പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 89

 

 

 

​വെയിറ്റർ പാവം വിയർക്കാൻ തുടങ്ങി.

 

“അമ്മാ… ടൈം ഏറെ ആയാച്ചു..കൊഞ്ചം വഴുതുന്നതാകും. ഞാൻ വേറെ എടുത്തു വരേൻ.”

 

 

​ഞാൻ (അപ്പു): “അണ്ണാ… അതൊന്നും വേണ്ട. നീങ്ക പോവുങ്കോ… ഇല്ലേൽ ഇവൾ സേലം മൊത്തം അടിച്ചുമറിച്ചിടും!”

 

 

സമയമെടുത്തു തന്നെ ഞങ്ങൾ ആ ‘ആവറേജ് ‘​ മീൽസ് കഴിച്ചുതീർത്തു…ഭക്ഷണം കഴിഞ്ഞ് ബില്ല് വന്നപ്പോൾ അനു വീണ്ടും അവളുടെ തമിഴ് പുറത്തെടുത്തു.

 

ക്യാഷ്യറെ നോക്കി അവൾ കാച്ചി. ഞാൻ അവളുടെ കൈ പിടിച്ചു ഇനി വേണ്ട നിർത്തൂ എന്ന രീതിയിൽ…പക്ഷെ അവൾ എന്നെ നോക്കി കണ്ണ് ഉരുട്ടിയിട്ട് വീണ്ടും തമിഴിലേക്ക് കടന്നു.

 

 

​ “എന്നാടാ ഇത്? ഇത്രയും പൈസയാ? നങ്കെ സാപ്പിട്ടത് കുറച്ച്, നീ പോട്ട ബില്ല് റൊമ്പ അധികം! ഉങ്ക ഹോട്ടൽ ‘അവരാതം’ മാതിരി ഇരിക്കുത്. എസി ഇല്ലൈ, ഇതിന് ഇത്ര കാശാ? റൊമ്പ മോസം!”

 

 

​ബില്ല് കൊടുക്കുന്ന ആൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അനുവിന്റെ ആ ഉരുണ്ട കണ്ണിലെ ദേഷ്യം കണ്ടപ്പോൾ അയാൾ പേടിച്ചു പോയി.

 

 

​”അമ്മാ… ഡിസ്കൗണ്ട് തരേൻ. കൊഞ്ചം ശാന്തമാകുങ്കെ!”

 

 

​ഞങ്ങൾ റെസ്റ്റോറന്റ് ഏരിയയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അനു എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു.

 

 

“അപ്പൂ എങ്ങനെയുണ്ട് എന്റെ തമിഴ്? സേലം കാരി അനുരാധ എന്ന് പറഞ്ഞാൽ ഏത് തമിഴ് കിങ്ങും പേടിക്കണം!”

 

 

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

 

 

“സേലം കാരി അനുരാധയോ…നീയെപ്പോ സേലം കാരിയായി…നീ തമിഴ് സംസാരിച്ചപ്പോഴേ എനിക്ക് തോന്നി, ആ വെയിറ്റർ ഇനി മേലാൽ മലയാളികളെ ഈ വഴിക്ക് അടുപ്പിക്കില്ല എന്ന്!”

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *