ന് ചരിഞ്ഞു വീഴാൻ നോക്കി.
ഞാൻ വണ്ടി വല്ലാതെ വെട്ടിക്കാതെ വളരെ സൂക്ഷിച്ചു മുന്നോട്ട് എടുത്തു. ഈ ഉറക്കം ബാംഗ്ലൂർ എത്തുന്നതുവരെ നീണ്ടു നിൽക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി.
കാരണം, അവൾ ഉണർന്നാൽ പിന്നെ എന്റെ വണ്ടിയും എന്റെ സമാധാനവും കട്ടപ്പൊകയാകും!
അവളുടെ ആ ഉറക്കത്തിലുള്ള മുഖം നോക്കി ഇരിക്കെ, പണ്ട് നാലാം ക്ലാസ്സിൽ വെച്ച് അവൾക്ക് കൊടുക്കാൻ വെച്ചിരുന്ന ആ ‘പ്രേമലേഖനം’ എന്റെ ഓർമ്മയിലേക്ക് വന്നു.
അന്ന് അത് കൊടുക്കാൻ പേടിച്ചിട്ടാണ് ഞാൻ അവളുടെ പെൻസിൽ ഒടിച്ചത്.
പെട്ടെന്ന് അവൾ ഉറക്കത്തിൽ ഒന്ന് കുറുകി. ഞാൻ വേഗം കണ്ണ് റോഡിലേക്ക് മാറ്റി.
ഞാൻ ആ മുഖത്തെ ഐശ്വര്യം നോക്കി അന്തംവിട്ടു നിൽക്കുകയായിരുന്നു.
സത്യം പറഞ്ഞാൽ ഒരു നിമിഷം ഞാൻ റോഡ് പോലും മറന്നുപോയി.
“ഇവൾക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നോ?”
എന്ന് ആലോചിച്ച് ഞാൻ പതുക്കെ ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കിയതേയുള്ളൂ…
പെട്ടെന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ ആ ഉരുണ്ട കണ്ണുകൾ ‘ടപ്പേ’ എന്ന് തുറന്നു!
ഞാൻ ഞെട്ടിപ്പോയി. പെട്ടെന്ന് കണ്ണ് റോഡിലേക്ക് മാറ്റിയെങ്കിലും സംഗതി കൈവിട്ടു പോയിരുന്നു.
അവൾ കണ്ണുകൾ വലുതാക്കി എന്നെ ഒന്ന് നോക്കി, എന്നിട്ട് ഒരു കള്ളച്ചിരിയോടെ സീറ്റിൽ നേരെ ഇരുന്നു.
”എന്താടാ… ഐശ്വര്യം നോക്കി തീർന്നില്ലേ?”
എന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി ചിതറി. ഞാൻ വിക്കി,
“ഏയ്.. ഞാൻ.. ഞാൻ വണ്ടി ഓടിക്കുകയല്ലേ. നീ ഉറങ്ങുമ്പോ തല വശത്തേക്ക് വീഴുന്നത് കണ്ടപ്പോൾ ഒന്ന് നോക്കിയതാ..”
അനു വിടുമെന്ന് തോന്നുന്നില്ല. അവൾ ആ മുടിയിഴകൾ പതുക്കെ പിന്നിലേക്ക് ഒതുക്കി വെച്ചു കൊണ്ട് എന്റെ മുഖത്തേക്ക് പാളി നോക്കി.
”സത്യം പറ അപ്പൂ… നീ എന്റെ ഐശ്വര്യം നോക്കി നിൽക്കുകയായിരുന്നില്ലേ? അതോ ഈ വണ്ടിയുടെ പ്ലാസ്റ്റിക് മണത്തിനിടയിൽ ഞാൻ ശ്വാസം മുട്ടി ചത്തോ എന്ന് നോക്കിയതാണോ?”
”അല്ല.. അത്.. പിന്നെ..”
ഞാൻ ആകെ വിയർത്തു.
അവൾ പതുക്കെ എന്റെ അടുത്തേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു.
