എനിക്ക് കാര്യം പിടികിട്ടിയില്ല.
”കണ്ണടക്ക് അപ്പൂ… പറയാം. റൊമ്പ അധികമാ കേൾക്കാതെ!”
അത് പറയുമ്പോഴും അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..
”ഓക്കെ… ദാ, കണ്ണടച്ചു.”
ഞാൻ പതുക്കെ കണ്ണുകൾ ഇറുക്കി അടച്ചു.
”ഇനി കൈ രണ്ടും നേരെ നീട്ട്.”
”എന്തിന്? കൈ രണ്ടും നീട്ടിയിട്ട് ഇപ്പൊ എന്തിനാ?”
”നീട്ടടാ! അധികമാ പേസിക്കിട്ടിരിക്കാതെ…!!”
അവളുടെ ആ തമിഴ് കലർന്ന ഭീഷണി വന്നപ്പോൾ ഞാൻ അനുസരിച്ചു.
“ഇതാ… നീട്ടി.”
”വെയിറ്റ്… ഇപ്പൊ വരാം. കണ്ണ് തുറക്കരുത് കേട്ടോ. ആനൈ (സത്യം)!”
അവൾ പറഞ്ഞത് പോലെ ഞാൻ കണ്ണടച്ച് ബെഡിൽ അങ്ങനെ ഇരുന്നു.
എന്റെ ഉള്ളിൽ നൂറു ചോദ്യങ്ങൾ. മേക്കപ്പ് ഇല്ലാത്ത ആ രാജകുമാരി ലുക്കിൽ നിന്ന് ഇവൾക്ക് എപ്പോഴാണ് വീണ്ടും ബാധ കയറിയത്?!!
എന്ത് മാരണം ആവോ കാണിക്കാൻ പോകുന്നത് എന്ന് ആലോചിച്ചു ഞാൻ ഇരുന്നു…
എന്നാൽ എന്നെ ആകെ ഞെട്ടിച്ചുകൊണ്ട്, നിമിഷനേരം കൊണ്ട് അവൾ അവളുടെ ബാഗിൽ നിന്ന് ആ നീളമുള്ള ഷാൾ എടുത്ത് എന്റെ കൈകൾ രണ്ടും ചേർത്ത് വെച്ച് വട്ടം കറക്കി വലിച്ചുകെട്ടി…!!!
”എന്താടി… ഇത്? നിനക്ക് വട്ടാണോ?!!”
ഞാൻ ഞെട്ടി കണ്ണ് തുറന്നു. എന്റെ കൈകൾ ദാ ആ ഷാളിൽ മുറുകി ഇരിക്കുന്നു.
അനു പതുക്കെ ബെഡിലേക്ക് തിരികെ കിടന്നു കൊണ്ട് എന്നെ നോക്കി ഒന്ന് പുച്ഛിച്ചു.
“അപ്പൂ… ഇത് ജസ്റ്റ് ഫോർ ഒരു കരുതൽ!!! സേഫ്റ്റി ഫസ്റ്റ്, പുരിഞ്ചുതാ?”
എനിക്ക് ദേഷ്യവും ചിരിയും ഒരുപോലെ വന്നു.
“എടി, ഞാൻ നിന്നെ കയറി പിടിക്കുകയൊന്നും ഇല്ലെന്ന് പറഞ്ഞതല്ലേ! നീ എന്തിനാ ഇത്രക്ക് പേടിക്കുന്നത്?”

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️