അവൾ പറഞ്ഞ ആ ‘ആണും പെണ്ണും കെട്ട’ വണ്ടി എടുത്ത് അവൾ സ്ഥലം വിട്ടോ?!!
ഇനി ബാംഗ്ലൂർ വരെ അവൾ ഒറ്റയ്ക്ക് ഓടിച്ചു പോകുമോ?!!
ഞാൻ ആഞ്ഞു വലിഞ്ഞു.
ആ ഷാൾ എങ്ങനെയെങ്കിലും കടിച്ചു പറിക്കാനോ അഴിക്കാനോ നോക്കി.
പക്ഷേ അവൾ അത് മൂന്നു വരി മടക്കി അമ്മാതിരി ഉറപ്പിലാണ് കെട്ടിയിരിക്കുന്നത്.
എന്റെ എല്ലാ പ്ലാനുകളും ആ ഷാൾ കെട്ടിനുള്ളിൽ തകർന്നു തരിപ്പണമായി.
”ശെടാ… ഇവൾ ഇതെന്ത് പണിയാ കാട്ടിയത്! ഈ ഉണ്ടക്കണ്ണി ഇത്ര വലിയ ക്രിമിനൽ ആയിരുന്നോ?!!”
ഞാൻ ബെഡിൽ തന്നെ പതുക്കെ എഴുന്നേറ്റ് ഇരുന്നു..
ഈ അവസ്ഥയിൽ പുറത്തിറങ്ങിയാൽ റിസപ്ഷനിലെ സെൽവി അക്ക എന്നെ കണ്ട് പേടിച്ച് പോലീസിനെ വിളിക്കുമെന്ന് ഉറപ്പാണ്.
പൈനാപ്പിൾ ലൈം കുടിക്കാൻ പോയി അവസാനം സേലം ജയിലിൽ കഞ്ഞി കുടിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു.
പെട്ടെന്ന് പുറത്തെ ഇടനാഴിയിൽ ഒരു കൊലുസ്സിന്റെ ശബ്ദം കേട്ടു! ‘കിലു കിലു…’
ആ കൊലുസ്സിന്റെ ശബ്ദം കേട്ടതും
“ഹാവൂ… അവൾ വന്നല്ലോ” എന്ന് കരുതി ഞാൻ വാതിൽക്കലേക്ക് ആഞ്ഞു നോക്കി.
പക്ഷേ വന്നത് അനുവല്ല! കയ്യിൽ മോപ്പും ബക്കറ്റുമായി നിൽക്കുന്ന മറ്റൊരു ക്ലീനിംഗ് സ്റ്റാഫ് അക്ക.
”അക്കാ… അക്കാ…!!”
ഞാൻ ദയനീയമായി വിളിച്ചു.
അവർ ആ പകുതി തുറന്ന ഡോറിലൂടെ തല ഉള്ളിലേക്ക് ഇട്ടു.
ബനിയനും ട്രാക്ക് പാന്റും ഇട്ട്, കൈകൾ രണ്ടും ഒരു നീല ഷാളിൽ മുറുക്കി കെട്ടി ബെഡിൽ ഇരിക്കുന്ന എന്നെ കണ്ടതും അവർ അന്തംവിട്ടു പോയി.
”അക്കാ… കൊഞ്ചം അഴിച്ചു വിട് അക്കാ… പ്ലീസ്!”

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️