“കണ്ണാടിയിലൂടെ നീ എന്നെ നോക്കുന്നത് ഞാൻ കണ്ടു. നാലാം ക്ലാസ്സിലും നിനക്ക് ഈ സ്വഭാവം ഉണ്ടായിരുന്നു. അന്ന് എന്റെ പെൻസിൽ ഒടിച്ചിട്ട് ഞാൻ കരയുന്നത് നീ ദൂരെ നിന്ന് ഇങ്ങനെ നോക്കി നിൽക്കും. ഇപ്പൊ നീ വണ്ടി ഓടിക്കുമ്പോഴും അത് തന്നെ പരിപാടി!”
എന്റെ ചമ്മൽ ഒരു ഹിമാലയത്തോളം വളർന്നു. പത്ത് ലക്ഷത്തിന്റെ കാറിൽ ഇരുന്നു ഞാൻ ഇങ്ങനെ ചമ്മുന്നത് ആദ്യമായിട്ടാണ്.
”നീ ഒരുപാട് അങ്ങ് നോക്കണ്ട. നോക്കി നോക്കി ലാസ്റ്റ് ഈ ‘ആണും പെണ്ണും കെട്ട’ വണ്ടി എവിടെയെങ്കിലും കൊണ്ട് ഇടിക്കും. എന്നിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ കിടക്കാൻ!”
അവൾ വീണ്ടും ഫോമിലായി.
ഞാൻ ഒന്നുറപ്പിച്ചു, ഇവൾ ഉറങ്ങിയാലേ ഐശ്വര്യമുള്ളൂ. വായ തുറന്നാൽ പിന്നെയും ആ പഴയ കാന്താരി തന്നെ!
”നീ ഉണർന്ന സ്ഥിതിക്ക് നമുക്ക് എവിടെയെങ്കിലും നിർത്തി ചായ കുടിക്കാം. നിന്റെ ഈ വായ ഒന്ന് അടക്കാൻ വല്ലതും വാങ്ങിത്തരാം.” ഞാൻ പറഞ്ഞു.
അവൾ ചിരിച്ചു. “ചായ വേണ്ട… ഒരു പൈനാപ്പിൾ ലൈം മതി. പക്ഷേ ഇത്തവണ ഉപ്പും മധുരവും പുളിയും ഒക്കെ ഞാൻ തന്നെ തീരുമാനിക്കും!”
അന്ന് രാത്രിയായപ്പോൾ ഞാൻ വണ്ടി ഒരു റെസ്റ്റോറന്റിന് മുന്നിൽ നിർത്തി. അവൾ സംശയത്തോടെ ചോദിച്ചു,
“ഫുഡ് അടിക്കാനാണോ?”
”അല്ല… ഇന്ന് ഇവിടെ താമസിക്കാം,”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
അവൾക്ക് അത് കേട്ടതും ആകെ ഒരു ശങ്ക.
“താമസിക്കാനോ? നിന്റെ കൂടെയോ?”
അവളുടെ ആ ചോദ്യത്തിൽ അല്പം ഭയവും അതിലേറെ അത്ഭുതവും ഉണ്ടായിരുന്നു.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,
“പിന്നെ താമസിക്കാതെ! നീ ഓടിക്കുമോ വണ്ടി ഇനി? എനിക്ക് ആകെ ക്ഷീണം തോന്നിത്തുടങ്ങി.”
അനു വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
“ഇപ്പോൾ ഒന്ന് ആഞ്ഞു പിടിച്ചാൽ പുലർച്ചെ 3-4 മണിക്ക് ബാംഗ്ലൂർ എത്തും അപ്പു. എന്തിനാ വെറുതെ റൂം ഒക്കെ എടുക്കുന്നത്?”
”അയ്യടാ… നിനക്ക് അത്രക്ക് ധൃതിയാണെങ്കിൽ ഒറ്റയ്ക്ക് അങ്ങ് ആഞ്ഞു പിടിച്ചാൽ മതി. എനിക്ക് വയ്യ. പൈനാപ്പിൾ ലൈം ജ്യൂസേ, പതുക്കെ ഇറങ്ങി വാ. ഫുഡ് തീർന്നാൽ പിന്നെ ഒന്നും കഴിക്കാതെ ഉറങ്ങേണ്ടി വരും.”
