പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 86

​അതുകേട്ടതും അനുവിന്റെ ആ ഉണ്ടക്കണ്ണുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു. അവൾ എഴുന്നേറ്റ് വന്ന് അവളുടെ ബാഗ് മുറുക്കിപ്പിടിച്ചു.

​”പോയെടാ മോനേ! അപ്പടി ഞാൻ കുളിച്ച സോപ്പ് ഒന്നും വേറാർക്കും കൊടുക്കമാട്ടേൻ. എന്റെ സോപ്പ് റൊമ്പ സ്പെഷ്യൽ… സാൻഡൽവുഡ് സ്മെൽ വരുത്! നീ വേണമെങ്കിൽ പച്ചവെള്ളത്തിൽ കുളിച്ചിട്ട് വാ!”

​എനിക്ക് ദേഷ്യം വന്നു.

“എടി… പച്ചവെള്ളത്തിൽ കുളിച്ചാൽ വിയർപ്പ് മണം പോകില്ല. നീ ആ സോപ്പ് തന്നാൽ എന്നാ? ഞാൻ അത് കടിച്ചു തിന്നാനൊന്നും പോകുന്നില്ലല്ലോ!”

​അവൾ കയ്യിലിരുന്ന ആ ചെറിയ സോപ്പ് ബോക്സ് എടുത്ത് എനിക്ക് നേരെ കാട്ടി ആട്ടി.

​”ഇല്ലൈ അപ്പൂ… നോ ചാൻസ്! ഉന്നുടയ ‘ബോഡി’ലെ എന്റെ സോപ്പ് പോട്ടാൽ ഇത് കേടായിപ്പോകും. നീ ഡിസൈനർ അളിയൻ അല്ലേ? വേണമെങ്കിൽ ആ സിലിംഗ് ഡിസൈൻ പണ്ണിയ പ്ലാസ്റ്റർ ഓഫ് പാരീസ് തോണ്ടി എടുത്തു ഒന്ന് തേച്ചു കുളിക്ക്. നല്ല വെളുത്ത് ഇരിക്കും! ഹഹഹ!”

​ഞാൻ പല്ലിറുമ്മി.

“എടി!!! നീ ഇത്രയും പിശുക്കിയാണോ? നാലാം ക്ലാസ്സിൽ പെൻസിൽ ചോദിച്ചപ്പോൾ തരാത്ത അതേ സ്വഭാവം ഇപ്പോഴും നിനക്കുണ്ടല്ലോ. ആ സോപ്പ് ഇങ്ങ് തന്നേ!”

​അവൾ വാതിൽക്കൽ വന്ന് നിന്ന് എന്നെ ഒന്ന് അടിമുടി നോക്കി.

“അപ്പൂ… സോപ്പ് വേണമെങ്കിൽ കൊഞ്ചം മര്യാദയാ കേൾക്കണം. ‘അനുവേ… പ്ലീസ്… സോപ്പ് തരുമാ.. പ്ലീസ്…’ എന്ന് ഇരക്കണം. അപ്പൊ യോസിക്കലാ.!!”

​ഞാൻ ഒരു നിമിഷം ആലോചിച്ചു.

ഈ ഉണ്ടക്കണ്ണിയോട് കെഞ്ചിയാൽ അവൾ അത് റെക്കോർഡ് ചെയ്ത് വെക്കുമെന്ന് തോന്നുന്നു.. കൈയിൽ ഫോണും ഉണ്ട്..എനിക്ക് ഉറപ്പാണ്.

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *