പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 89

അവളുടെ ശാന്തമായ ശ്വാസഗതിയും കൊലുസ്സിന്റെ നേരിയ അനക്കവും കേട്ട് ഞാൻ അങ്ങനെ തന്നെ കിടന്നു.

ഒടുവിൽ വൈകി എപ്പോഴോ, ആ ഷാളിന്റെ കെട്ടിനുള്ളിലെ തരിപ്പും പേറി ഞാനും ഉറക്കത്തിന്റെ ഏതോ ലോകത്തേക്ക് ഊളിയിട്ടു.

പിറ്റേന്ന് രാവിലെ ഏഴുമണിയോടെ വെട്ടം മുഖത്തടിച്ചപ്പോഴാണ് ഞാൻ പതുക്കെ കണ്ണ് തുറന്നത്.

കൈകൾ ഇപ്പോഴും ആ ഷാളിന്റെ ‘ലോക്കിൽ’ തന്നെയാണ്. പക്ഷേ, കണ്ണ് തുറന്നതും ഞാൻ ഒന്ന് ഞെട്ടി!

​ബെഡിന്റെ അപ്പുറം ശൂന്യം!

അനു അവിടെയില്ല.!!

ഷീറ്റൊക്കെ ചുരുണ്ടുകൂടി കിടക്കുന്നു. ഞാൻ പതുക്കെ തലയുയർത്തി നോക്കിയപ്പോൾ റൂമിന്റെ ഡോർ പാതി തുറന്നു കിടക്കുന്നു.

​എന്റെ ഉള്ളിലൂടെ ഒരൊറ്റ മിന്നൽ പാഞ്ഞു! ഇവൾ ഇതെവിടെപ്പോയി?!!

​”എന്റെ ദൈവമേ… ഞാൻ വല്ല ഹണി ട്രാപ്പിലും പെട്ടോ?!!”

ഞാൻ മനസ്സിൽ ആലോചിച്ചു.

ചേച്ചി വിശ്വസിച്ചു കൂടെ അയച്ച ആള് വലിയ ഉടായിപ്പാണോ?!!

​ഞാൻ ആകെ അമ്പരന്നു ചുറ്റും നോക്കി. ഭാഗ്യം!
എന്റെ ബാഗ് അവിടെ തന്നെയുണ്ട്.

അനുവിന്റെ ബാഗും അവിടെ ഇരിക്കുന്നു.

അത് കണ്ടപ്പോഴാണ് കുറച്ചൊരു സമാധാനം വന്നത്. പക്ഷേ, ഏഴുമണി നേരത്ത് ഇവൾ എവിടെ പോകാനാണ്?!!

കയ്യിലാണെങ്കിൽ ആ ഷാളിന്റെ മുറുക്കം കാരണം ഫോൺ എടുക്കാൻ പോലും പറ്റുന്നില്ല.

പോരാത്തതിന് അവളുടെ നമ്പർ എന്റെ കയ്യിൽ ഇല്ലതാനും!!!

​അപ്പോഴാണ് ആ വലിയ ദുരന്തം ഞാൻ ശ്രദ്ധിച്ചത്.

ബെഡ് സൈഡ് ടേബിളിൽ പേഴ്സിന്റെ കൂടെ വെച്ചിരുന്ന എന്റെ കാർ ചാവി കാണുന്നില്ല!!!

​”തീർന്നു! എല്ലാം തീർന്നു!”

ഞാൻ തലയിൽ കൈ വെക്കാൻ നോക്കി, പക്ഷേ കെട്ടിയ കൈകൾ നെഞ്ചിൽ തന്നെ തങ്ങി നിന്നു.

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *