പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 86

വാതിൽ പതുക്കെ മുഴുവൻ തുറന്നു… പുകമഞ്ഞുപോലെ സോപ്പിന്റെയും ഷാംപൂവിന്റെയും മണം മുറിയിലേക്ക് ഇരച്ചുകയറി.

​വാതിൽക്കൽ പ്രത്യക്ഷപ്പെട്ട അനുവിനെ കണ്ടതും എന്റെ കൈയ്യിലിരുന്ന ഫോൺ അറിയാതെ താഴെ വീണു.

സത്യം പറഞ്ഞാൽ, എന്റെ ഡിസൈനർ കിളി ഒരൊറ്റ സെക്കൻഡ് കൊണ്ട് സേലം ബൈപാസ് വഴി ബാംഗ്ലൂരിലേക്ക് പറന്നുപോയി!

​ധാവണിയൊക്കെ മാറി, അവൾ ഒരു അയഞ്ഞ ചുരിദാറും പൈജാമയുമാണ് ഇട്ടിരിക്കുന്നത്.

ആ കനത്ത മേക്കപ്പില്ല, കണ്ണിലെ ആ കടുപ്പമുള്ള മഷിയില്ല.

കുളി കഴിഞ്ഞു വന്നതുകൊണ്ട് അവളുടെ ആ ഉരുണ്ട കണ്ണുകൾക്ക് ചുറ്റും ഒരു വല്ലാത്ത തെളിച്ചം.

നനഞ്ഞ മുടിയിഴകൾ തോളിലൂടെ താഴേക്ക് ഇറ്റുവീഴുന്നുണ്ട്. മുഖത്ത് സോപ്പിന്റെ ആ ഒരു ഫ്രഷ് മണം മാത്രം.

​അവൾ തോർത്ത് കൊണ്ട് മുടി പതുക്കെ തട്ടി ഉണക്കുന്നുണ്ട്.

മേക്കപ്പ് ഇല്ലാത്ത അനുവിനെ കണ്ടപ്പോൾ നല്ല തണുത്ത പൈനാപ്പിൾ ലൈം കുടിച്ച പ്രതീതി ആയിരുന്നു.

​ഞാൻ വായും പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ഒന്നു ചിരിച്ചു.

ആ ചിരിയിൽ പഴയ ആ നാലാം ക്ലാസ്സുകാരി പെൺകുട്ടി തിരിച്ചുവന്നതുപോലെ.

​”എന്നാടാ അപ്പൂ… ഇപ്പടി പാക്കുറേ? നിന്റെ കിളി പറന്താച്ച് എന്ന് നിനച്ചിട്ടേൻ. മേക്കപ്പ് ഇല്ലാമൽ ഞാൻ അത്ര മോശമാവാ ഇരിക്കുറേ?”

​അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് അവളുടെ മുഖം ഒന്ന് നോക്കി. എന്നിട്ട് പതുക്കെ തിരിഞ്ഞ് എന്നെ നോക്കി കണ്ണ് ചിമ്മി.

​”സൊല്ലടാ… ഉണ്ടക്കണ്ണി ഇപ്പൊ എപ്പടി ഇരിക്കുത്? പണ്ടത്തെക്കാൾ വൃത്തികേട് ആണോ?”

​ഞാൻ പതുക്കെ ഒന്ന് തൊണ്ട ശരിയാക്കി.

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *