പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 89

 

​ലോബി ഏരിയയിലേക്ക് നടക്കുമ്പോ അവൾ പതുക്കെ എന്റെ തോളിൽ തൂങ്ങി.

 

“എങ്കിലും ആ പൈനാപ്പിൾ ലൈം കിട്ടാത്തത് മോശമായിപ്പോയി അപ്പൂ…!!!”

 

ഞാൻ മനസ്സിൽ ചിന്തിച്ചു..

 

‘ഇവളെ പെറ്റിട്ടപ്പോൾ ആദ്യം കൊടുത്തത് പൈനാപ്പിൾ ലൈം ജ്യൂസ്‌ ആയിരിക്കും.. അല്ലാതെ ഇങ്ങനെ സംഭവിക്കില്ല..’

 

ആ റെസ്റ്റോറന്റിലെ  ഗ്രാൻഡ് മീൽ പരീക്ഷണത്തിന് ശേഷം, ബാഗും തൂക്കി ഞങ്ങൾ നേരെ റിസപ്ഷനിലേക്ക് ചെന്നു.

അവിടെ പട്ടുസാരിയൊക്കെ ഉടുത്ത്, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ടും വെച്ച് ഒരു ലേഡി സ്റ്റാഫ് ഇരിക്കുന്നുണ്ട്.സാരിയിലെ നെയിം ബോർഡിൽ ‘സെൽവി’ എന്ന് എഴുതിയിട്ടുണ്ട്.

​അനു തന്റെ തമിഴ് പരിജ്ജ്ഞാനം മുറുക്കിപ്പിടിച്ച് ഒരു യുദ്ധത്തിന് പുറപ്പെടുന്ന ഭാവത്തിൽ മുന്നോട്ട് നീങ്ങി. ഞാൻ തൊട്ടുപിന്നാലെയും.

“വണക്കം അക്കാ! എനക്ക് ‘രണ്ട്’ എസി റൂം വേണം. സെപ്പറേറ്റ് റൂം… പുരിഞ്ചുതാ? സിംഗിൾ സിംഗിൾ റൂം!”
അനു അവരോട് പറഞ്ഞു.

​സെൽവി അക്ക കമ്പ്യൂട്ടറിൽ ഒന്ന് നോക്കിയിട്ട് നിസ്സംഗതയോടെ തലയാട്ടി.

“അയ്യോ… റൊമ്പ സോറി അമ്മാ. ഇന്നൈക്ക് കാവേരിയമ്മൻ കോവിൽ തിരുവിഴാ (ഉത്സവം). എല്ലാ റൂമും ഫുൾ ആയാച്ച്. ഇപ്പൊ ഒരേ ഒരു എസി റൂം മട്ടും താൻ ഇരുക്ക്. വേറെ റൂം ഇല്ലൈ!”

​അതുകേട്ടതും അനുവിന്റെ മുഖം ഒന്ന് ചുവന്നു.

അവൾ ആ ഡെസ്കിൽ കൈ മുറുക്കി. ദേഷ്യം വരുമ്പോൾ തമിഴ് വാക്കുകൾ കിട്ടാതെ അവൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

“അതെന്നാ അക്കാ ‘ഒന്ന് മട്ടും’ ഇരുക്ക്? നങ്കെ രണ്ട് പേർ ഇരിക്കോം. ഇവൻ വേറെ, ഞാൻ വേറെ! എനക്ക് ഇപ്പൊ രണ്ട് റൂം വേണം. നീങ്കെ വേറെ എങ്കെയാവത് അഡ്ജസ്റ്റ് പണ്ണുങ്കെ!”

“അമ്മാ… ഉൺമയാ ചൊല്ലുറേൻ, റൂം ഇല്ലൈ. ഇന്ത ഒരു റൂം കൂടാ ഇപ്പൊ വേറെ യാരോ ബുക്ക് പണ്ണ വരുവാങ്കെ. വേണമെങ്കിൽ സൊല്ലുങ്കെ, ഇല്ലേൽ വിട്ടിടുങ്കെ.”

​അനുവിന് കളി മാറി. അവൾ കൗണ്ടറിൽ കൈ വെച്ച് ആ ലേഡി സ്റ്റാഫിനെ ഒന്ന് തുറിച്ചു നോക്കി.

​”അക്കാ… ഇന്ത അപ്പു ഡിസൈനർ അളിയൻ ബാംഗ്ലൂർലെ ഇരുന്ന് വരുവാൻ. ഇവന്ക്ക് നല്ല എസി റൂം വേണം. എനക്കും വേണം. ഇപ്പടി ഒരേ ഒരു റൂം തന്നാൽ നങ്കെ എപ്പടി ഇരുപ്പോം? ഇന്ത രാത്രിയിലും സേലം ചൂട് പാര്… റൊമ്പ ‘അവരാതം’ മാതിരി ഇരിക്കുത്! എനക്ക് ഇപ്പൊ രണ്ട് റൂം വേണം… കണ്ടിപ്പാ വേണം!”

​സെൽവി അക്ക എന്നെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു,

“സാപ്പാട് ടൈംല സാമ്പാർ ഇല്ലൈ എന്ന് സൊന്നാൽ കോപപ്പെടലാം… ആനാ റൂം ഇല്ലൈ എന്ന് സൊന്നാൽ ഞാൻ എന്നാ പണ്ണുവായേ?”

​അനുവിന്റെ ദേഷ്യം ഇരട്ടിച്ചു. അവൾ തമിഴ് മലയാളം മിക്സ് ചെയ്ത് കാച്ചി.

​അനു: “അതൊന്നും എനക്ക് തെരിയാത്! നീങ്കെ എന്നാ വേണമെങ്കിലും പണ്ണുങ്കെ. ഇവൻ അന്ത റൂംല ഇരുന്നാൽ ഞാൻ എങ്കെ പോവേൻ? വാതിൽക്കൽ പടുക്ക മുടിയാതാ? ഇത്രയും പെരിയ ഹോട്ടൽ വെച്ചിട്ട് റൂം ഇല്ലൈ എന്ന് സൊല്ല കൊഞ്ചമെങ്കിലും  നാണം ഇല്ലൈ?”

​സെൽവി അക്കയുടെ മുഖത്തും അല്പം ദേഷ്യം മിന്നി.

“അമ്മാ… സിഗ്ഗു ഇല്ലൈ, റൂം താൻ ഇല്ലൈ! വേണമെങ്കിൽ ഇന്ത ഒരു റൂം എടുത്തുക്കോങ്കെ. ഇല്ലേൽ റോഡിലെ പോയി പടുങ്കെ!”

​സംഗതി വഷളാകുന്നത് കണ്ടപ്പോൾ ഞാൻ ഇടപെട്ടു. അനുവിന്റെ കൈ പിടിച്ചു മാറ്റിയിട്ട് ഞാൻ പതുക്കെ പറഞ്ഞു.

“അക്കാ… വിടുങ്കെ. പേച്ചി കൊഞ്ചം അധികം താൻ. അന്ത ഒരു റൂം മട്ടും എനക്ക് ബുക്ക് പണ്ണുങ്കെ. വേറെ വഴി ഇല്ലൈയേ…”

​അനു എന്നെ കടിച്ചു കീറാൻ നോക്കി.

“അപ്പൂ… നീ എന്നാടാ ഇപ്പടി സൊല്ലുറേ? ഒരേ ഒരു റൂമോ? ഞാൻ അന്ത എസി റൂംല പോയി തൂങ്ങുവായേ… നീ എന്നാ പണ്ണുവായേ?”

​ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു,

“എടി … ഞാൻ വേണമെങ്കിൽ തറയിൽ കിടന്നോളാം. നീ അക്കയോട് സണ്ട പോടാതിങ്കെ!”

-കുന്തം! അവളുടെ തമിഴ് കേട്ട് എനിക്കും വായിൽ തമിഴ് വന്നു…

​അനു പല്ലിറുമ്മിക്കൊണ്ട് ആ സെൽവി അക്കയെ ഒന്ന് കൂടി നോക്കി. സെൽവി അക്ക ചിരിച്ചുകൊണ്ട് ആ ഒരു റൂമിന്റെ ചാവി എനിക്ക് നീട്ടി. അനു അത് തട്ടിപ്പറിച്ചെടുത്ത് ലിഫ്റ്റിലേക്ക് ഒറ്റ നടത്തം!

ലിഫ്റ്റിൽ കയറിയപ്പോഴും അവൾ ആ സെൽവി അക്കയെ മൈൻഡ് ചെയ്തില്ല.

പാവം അക്ക ‘ഇന്ത പൊണ്ണു എന്നാ ഇപ്പടി ഇരിക്കുത്’ എന്ന മട്ടിൽ എന്നെ ഒന്ന് നോക്കി.

ഞാൻ ഒരു ചമ്മിയ ചിരിയും പാസാക്കി അവളുടെ പുറകെ ഓടി.

​പോകുന്ന വഴിക്ക് അവൾ തമിഴിൽ പിറുപിറുക്കുന്നുണ്ടായിരുന്നു:

“സേലം വന്നത് തപ്പാ പോച്ച്… ഇന്ത എസി റൂമും ഇന്ത ഡിസൈനർ അളിയനും….. എല്ലാം കൂടെ എന്റെ ലിസ്റ്റില് ഇരിക്കുത്!”


​റൂമിന്റെ വാതിൽ തുറന്നതും ഞങ്ങൾ രണ്ടുപേരും ഒന്ന് നോക്കിനിന്നു.

നല്ല അടിപൊളി റൂം! നല്ല സുഗന്ധം, വൈറ്റ് ലേസ് കർട്ടനുകൾ, പിന്നെ രാജകീയമായ ഒരു വലിയ കിംഗ് സൈസ് ബെഡ്. എസി അപ്പൊ തന്നെ ഓൺ ചെയ്തതോടെ റൂമിൽ നല്ല മഞ്ഞുപെയ്യുന്ന കുളിർമ.

​അനു നേരെ പോയി ആ ബെഡിലേക്ക് അങ്ങ് വീണു. എന്നിട്ട് ആ ദാവണി യുടെ തുമ്പ് കൊണ്ട് വിയർപ്പൊക്കെ ഒന്ന് തുടച്ച് ഒരു നെടുവീർപ്പിട്ടു.

​”എങ്കിലും അപ്പൂ… ഈ റൂം നല്ലതാ ഇരിക്കുത്,”

അവൾ പതുക്കെ പറഞ്ഞു.

​ഞാൻ ജനൽ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി. സേലം നഗരം ഉത്സവത്തിന്റെ ലൈറ്റുകളിൽ തിളങ്ങുന്നു.

​ഞാൻ പതുക്കെ അവളുടെ അടുത്ത് ചെന്നിട്ട് ഒന്ന് ചൊറിഞ്ഞു:

​”എന്താ അനുവേ… നിന്റെ തമിഴ് പറച്ചിൽ ഇപ്പോൾ കുറച്ച് കൂടുന്നുണ്ടല്ലോ! ‘എനക്ക് രണ്ട് റൂം വേണം… ഇല്ലേൽ  തൂക്കി വെളിയിൽ പോടുവേൻ’ എന്നൊക്കെ കേട്ടപ്പോൾ ആ അക്ക ശരിക്കും പേടിച്ചു പോയി. നീ തമിഴ് പടത്തിലെ നാഗവല്ലി ആയിരുന്നല്ലോ!”

​അവൾ തലയിണയിലേക്ക് മുഖം അമർത്തിയിട്ട് പതുക്കെ ഒന്ന് തലയുയർത്തി നോക്കി. അവളുടെ ആ ഉരുണ്ട കണ്ണുകളിൽ അപ്പോഴും ആ ദേഷ്യത്തിന്റെ ഒരു ചെറിയ കനൽ ഉണ്ടായിരുന്നു.

​”നീ ഒണ്ണും ചൊല്ല വേണ്ട അപ്പൂ! നീ എന്നാ അവിടെ ഇളിച്ചു കൊണ്ട് നിൽക്കുവായേ? അന്ത അക്കയെ പാർത്ത്
‘അക്കാ വിടുങ്കെ… അവൾ കൊഞ്ചം അധികം പേശുവാ’
എന്ന് നീ ചൊല്ലുവായേ… നിനക്ക് അവളുടെ കൂടെ വല്ല ‘സമാചാരവും’ ഇരിക്കാ?”

