ഞാൻ ബാഗിൽ നിന്ന് ഒരു പ്ലെയിൻ വൈറ്റ് ടീഷർട്ട് എടുത്ത് തലയിലൂടെ ഇട്ടു.
ഞാൻ ടീഷർട്ട് ഇട്ടു കഴിഞ്ഞപ്പോൾ അവൾ ഒരു ദീർഘശ്വാസം വിട്ടു.
“ഹാവൂ… സമാധാനമായി! അപ്പൂ, നീ ഡിസൈനർ അളിയൻ മട്ടും താൻ… മോഡലിംഗ് ഒന്നും വേണ്ട കേട്ടോ… ഇനി അന്ത മൂലയിൽ ഉറങ്ങ്…”
പതിയെ റൂമിലെ ലൈറ്റ് ഓഫായി..അവൾ ഉറങ്ങിയെന്നു എനിക്ക് തോന്നി.. ആ നല്ല പട്ടു മെത്തയിൽ ഞാനും നല്ലൊരു ഉറക്കത്തിലേക്ക് നീങ്ങി…
ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് മുറിയിൽ നേരിയ തണുപ്പും നിശബ്ദതയും പടർന്നപ്പോഴാണ് പെട്ടെന്ന് ഒരു അനക്കം എന്റെ ഉറക്കത്തെ ബാധിച്ചത്..
“അയ്യൂയോഊഊഊ…….!!!”
അനു വലിയ ശബ്ദത്തോടെ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റ് ലൈറ്റ് ഓൺ ആക്കി… ആ വേഗത കണ്ടപ്പോൾ ഞാൻ ശരിക്കും ഒന്ന് പതറിപ്പോയി.
”എന്താ… അനു? എന്തുപറ്റി?!!”
ഞാൻ പതുക്കെ ചോദിച്ചു.
അവൾ വല്ലാതെ കിതച്ചു ഒന്നോ രണ്ടോ സെക്കൻഡ് ശ്വാസം ആഞ്ഞു വലിച്ചിട്ട് എന്നെ നോക്കി.
“ഏഹ്…?”
അവൾ ഒന്ന് പതറി.
“എന്താ… അനു.. പറ്റിയത്…!!”
”ഒരു കാര്യം ചെയ്യണം അപ്പൂ..!!”
അവളുടെ ശബ്ദത്തിൽ ഒരു വല്ലാത്ത ഉറച്ച ഭാവമുണ്ടായിരുന്നു.
”എന്ത് കാര്യം?!!”
”ഞാൻ പറയാം അപ്പൂ… നീ ഒന്ന് സമാധാനപ്പെട്.!!”
ഞാൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു,
“എന്താ… ഞാൻ അല്ലല്ലോ നീയല്ലേ സമാധാനപ്പെടേണ്ടത്..!!
വല്ല സ്വപ്നവും കണ്ടോ?!!
ബാംഗ്ലൂർ എത്തുന്നതിന് മുൻപ് വണ്ടി വല്ല കൊക്കയിലും വീണോ?അതോ പ്രേതം വന്നോ!!”
അനു ഗൗരവത്തിൽ പറഞ്ഞു,
“അപ്പൂ… കണ്ണടക്ക്!”
”എന്തിന്?”

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️