എന്റെ ആ ഡയലോഗ് കേട്ടപ്പോൾ അവൾക്ക് ചിരിയും ദേഷ്യവും ഒരുപോലെ വന്നു.
ഞാൻ കള്ളച്ചിരിയോടെ തിരിഞ്ഞു നോക്കി. അവളുടെ ആ ശങ്കയും ആ നോട്ടവും കണ്ടപ്പോൾ എനിക്ക് വീണ്ടും ആ പഴയ നാലാം ക്ലാസ്സിലെ ശത്രുതയും ഇപ്പോഴത്തെ ഈ കുസൃതിയും ഓർമ്മ വന്നു.
റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ അവൾ വീണ്ടും ഒന്ന് ശങ്കിച്ചു നിന്നു. എന്നിട്ട് എന്റെ കൈയ്യിൽ പതുക്കെ പിടിച്ചു കൊണ്ട് ചോദിച്ചു,
“അപ്പൂ… ശരിക്കും രണ്ട് റൂം എടുക്കുമല്ലോ അല്ലേ?”
ഞാൻ നടപ്പ് നിർത്തി അവളുടെ ആ ഉരുണ്ട കണ്ണുകളിലേക്ക് തന്നെ നോക്കി. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
”അതിനെന്താ… രണ്ട് റൂം തന്നെ എടുക്കാം. പക്ഷേ ഒരു കാര്യമുണ്ട്, പേടിച്ച് പകുതി രാത്രിയിൽ എന്റെ റൂമിലെ വാതിലിൽ വന്ന് മുട്ടരുത്. അന്ന് നാലാം ക്ലാസ്സിൽ മഴ പെയ്തപ്പോൾ പേടിച്ച് എന്റെ കുടക്കീഴിൽ വന്ന് നിന്നത് പോലെ!”
അതുകേട്ടതും അവളുടെ മുഖം ഒന്ന് ചുവന്നു.
പഴയ ആ ‘പെൻസിൽ ഒടിഞ്ഞ’ ദേഷ്യം വീണ്ടും മുഖത്ത് വരുന്നത് ഞാൻ കണ്ടു. അവൾ എന്റെ തോളിൽ ഒന്ന് ആഞ്ഞു തല്ലിയിട്ട് പറഞ്ഞു:
”ഒന്ന് പോടാ ഡിസൈനർ അളിയാ! നിന്റെ കുടക്കീഴിൽ അല്ല, നിന്റെ ഈ ആണും പെണ്ണും കെട്ട കാറിൽ കയറിയപ്പോഴേ എനിക്ക് ഈ ഗതി വരുമെന്ന് തോന്നിയതാ!”
അവൾ എന്നെ മറികടന്ന് മുന്നോട്ട് നടന്നു. പക്ഷേ ആ നടത്തത്തിൽ ഒരു പ്രത്യേക താളമുണ്ടായിരുന്നു.
പൈനാപ്പിളിന്റെ പുറത്തെ മുള്ളു പോലെ അവൾ എത്ര ചൊറിഞ്ഞാലും, ഉള്ളിലെ ആ മധുരം എനിക്ക് വേണ്ടി മാത്രമാണെന്ന് ആ രാത്രിയിലെ തണുപ്പിൽ എനിക്ക് മനസ്സിലായി.
പൈനാപ്പിൾ ലൈം ജ്യൂസിന്റെ ആ പുളിപ്പും മധുരവും പോലെ, ഞങ്ങളുടെ ഈ യാത്രയും ഒരു പുതിയ രുചിയിലേക്ക് കടക്കുകയായിരുന്നു.
(പ്രിയരേ.. നല്ല സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ തുടർന്നെഴുതാൻ മൂഡ് ഉണ്ടാവൂ എന്ന് അറിയിക്കുന്നു…..)

adipoli page kooti ezhuthiya sandhosham pettannu vayichu theerna polle
kidilam story muthe❤️🔥 waiting for next part 🫂
next part waiting 😌💝
full support. next part ponnotte
kambi ഇല്ലേലും പ്രശ്നം ഇല്ല മുന്നോട്ട് ഉള്ള story set അക്കു designer Aliya😍
എത്രയും വേഗം അടുത്ത ഭാഗം ഇടണേ designer അളിയാ 😂
എന്റെ പൊന്നോ അടിപൊളി കഥ… നല്ല variety സാധനം…. ഇതിനു മുൻപ് ഒന്നും ഇത്പോലെ ഒന്ന് കണ്ടിട്ടില്ല… എന്തായാലും അടുത്ത ഭാഗം പോരട്ടെ 😌…
നി പൊളിക് അളിയാ സാധനം പൊളിച്ചുട്ടാ
സൂപ്പർ. അടുത്ത ഭാഗം ഉടനെ ഇടണേ ❤️❤️
vere arum support illenkilum njn und macha😌🧡. oru kambi story alla oru normal romantic novel vibe kittunnu. Sathyam aytym vaych irikan nalla rasam thonni. ellarkum ee type ishtam avumo enn ariyilla. but enik orupad ishtayy. kali nadanilenkilum kurch nthelum oke expect cheytharnu. but preshnm illa next part il redy akum allo lle? 😀🤞
വളരെ മികച്ച തുടക്കം.കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ വേഗം ബ്യക്കി കൂടി എഴുതിക്കോ
waw. nice സ്റ്റോറി…
നല്ല തുടക്കം… നല്ല എഴുത്ത്… ആ പഴയ നാലാം ക്ലാസ്സിന്റെ ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് ഓരോന്നായി ഓർത്തെടുത്തു കൊണ്ടു പരസ്പരം അറിയിക്കാതെ പ്രേമക്കടലിൽ മുങ്ങിപൊങ്ങി പോരടിക്കുന്ന പെൻസിൽ കാരിയും അവളുടെ കൂട്ടുകാരനും…
സൂപ്പർ.. തുടരൂ സഹോ…
oru cheru punjiriyode aanu last vaayichu nirthiyathu
kollam thudaru
ജിങ്ക…..ജിക🤩
നിങ്ങള് തകർക്ക് മുത്തെ.
നുമ്മ കൂടെ ഉണ്ടാവും.
ബാക്കി പെട്ടന്ന് പോരട്ടെ
Waiting
Love story aanel over aayittu kambi kuthikettalle saho. Pinne ee part super. Doctorutty starting ondayapole nayikem nayakanum adiyanallo. Thudakkam ishtayi.pakshe details onnum illa nayakante . Next part vegam tharu saho♥️♥️♥️♥️♥️♥️♥️♥️♥️.
chirich oru vidm ayi 😂. Veendum ezhuthu broo
super
Adipoli sanam 🔥 adutha part pettenn idane❤️
സാനം കൊള്ളാം.. ഒരു മൂഡ് ഒക്കെ ഉണ്ട്.. cringe റൊമാൻസ് കുത്തികേറ്റാതെ കുറച്ചു teasing.. irritaing love language കൂടി സ്നേഹം കാണിക്കാൻ പറ്റിയാൽ set ആണ്.. കളി ഒക്കെ intense ആയിരിക്കണം.. like.. കഴപ്പിനെക്കാളും സ്നേഹം dominate ചെയ്യണം.. ഇതൊക്കെ വായനകാരന്റെ ഇഷ്ടമാണ്.. താങ്കൾക്ക് എങ്ങനെയും എഴുതാം..
പൊളി പൊളി❣️❣️ അടുത്ത പാർട്ട് വേഗം പോന്നോട്ടെ…
continue cheyy bro
support ഒക്കെ തരാടാ മോനെ പക്ഷേ കഥ complete ആക്കണം . ഇവിടെ പലർക്കും തുടങ്ങാനുള്ള ഒരു Interest Complete ആക്കാൻ ഉണ്ടാകാറില്ല.
സ്വന്തം,
വിനോദൻ❤️
നല്ല കഥ. നല്ല തുടക്കം.
thudakkam kollam