​ഞാൻ ചിരിച്ചു പോയി.

“അയ്യടാ! ആ പാവം റിസപ്ഷനിസ്റ്റ് ചേച്ചിയെയാണോ നീ സംശയിക്കുന്നത്? ഞാൻ ആകെ ചമ്മി ഇരിക്കുകയായിരുന്നു. നിന്റെ ആ തമിഴ് കേട്ട് അവർ വല്ല കേസും കൊടുത്താൽ നമ്മൾ ഇന്ന് സേലം ജയിലിൽ കിടന്നേനെ!”

​അനു എഴുന്നേറ്റ് ഇരുന്നു.

“ജയിലിലാ? എന്നെ ആരും ജയിലിൽ ഇടാൻ മുടിയാത്! “

“അനു.. ഇനി തമിഴ് സംസാരം വേണ്ട കേട്ടോ..”

“എന്നാടാ.. അപ്പു.. സേലത്തു വന്നാൽ തമിഴ് സംസാരിക്കണം…നീയും തമിഴ് പേസണം..”

“ഓഹ്.. ഒന്നുപോടീ…എനിക്കൊന്നും വയ്യ പേശാൻ…!!”

“ഡേയ് അപ്പൂ..ഈ ഒറ്റ റൂമിൽ എങ്ങനെയാടാ നമ്മൾ കിടക്കുന്നത്? പാര്… ഒരേ ഒരു ബെഡ് മട്ടും താൻ ഇരുക്ക്. നീ എങ്കെ പോയി പടുപ്പായേ?”

​ഞാൻ ആ റൂമിലെ ആഡംബരമൊക്കെ ഒന്ന് നോക്കി.

“റൂം കൊള്ളാം അനുവേ. നല്ല സെറ്റപ്പ്. പിന്നെ ബെഡിന്റെ കാര്യം… നീ പേടിക്കണ്ട, ഞാൻ അവിടെ ആ ബെഡിന്റെ മൂലക്ക് അങ്ങ് അഡ്ജസ്റ്റ് പണ്ണുവായേ.. നീ ഇങ്ങേ അറ്റത്തും കിടന്നോ…!!
അല്ലാതെ വേറെ വഴിയില്ലല്ലോ. പുറത്ത് ആ തിരുവിഴാ ബഹളത്തിനിടയിൽ റോഡിൽ പോയി പടുക്ക മുടിയാതല്ലോ?”

​അവൾ പതുക്കെ ആ ബെഡിലെ വിരിപ്പ് തടവി നോക്കി.

“പറ്റൂല്ല മോനെ… നീ ആ കസേരയിൽ തൂങ്കു.അല്ലെങ്കി നേരത്തേ സെൽവിയുടെ മുന്നിന്ന് പറഞ്ഞപോലെ നിലത്തു കെടക്ക്…!”

​ഞാൻ ആ കസേരയിലേക്ക് ഒന്ന് നോക്കി. ഒരുമാതിരി മരത്തടി കൊണ്ട് ഉണ്ടാക്കിയ പഴയ ഡിസൈൻ കസേര. അതിൽ കിടന്നാൽ രാവിലെ ആകുമ്പോഴേക്കും എന്റെ നട്ടെല്ല് സേലം ഹൈവേ പോലെ വളഞ്ഞു പോകും.

‘ശെടാ ഇവളിത് സീരിയസ് ആയി പറയുന്നതാണോ’ എന്ന് ചിന്തിച്ചുപോയി ഞാൻ….പക്ഷെ വിട്ടുകൊടുത്താൽ ശരിയാവില്ല..

​”അയ്യോ.. ഒന്ന് പോടീ! ഈ നിലത്ത് കിടന്ന് ഉറങ്ങാനോ? അതൊന്നും നടക്കില്ല മോളെ. പിന്നെ നീ പറഞ്ഞ ആ കസേര… അതിൽ എങ്ങനെയെടീ ഉണ്ടക്കണ്ണീ ഒരാൾക്ക് ഉറങ്ങാൻ പറ്റുന്നത്? ഞാൻ അതിൽ മണിക്കൂറുകൾ ഇരുന്നാൽ ആ കസേര അപ്പൊ തന്നെ ‘ടപ്പേ’ന്ന് പൊട്ടും!”

​”അപ്പൂ… റൊമ്പ അധികമാ പേസാതെ! നീ അന്ത ചെയർലെ ഇരുന്നിട്ടേ തൂങ്കു. ഇല്ലേൽ നിലത്ത് പടു. അന്ത ബെഡ്ഡില് വരണമെന്ന് നെനയ്ക്കണ്ട. നിന്റെ ഉദ്ദേശം എനിക്ക് നല്ലോണം പുരിയും മോനേ ഡിസൈനർ അളിയാ…!!!”

​എനിക്ക് ദേഷ്യവും ചിരിയും ഒരുപോലെ വന്നു.

“എന്ത് ഉദ്ദേശം? എടി, നീ വിചാരിക്കുന്നത് പോലെ നിന്നെ പിടിച്ചു തിന്നാനൊന്നും എനിക്ക് താല്പര്യമില്ല. ഞാൻ ആ സൈഡിൽ, നീ ഈ സൈഡിൽ… അങ്ങനെ കിടക്കാം. അല്ലാതെ വേറെ വഴിയില്ലല്ലോ!”

​അതുകേട്ടതും അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു കണ്ണ് ഉരുട്ടി.

“ആഹാ… എന്താ അതിമോഹം! ഇന്ന് കണ്ടവന്റെ ഒപ്പം കിടക്കയിൽ കിടക്കാൻ ഞാൻ എന്താ ബസ് സ്റ്റാൻഡ് വെടിയാണോ? ഹും!!!”

അനുവിന്റെ ആ ‘ബസ് സ്റ്റാൻഡ് വെടി’ പ്രയോഗം കേട്ടതും എന്റെ സകല കൺട്രോളും പോയി. ഈ ഉണ്ടക്കണ്ണിക്ക് എന്തിന്റെ ദോഷമാണ്! സേലം ചൂട്ടതു ഇത്തിരി വട്ടായതാണോ എന്ന് പോലും ഞാൻ സംശയിച്ചു.

​”എടി… എടി… എന്തൊക്കെയാ ഈ നാവിന്ന് വരുന്നത്?!!

നീ ബസ് സ്റ്റാൻഡ് വെടിയായാൽ പോലും നിന്നെ ആരും നോക്കില്ലെടീ ഉണ്ടക്കണ്ണീ!

അത്രക്ക് ഗ്ലാമറൊന്നും നിനക്കില്ല. പിന്നെ, ഇന്ന് കണ്ടവനോ? പതിനാറ് വർഷം മുൻപ് നാലാം ക്ലാസ്സിൽ എന്റെ ബെഞ്ചിന് പുറകിൽ ഇരുന്ന് എന്റെ കയ്യിൽ നിന്ന് തല്ല് വാങ്ങിയിരുന്ന ആ കുഞ്ഞിപ്പെണ്ണല്ലേ നീ? നിന്നെ എനിക്ക് ഇന്നലെ കണ്ട പരിചയമൊന്നുമല്ല ഉള്ളത്!”

​അവൾ പല്ലിറുമ്മിക്കൊണ്ട് ഒരു തലയിണ എടുത്ത് എന്റെ നേരെ എറിഞ്ഞു.

“അപ്പൂ! കൊഞ്ചം അധികമാ പോകുത്. നാലാം ക്ലാസ്സിൽ തല്ല് വാങ്ങിയത് ഇപ്പൊ ബെഡ് ഷെയർ ചെയ്യാനുള്ള ലൈസൻസ് ഒന്നുമല്ല!
നീ ആ ചെയർലെ പോയി ഇരിക്കു. ഇല്ലേൽ വെളിയില് പോയി അന്ത സെൽവി അക്കയോട് ചൊല്ലി വേറെ വല്ല  മെത്തയും വാങ്ങി റോഡ്‌ലെ പടു!!!”

​ഞാൻ ആ തലയിണ പിടിച്ചെടുത്ത് ബെഡിന്റെ ഒരു മൂലയിലേക്ക് ഇട്ടു.

“നീ എത്ര തമിഴ് പറഞ്ഞാലും ഞാൻ ഈ തറയിൽ കിടക്കില്ല.പുറത്തും പോവില്ല…സേലത്തെ കൊതുക് എന്നെ എടുത്തു കൊണ്ട് പോകും. നോക്ക് അനുവേ…

നമ്മൾ രണ്ട് പേരും മെച്വേർഡ് ആണ്. നീ ആ മൂലയിൽ തിരിഞ്ഞു കിടന്നോ, ഞാൻ ഈ അറ്റത്ത് കിടന്നോളാം. രണ്ടുപേർക്കും ഇടയിൽ വേണമെങ്കിൽ ആ സിലിംഗ് ഡിസൈൻ പോലെ നാലഞ്ച് തലയിണ വെക്കാം. പോരേ?”

​അവൾ പതുക്കെ ഒന്ന് ആലോചിച്ചു. എസിയിൽ നിന്ന് വരുന്ന തണുത്ത കാറ്റും പുറത്തെ ആ ഉത്സവ മേളവും മുറിയിൽ ഒരു വല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നുണ്ടായിരുന്നു.

അനു ബെഡിന്റെ നടുവിൽ ഒരു അതിർത്തി രേഖ വരയ്ക്കുന്നത് പോലെ ആ നാല് തലയിണകൾ അടുക്കി വെച്ചു. എന്നിട്ട് എന്നെ ഒന്ന് പുച്ഛിച്ചു നോക്കി.

​”സരി… ആനാ നിന്റെ കൈ വല്ലതും എന്റെ സൈഡിലോട്ട് വന്നാൽ, രാവിലെ നീ എഴുന്നേൽക്കുന്നതിനു മുന്നേ നിന്റെ ആ ‘ആണും പെണ്ണും കെട്ട’ അമേസ് കാർ ഞാൻ തമിഴ്നാട്ടിൽ തന്നെ വിറ്റിട്ട് പോകും. പുരിഞ്ചുതാ?”

അവൾ അങ്ങനെ പറഞ്ഞെങ്കിലും ആ എസിയുടെ കുളിർമയിൽ അവളുടെ മുഖത്തെ ആ കാഠിന്യമൊക്കെ കുറഞ്ഞുവരുന്നത് ഞാൻ ശ്രദ്ധിച്ചു.

​ഞാൻ ചിരിച്ചു കൊണ്ട് ബെഡിന്റെ ഒരറ്റത്ത് ഇരുന്നു.

“പുരിഞ്ചു… പുരിഞ്ചു! നിന്റെ ഈ ഉണ്ടക്കണ്ണ് കണ്ടാൽ തന്നെ പേടിയാകും, പിന്നെയാ നിന്റെ അടുത്തേക്ക് വരുന്നത്!”

​അവൾ എന്നെ നോക്കി ഒന്ന് ചുണ്ട് ചുളിച്ചു. ആ തമിഴ് കലർന്ന വഴക്കിനിടയിലും ഞങ്ങൾ രണ്ടുപേരും പതുക്കെ ആ വലിയ ബെഡിന്റെ രണ്ട് അറ്റങ്ങളിലായി സ്ഥാനം പിടിച്ചു. പക്ഷേ ഉറക്കം അത്ര വേഗം വരുമെന്ന് എനിക്ക് തോന്നിയില്ല.

ഞാൻ ഫോൺ നോക്കികൊണ്ടേ ഇരുന്നു..

ചേച്ചി വാട്സാപ്പ് സ്റ്റാറ്റസ് ട്രെയിൻ പോലെ ഇട്ടുവെച്ചിട്ടുണ്ട്..

ഹൌസ് വാമിങ് നു വന്ന എല്ലാവരുടെയും ഫോട്ടോ എടുത്തുവെച്ചത് പോലെയുണ്ട്..

ഇതൊക്കെ ഏത് ബന്ധത്തിലുള്ള കുടുംബക്കാരാണോ ഈശ്വരാ ഒന്നാലോചിച്ചു ഓരോരുത്തരുടെയും ഫോട്ടോ തട്ടി തട്ടി മാറ്റിയപ്പോളാണ് ആ ഫോട്ടോ എന്റെ കണ്ണിൽ പതിഞ്ഞത്..ദാവണി ഉടുത്തു ചിരിച്ചു പോസ് ചെയ്തുനിൽക്കുന്ന പൈനാപ്പിൾ റാണി..
.

https://freeimage.host/i/qhlN11t

നോക്കിയിരുന്നു പോയി ഞാൻ..

‘എന്റെ പൊന്നുചേച്ചി.. ഇങ്ങനെ ഇതിനെ സ്റ്റാറ്റസ് ഇട്ടുവെച്ചാൽ കല്യാണം ആലോചനയുടെ ക്യു തന്നെയാവും എന്ന് റിപ്ലൈ ഇടണം എന്ന് തോന്നി…’

പക്ഷെ അതൊക്കെ എന്റെ ആറ്റിട്യൂഡിനെ ബാധിക്കുന്ന കാര്യമാണ്..

പീക്കി ബ്ലൈൻഡേഴ്സ് ഇറങ്ങിയ കാലം തൊട്ടേ നമ്മളൊക്കെ സമ്പൂർണ സിഗ്മ ആണ്..

അതുകൊണ്ട് ആറ്റിറ്റ്യൂഡ് വിട്ട ഒരു കാര്യവും നടക്കില്ല..പൈനാപ്പിൾ റാണി എന്തായാലും എന്റെ കൂടെ തന്നെ ആണല്ലോ എന്നത് ഒരു ആശ്വാസം തന്നെ..!!

ഞാൻ ഇടം കണ്ണിട്ട്  ബെഡിന്റെ മറുപുറത്തു കിടന്നു ഫോണിൽ കളിക്കുന്ന പൈനാപ്പിൾ റാണിയെ നോക്കി..

ആ തലയണകൾക്കിടയിലൂടെയുള്ള ആ കാഴ്ച്ച… സത്യം പറഞ്ഞാൽ എന്റെ ഡിസൈനർ കണ്ണുകൾക്ക് കിട്ടാവുന്ന ഏറ്റവും മനോഹരമായ ആംഗിൾ ആയിരുന്നു അത്.

​അനു ഫോണിൽ നോക്കി കിടക്കുകയാണ്. അവളുടെ ആ കടും നീല ധാവണി അല്പം വശത്തേക്ക് നീങ്ങി, ആ ഗോതമ്പ് നിറത്തിലുള്ള ആലില വയർ എനിക്ക് കാണാം..ശ്വാസം വിടുമ്പോ പതിയെ ഉയർന്നു പൊങ്ങുന്നുണ്ട്….

ആ കാൽ നഖങ്ങളിൽ  ലൈറ്റ് റോസ് നെയിൽ പോളിഷ് ചെയ്ത വെളുത്ത കാലുകൾ ശെരിക്കും തിളങ്ങുന്നുണ്ട്. അതിൽ ആ പത്തരമാറ്റ് സ്വർണ്ണത്തിന്റെ കൊലുസ്…

പുറത്തെ ഉത്സവത്തിന്റെ ലൈറ്റുകൾ കർട്ടൻ വിടവിലൂടെ ഉള്ളിലേക്ക് അരിച്ചുകയറി ആ കൊലുസ്സിൽ തട്ടി മിന്നുമ്പോൾ, എന്റെ ഹൃദയമിടിപ്പിന് ഒരു പ്രത്യേക താളം വന്നു…

​നാലാം ക്ലാസ്സിൽ പെൻസിൽ ഒടിക്കാൻ നടന്ന ആ പഴയ അപ്പുവിന് ഇതൊന്നും കണ്ടാൽ ഒന്നും തോന്നില്ലായിരുന്നു.

പക്ഷേ ഇപ്പോൾ… ആ കൊലുസ്സിന്റെ ഓരോ തിളക്കവും എന്റെ ഉള്ളിൽ പൈനാപ്പിൾ ലൈം ജ്യൂസ് ഒഴിച്ചത് പോലെ ഒരു കുളിർമ്മ ഉണ്ടാക്കുന്നു.

ഞാൻ അറിയാതെ ആ കാലുകളിലേക്ക് തന്നെ നോക്കി കിടന്നു പോയി.

​പെട്ടെന്ന്, ഫോണിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ അവൾ ആ തമിഴ് കലർന്ന ശബ്ദത്തിൽ ചോദിച്ചു:

​”ഏണ്ടാ അപ്പു… ഇപ്പടി പാർത്തിട്ടിരിക്കൻ? പൈനാപ്പിൾ ലൈം ഇപ്പൊ എന്റെ കാലിലാണോ ഇരിക്കുന്നത്?”

​ഞാൻ ഞെട്ടിപ്പോയി!

എന്റെ നോട്ടം അവൾ ഫോണിലൂടെ കണ്ടോ അതോ അവളുടെ ആ ഉണ്ടക്കണ്ണിക്ക് സൈഡിലും കാഴ്ചയുണ്ടോ?

ഞാൻ വേഗം ശ്രദ്ധ മാറ്റാൻ വേണ്ടി മുകളിലെ ആ പ്ലെയിൻ സിലിംഗിലേക്ക് നോക്കി.

​”ഏയ്.. ഞാൻ.. ഞാൻ അത് നോക്കിയതല്ല. നിന്റെ ആ കൊലുസ്സ്… അത് അളിയന്റെ വീടിന്റെ സിലിംഗ് ഡിസൈൻ പോലെ അത്ര മോശമല്ലല്ലോ എന്ന് ആലോചിച്ചതാ!”

ഞാൻ ഒരുമാതിരി ചമ്മി വിക്കി പറഞ്ഞു.

​അനു പതുക്കെ ഫോൺ താഴെ വെച്ചു. എന്നിട്ട് ആ തലയണയ്ക്ക് അപ്പുറത്ത് നിന്ന് എന്നെ ഒന്ന് തുറിച്ചു നോക്കി. അവളുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു.

​”അപ്പൂ… റൊമ്പ അധികമാ പോകാതെ. സിലിംഗ് ഡിസൈനും എന്റെ കൊലുസ്സും തമ്മിൽ എന്നാ സംബന്ധം?

നീ എന്റെ കാല് താനേ നോക്കിട്ട് ഇരുന്നിയേ? പുരിഞ്ചു പോച്ച് മോനേ… നിന്റെ മനസ്സിനുള്ളിൽ വല്ല ഇന്റീരിയർ ഡിസൈനും നടക്കുന്നുണ്ടോ?”

​”ഒന്ന് പോടീ ഉണ്ടക്കണ്ണീ! ഞാൻ നിന്റെ ആ പഴയ കണക്ക് ആലോചിച്ചതാ. അന്ന് നീ ഈ കാല് വെച്ചല്ലേ എന്നെ ചവിട്ടി ഓടിച്ചത്? ഇപ്പോഴും അതിന് ഒരു മാറ്റവുമില്ലല്ലോ!”

​അവൾ പതുക്കെ എഴുന്നേറ്റ് ഇരുന്നു. ആ കൊലുസ്സ് ഒന്നുകൂടി കിലുങ്ങി.

​”സരി… വിടു. ആനാ ഇപ്പടി പാർക്കരുത് റൊമ്പ തപ്പ്. നിനക്ക് കൊഞ്ചം ഉറക്കം വരുതില്ലൈ? ബാംഗ്ലൂർ പോകുമ്പോ വണ്ടി ഓട്ട മുടിയാതല്ലോ.”

​അവൾ പതുക്കെ അവളുടെ പുതപ്പെടുത്ത് ആ കാലുകൾ മൂടി.

എനിക്ക് എന്തോ ഒരു നഷ്ടബോധം തോന്നി.

എങ്കിലും ആ രാത്രിയുടെ നിശബ്ദതയിൽ, തലയണകൾക്ക് അപ്പുറത്തിരുന്ന് അവൾ എന്നെ നോക്കിയ ആ നോട്ടം… അതിൽ പൈനാപ്പിളിന്റെ പുളിയല്ല, നല്ല ഒന്നാന്തരം കരിമ്പിൻ ജ്യൂസിന്റെ മധുരമായിരുന്നു.

​അവൾ ലൈറ്റ് ഓഫ് ചെയ്യാൻ സൈഡ് ടേബിളിലേക്ക് കൈ നീട്ടി. മുറിയിൽ ഇരുട്ടായപ്പോൾ ആ കൊലുസ്സിന്റെ കിലുക്കം മാത്രം എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

​”സരി മോളെ… ഇനി നിന്റെ ‘തമിഴ് വിശ്വരൂപം’ നിർത്തി കൊഞ്ചം നേരം തൂങ്കു. രാവിലെ ബാംഗ്ലൂർ പോകാനുള്ളതാ,”

ഞാൻ മെല്ലെ കണ്ണ് ചിമ്മി.

മുറിയിലെ വെളിച്ചം അണയ്ക്കുന്നതിന് തൊട്ടുമുൻപ് എസി ഓൺ ആണെങ്കിലും, അന്നത്തെ ആ അലച്ചിലും സേലത്തെ ഉഷ്ണവും കാരണം ഷർട്ട് ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നത് പോലെ തോന്നി.

ഞാൻ പതുക്കെ എഴുന്നേറ്റ് ഇരുന്ന് ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി വിടുവിക്കാൻ തുടങ്ങി.

​അനു ഫോൺ മാറ്റി വെച്ച് തിരിഞ്ഞതും ഞാൻ ഷർട്ട് പകുതി അഴിച്ച അവസ്ഥയിലായിരുന്നു.

എന്റെ ആ ‘സിക്സ് പാക്ക് കണ്ടതും അവൾ ബെഡിൽ ഞെട്ടി എഴുന്നേറ്റിരുന്നു. ആ ഉരുണ്ട കണ്ണുകൾ മുട്ടയോളം വട്ടത്തിൽ പുറത്തേക്ക് തള്ളി!

​”അയ്യോ! എന്നാടാ ഇത്? അപ്പൂ… നീ എന്നാ പണ്ണുവായേ?”

അവൾ പുതപ്പ് നെഞ്ചോട് ചേർത്ത് പിടിച്ച് നിലവിളിച്ചു.

​ഞാൻ ഷർട്ട് ഊരാൻ തുടങ്ങിയ കൈ അവിടെത്തന്നെ നിർത്തി.

“എന്താടി? ഷർട്ട് അഴിക്കാൻ തുടങ്ങിയതാ. ഭയങ്കര ചൂട്, ശരീരമെല്ലാം ചൊറിയുന്നു.”

​അവൾ കയ്യിലിരുന്ന തലയിണ എനിക്ക് നേരെ ഒരു പരിച പോലെ പിടിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടും ചമ്മൽ കൊണ്ടും ചുവന്നു തുടുത്തു.

​”അപ്പൂ! ഷർട്ട് അഴിച്ചാൽ ഉന്നെ കൊന്നിടുവേൻ! ഇപ്പടി ഇരുന്നാൽ ഞാൻ ഇങ്കെ ഇരിക്കമാട്ടേൻ. എന്നാടാ… ‘സെഡ്യൂസിംഗ്’  ആണോ? ഇന്ത ഡിസൈനർ ബുദ്ധി എന്റെ അടുത്തു വേണ്ട മോനേ!”

​ഞാൻ ചിരി കടിച്ചുപിടിച്ചു.

“സെഡ്യൂസിംഗോ? എടി, ഈ കോലം ഉള്ള നിന്നെയാണോ  സെഡ്യൂസിംഗ്  ചെയ്യേണ്ടത്? എനിക്ക് ചൂട് എടുത്തിട്ട് വയ്യ അതുകൊണ്ടാ…”

​”ഇത്രയും നല്ല എസി ഉള്ളപ്പോൾ നിനക്ക് ചൂടോ…അതൊന്നും എനക്ക് തെരിയാത്! ഷർട്ട് പോടാതിരുന്നാൽ അത് റൊമ്പ തപ്പ്. നീ  ബോഡി കാട്ടി എന്നെ മയക്കാൻ നോക്കണ്ട. മര്യാദയ്ക്ക് ഷർട്ട് പോടു. ഇല്ലേൽ ഞാൻ ഇപ്പോഴേ പോയി ആ സെൽവി അക്കയോട് പരാതി ചൊല്ലുറേൻ!”

​”പരാതി പറഞ്ഞാൽ അവൾ വന്ന് എനിക്ക് വേറെ ഷർട്ട് ഇട്ടു തരുമോ?”

ഞാൻ മെല്ലെ ഒന്ന് ചൊറിഞ്ഞു.

​അവൾ പല്ലിറുമ്മിക്കൊണ്ട് കയ്യിലിരുന്ന ഫോൺ എറിയാൻ ഓങ്ങി.

“അപ്പൂ! തമാശ വേണ്ട. ഷർട്ട് അഴിക്കാതെ അന്ത മൂലയിൽ പോയി തൂങ്ങു. ഉന്നുടയ ‘ബോഡി’ പാക്കറ അളവിന് എനിക്ക് വട്ടൊന്നും ഇല്ലൈ. പുരിഞ്ചുതാ?”

​അവളുടെ ആ വിരട്ടൽ കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ഇവൾക്ക് ഉള്ളിന്റെയുള്ളിൽ പേടിയല്ല, മറിച്ച് എന്തോ ഒരു ചമ്മലാണെന്ന്. ഞാൻ പതുക്കെ ബട്ടൺസ് വീണ്ടും ഇട്ടു.

​”സരി… സരി… കോപപ്പെടാതേ. നിന്റെ ഈ ഉണ്ടക്കണ്ണ് കണ്ട് പേടിച്ചിട്ട് ഞാൻ ഷർട്ട് ഇടാം.. പോരെ..”

​അവൾ ഒന്ന് സമാധാനപ്പെട്ട് ബെഡിലേക്ക് ചരിഞ്ഞു.

” നീ ഷർട്ട് ബട്ടൺ മര്യാദയ്ക്ക് പോട്ടിട്ട് അന്ത മൂലയിൽ പടു. ലൈറ്റ് ഓഫ് പണ്ണു!”

​മുറിയിൽ ഇരുട്ടായപ്പോൾ, ഷർട്ടിന്റെ ഇടുക്കത്തിനിടയിലും എന്റെ ഹൃദയം പൈനാപ്പിൾ ലൈം ജ്യൂസ് പോലെ ഒന്ന് തുള്ളി. അവൾക്ക് എന്നെ കാണുമ്പോൾ ഇപ്പോഴും ആ പഴയ നാലാം ക്ലാസ്സിലെ നാണമുണ്ടെന്ന് എനിക്ക് ഉറപ്പായി.

റൂമിലെ ആ ചൂടും പിന്നെ നമ്മൾ തമ്മിലുള്ള ആ ഒരു ‘ഷർട്ട്’ ബഹളവും കഴിഞ്ഞപ്പോൾ അനുവിന് ഉറക്കം വരുന്ന ലക്ഷണമില്ല. അവൾ ലൈറ്റ് ഇട്ട് പതുക്കെ എഴുന്നേറ്റു ബാഗ് തുറന്ന് വസ്ത്രങ്ങൾ തപ്പാൻ തുടങ്ങി.

​”എന്താടി… ഈ അർദ്ധരാത്രിയിൽ തുണി മാറുകയാണോ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

​അവൾ ഒരു ജോഡി വസ്ത്രങ്ങൾ കൈയ്യിലെടുത്തു കൊണ്ട് എന്നെ നോക്കി ആ പഴയ ഉണ്ടക്കണ്ണുകൾ ഒന്ന് മിഴിപ്പിച്ചു.

​”ഡെയ് അപ്പു… എനക്ക് തൂക്കം വരാതു. ഇന്ത  വിയർപ്പ് പാരു… റൊമ്പ കഷ്ടമാ ഇരിക്കുത്. ഞാൻ കുളിക്കപ്പോറേൻ… കുളിച്ചിട്ട് തൂങ്കലാം എന്ന് നിനച്ചിട്ടേൻ.”

​എന്നിട്ട് അവൾ ബാത്‌റൂമിന് അടുത്തേക്ക് നടന്നു വാതിൽക്കൽ നിന്നു കൊണ്ട് എന്നെ ഒന്ന് കൂടി നോക്കി.

​”അപ്പൂ… ഞാൻ കുളിക്കുന്ന ടൈംല വേണമെങ്കിൽ നീ ഡ്രസ്സ് മാറ്റിക്കോ. ഷർട്ട് അഴിച്ചിട്ട് ബനിയൻ മട്ടും പോട്ടാൽ ശരി. ആനാ ഞാൻ വെളിയില് വരുമ്പോഴേക്കും നീ ഫുൾ ഡ്രസ്സ് പോട്ടിരിക്കണം! പുരിഞ്ചുതാ?”

​അതും പറഞ്ഞ് അവൾ കുളിച്ചു കഴിഞ്ഞിട്ട് ഇടാനുള്ള ആ പുതിയ വസ്ത്രങ്ങളും എടുത്ത് കുളിമുറിയിലേക്ക് കയറി വാതിൽ ‘ടപ്പേ’ന്ന് അടച്ചു.

​ഞാൻ കിടക്കയിൽ ഇരുന്നിട്ട് ഒന്ന് ആലോചിച്ചു. സത്യം പറഞ്ഞാൽ എനിക്കും നല്ല ക്ഷീണമുണ്ട്. ഒരു കുളി പാസ്സാക്കിയാൽ നല്ല സുഖമായി ഉറങ്ങാം. ഞാൻ ബാത്‌റൂമിന്റെ വാതിൽക്കൽ പോയി ഒന്ന് മുട്ടി.

​”ഊഹ്… എന്നാൽ ഞാനും കുളിക്കാൻ പോവാണെ. നീ വേഗം കുളിച്ചിറങ്ങിക്കോണം. എനിക്ക് ഉറക്കം വരുന്നു!”

​അകത്തു നിന്ന് വെള്ളം തുറന്നു വിടുന്ന ശബ്ദത്തോടൊപ്പം അവളുടെ ആ ചിരി കലർന്ന തമിഴ് ഡയലോഗും വന്നു:

​”ഏയ് അപ്പൂ! ഞാൻ കുളിച്ചു മുടിക്ക അര മണിക്കൂറെങ്കിലും ആകും മോനേ… നീ വെയിറ്റ് പണ്ണു! ഇത്രയും നേരം നിനക്ക് തിരക്കില്ലായിരുന്നല്ലോ… ഇപ്പൊ എന്നാ ഇപ്പടി സൊല്ലുറേ?”

അവളുടെ ആ ‘അരമണിക്കൂർ’ ഡയലോഗ് കേട്ടപ്പോൾ എനിക്ക് തലയിൽ കൈ വെക്കാനാണ് തോന്നിയത്. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം!

​കുറച്ചു കഴിഞ്ഞ് അകത്തുനിന്ന് ഷവറിന്റെയും വെള്ളം വീഴുന്നതിന്റെയും ശബ്ദം കേട്ടു തുടങ്ങി. ഞാൻ പതുക്കെ ആ ബെഡിൽ ഒന്ന് ചരിഞ്ഞു. ഷർട്ട് അഴിക്കാൻ അവൾ തന്ന പെർമിഷൻ ഉപയോഗിച്ച് ഞാൻ വേഗം ഷർട്ട് ഊരി ആ കസേരയിൽ ഇട്ടു.പാന്റും മുകളിൽ ഒരു ഇന്നർ ബനിയൻ മാത്രം  ഇട്ട് എസിയുടെ കാറ്റും കൊണ്ട് കിടന്നപ്പോൾ സത്യം പറഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി!

​പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ ആ ബാത്റൂം വാതിലിലായിരുന്നു. അകത്തുനിന്ന് അവൾ പതുക്കെ പാട്ട് മൂളുന്നത് കേൾക്കാം. തമിഴ് പാട്ടാണോ മലയാളം പാട്ടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഈണം.

​ഞാൻ വെറുതെ ഒന്ന് ചൊറിഞ്ഞു:

“എടി… ഉണ്ടക്കണ്ണീ! നീ അവിടെ സോപ്പിട്ട് പതപ്പിച്ചു നിൽക്കാതെ വേഗം ഇറങ്ങാൻ നോക്ക്. എനിക്ക് കുളിച്ചിട്ട് വേണം ഒന്ന് സമാധാനമായി ഉറങ്ങാൻ. നീ കുളിച്ചു കഴിയുമ്പോഴേക്കും സേലത്തെ തിരുവിഴാ കഴിഞ്ഞു അടുത്ത വർഷത്തെ ഉത്സവം തുടങ്ങുമല്ലോ!”

​അകത്തുനിന്ന് ഷവറിന്റെ ശബ്ദത്തിനിടയിലൂടെ അവളുടെ മറുപടി വന്നു:

“ഡെയ് അപ്പൂ… കൊഞ്ചം വെയിറ്റ് പണ്ണുടാ! പെണ്ണുങ്ങൾ കുളിക്കുമ്പോൾ ഇപ്പടി താൻ ഇരിക്കും.  നീ ഷർട്ട് അഴിച്ചു എന്ന് നിനച്ചു ഞാൻ കണ്ണ് തുറക്കാതെ താൻ വെളിയിൽ വരേൻ, പുരിഞ്ചുതാ?”

​”ഓ… നിന്റെ ഒരു ജാഡ! നീ കണ്ണ് തുറന്നാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. നീ വേഗം ഇറങ്ങിയാൽ മതി.”

​സമയം പതുക്കെ നീങ്ങി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വികൃതി ബുദ്ധി തോന്നി. ഞാൻ പതുക്കെ എഴുന്നേറ്റ് ബാത്റൂം വാതിലിനടുത്ത് പോയി മെല്ലെ ഒന്ന് തട്ടി.

​”അനുവേ… സോപ്പ് തീർന്നു പോയോ? അതോ വെള്ളം വറ്റിയോ? എന്താ ശബ്ദമൊന്നും കേൾക്കാത്തത്?”

​പെട്ടെന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചു.

“അപ്പൂ! നീ എന്നാടാ വാതിൽക്കൽ വന്ന് തട്ടുവായേ? ഉനക്ക് കൊഞ്ചം കൂടെ വെക്കമില്ലൈ? പോയി അന്ത ബെഡ്ഡില് പടുടാ ഡിസൈനർ അളിയാ! ഞാൻ ഇപ്പൊ വരേൻ…”

​അവളുടെ ആ വിറച്ച ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി, കക്ഷി അകത്തിരുന്ന് ശരിക്കും പേടിക്കുന്നുണ്ടെന്ന്. ഞാൻ ചിരിച്ചു കൊണ്ട് തിരികെ പോന്നു.

​. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചപ്പോൾ എന്റെ ഉള്ളിലൊരു ചെറിയ ‘തടച്ചിൽ’ അനുഭവപ്പെട്ടു.
അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ വാതിൽ പതുക്കെ തുറന്നു..
സോപ്പിന്റെയും ഷാംപൂവിന്റെയും മണം മുറിയിലാകെ പടർന്നു. അനു പതുക്കെ തല വെളിയിലേക്ക് ഇട്ടു..

“ഡെയ് അപ്പൂ… നീ ഡ്രസ്സ് മാറ്റിയാച്ചാ? ഞാൻ കണ്ണ് തുറക്കവാ?”

​ഞാൻ ആ കസേരയിൽ ബനിയനും ഇട്ട് ഇരുന്നു കൊണ്ട് കാച്ചി:

“ആഹ്… തുറന്നോ. ഞാൻ അങ്ങ് ‘സെഡ്യൂസിംഗ്’ മോഡിൽ ഇരിക്കുകയാ. നീ പേടിക്കാതെ ഇങ്ങോട്ട് നോക്ക്!”

​അവൾ പതുക്കെ വിരലുകൾക്കിടയിലൂടെ നോക്കി. ഞാൻ ഇന്നർ ബനിയൻ ഇട്ട് ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സമാധാനമായി.

അര മണിക്കൂർ എന്നുപറഞ്ഞത് അക്ഷരംപ്രതി അവൾ പാലിച്ചു.

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *